Connect with us

More

നാലു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം

Published

on

പാലക്കാട്: ഒറ്റപ്പാലത്ത് നാലു വയസുകാരന്‍ കിണറ്റില്‍ വീണ് ദാരുണാന്ത്യം. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു

ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കിണറുള്ളത്. ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറിന് ആള്‍മറയുണ്ടായിരുന്നില്ല.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കിണറ്റില്‍ വീഴുകയായിരുന്നു. ബന്ധുക്കളുടെ നിലവിളിക്കേട്ട് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

 

 

More

ഹജ്ജ് 2025: മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

തക്കതായ കാരണത്താല്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാതെ വന്ന സ്ത്രീകള്‍ക്ക് അവരുടെ പുരുഷ മെഹ്റം ഹജ്ജിന് ഇതിനകം തിരഞ്ഞെടുക്കപ്പെടുകയും പുരുഷ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ മറ്റു മെഹ്‌റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടക്കും.

ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ https://www.hajcommittee.gov.in/എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2024 ഡിസംബര്‍ 9 ആണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, പ്രൈവറ്റായോ മറ്റേതെങ്കിലും രീതിയിലോ ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അപേക്ഷയില്‍ പുരുഷ മെഹ്‌റവുമായുള്ള ബന്ധം വ്യക്തമാക്കുകയും, ബന്ധം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യുകയും വേണം. ഒരു കവറില്‍ പരമാവധി അഞ്ച് പേരായതിനാല്‍ നിലവില്‍ അഞ്ച് പേരുള്ള കവറുകളില്‍ മെഹ്‌റം ക്വാട്ട അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയില്ല.

Continue Reading

News

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം

ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

Published

on

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.

ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.

അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.

ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

 

 

Continue Reading

More

മുഖംമൂടി ധരിച്ചെത്തിയ ആള്‍ 73കാരിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ചു

മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല കവരുകയായിരുന്നു

Published

on

തിരുവല്ല: ഓതറയില്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ 73കാരിയുടെ രണ്ട് പവന്‍ വരുന്ന മാല മോഷ്ടിച്ചു. മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല കവരുകയായിരുന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തില്‍ നരേന്ദ്രന്‍ നായരുടെ ഭാര്യ രത്‌നമ്മയുടെ മാലയാണ് കവര്‍ന്നത്.

ഇന്ന് രാവിലെ എട്ടരയേടെയായിരുന്നു സംഭവം. വീട്ടിലെ ഹാളില്‍ ഇരിക്കുകയായിരുന്ന രത്‌നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ച് ഓടുകയായിരുന്നു. സംഭവം നടന്ന സമയം 80കാരനായ ഭര്‍ത്താവ് നരേന്ദ്രന്‍ നായര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മരുമകള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Trending