Connect with us

kerala

ചരക്ക് ലോറി കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ദുരന്തം

ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.

Published

on

പഴയങ്ങാടി(കണ്ണൂര്‍): പയ്യന്നൂര്‍-കണ്ണൂര്‍ കെ.എസ്.ടി.പി പാതയില്‍ പഴയങ്ങാടിയില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി മൂന്ന് നില കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. ഡ്രൈവര്‍ക്ക് പരിക്ക്. ഒഴിവായത് വന്‍ദുരന്തം. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.

പഴയങ്ങാടി നഗരത്തില്‍ മാടായി പഞ്ചായത്ത് ഓഫീസിന് സമീപം വ്യാപാര ഭവനിലേക്കാണ് ചരക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. അപകടത്തില്‍ കെട്ടിടത്തിലെ താഴത്തെ നിലയിലെ കടകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ഭാഗത്ത് നിന്നെത്തിയ ലോറി കെട്ടിടത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറും കടന്ന് കടകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു

Published

on

ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി. എല്ലാവരും ജുബൈൽ ACIC കമ്പനി ജീവനക്കാർ ആണ്.

Continue Reading

kerala

വയനാട് പുൽപ്പാറയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം

Published

on

കൽപ്പറ്റ: പുൽപ്പാറ റാട്ടക്കൊല്ലി മലയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ ചോലവയൽ വിനീത് (36)ന് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

കയ്യിൽ ചെറിയ പരിക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ അപരിചിതമായ ശബ്ദം കേട്ട് പോയി നോക്കിയതായിരുന്നു വിനീത്. ഇതിനിടെ പെട്ടെന്ന് പുലി ചാടി വീണു. കാപ്പി ചെടികൾക്ക് മുകളിലായാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റെന്നുമാണ് വിനീത് പറയുന്നത്.

Continue Reading

crime

വെട്ടുകത്തിയിൽ വടിവെച്ച് കെട്ടി വെട്ടി; വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിൽ വടിവാൾ; ചെന്താമരയ്ക്കായി തിരച്ചിൽ

കൊലയ്ക്ക് ശേഷം പ്രതി സ​ഹോദരന്റെ വീട്ടിൽ പോയതായി പൊലീസ് വ്യക്തമാക്കിയിരുന്നു

Published

on

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്തമരയുടെ വീട്ടിൽ നിന്നു പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കൊടുവാളും പൊലീസ് കണ്ടെത്തി. ചെന്താമരയുടെ സഹോദരൻ രാധയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലയ്ക്ക് ശേഷം പ്രതി സ​ഹോദരന്റെ വീട്ടിൽ പോയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

സുധാകരന്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മീനാക്ഷിയേയും ഇയാള്‍ ആഞ്ഞ് വെട്ടി. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.ചെന്താമര വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍ പറഞ്ഞു.

ചെന്താമരയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കിടന്നതിനു സമീപത്തു നിന്നു തന്നെയാണ് വിഷക്കുപ്പിയുമുണ്ടായിരുന്നത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി..

 

Continue Reading

Trending