Connect with us

kerala

മാളയില്‍ പള്ളി പെരുന്നാളിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

താണിശ്ശേരി സ്വദേശി പറേക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്

Published

on

തൃശൂര്‍ മാളയില്‍ പള്ളി പെരുന്നാളിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. തെക്കന്‍ താണിശ്ശേരി സെന്റ് സേവിയെഴ്സ് പള്ളിയിലാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ ഫ്രാന്‍സിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി 27ന്

ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

Published

on

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാന്‍ഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ കൊലപാതകത്തിന് ശേഷം ആയുധവുമായി പ്രതി ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചാല്‍ അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്ന് നാട്ടുകാര്‍ പറയുന്നു. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

കഴിഞ്ഞ മാസം 27നായിരുന്നു പോത്തുണ്ടിയില്‍ ഇരട്ടക്കൊലപാതകം നടന്നത്. അയല്‍വാസി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്.

സജിതയെ കൊലകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഇയാളെ 29ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടിയത്.

സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

 

Continue Reading

kerala

തിരുവനന്തപുരം കൊലപാതകം: പ്രതിയുടെ ആരോഗ്യനില തൃപ്തികരം: ഐ ജി ശ്യാം സുന്ദര്‍

പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്‍ക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദര്‍.
പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്‍ക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോറന്‍സിക് സംഘം പരിശോധന നടത്തി വരുകയാണ്. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിച്ചതില്‍ വ്യക്തതയില്ലെന്നുമാണ് വിവരം. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതം നടന്നത്. 23കാരനായ പ്രതി അഫാന്‍ മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് ആക്രമിക്കുകയായിരുന്നു. ശേഷം പാങ്ങോട്ടെ പിതൃമാതാവിന്റെ വീട്ടിലെത്തുകയും സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കാത്തതോടെ തലയ്ക്കടിച്ച് കൊന്നതെന്നുമാണ് സൂചന.

കൊലപാതകത്തിന് ശേഷം അവരുടെ മാല കവര്‍ന്ന് വെഞ്ഞാറമൂട്ടില്‍ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതൃസഹോദരന്‍, അഫാനെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടിലേക്ക് തിരിച്ചെത്തി പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തി.

പിന്നീട് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ സഹോദരനെ അഫാന്‍ മന്തി വാങ്ങാന്‍ വിടുന്നു. ഇതിന് ശേഷം സഹോദരനെ കൊലപ്പെടുത്തുന്നു. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ എലിവിഷം കഴിച്ച് പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയായിരുന്നു.

 

 

Continue Reading

kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസ്; ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

Published

on

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു എന്‍ ഭാസുരാംഗന്റെ പ്രധാന വാദം. കുറ്റകൃത്യം നടത്തി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശമില്ലെന്നും സഹകരണ വകുപ്പിന് കീഴില്‍ നിയമാനുസൃതമാണ് വായ്പകള്‍ നല്‍കിയതെന്നും അദ്ദേഹം വാദിച്ചു. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കുറ്റകൃത്യം വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് തെളിവില്ലെന്നും സിവില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന സാമ്പത്തിക തര്‍ക്കം മാത്രമാണിതെന്നും അദ്ദേഹം പറയുന്നു. ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും എന്‍ ഭാസുരാംഗന്റെ അഭിഭാഷകര്‍ വാദിക്കുന്നു.

കേസില്‍ എന്‍ ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് എന്‍ ഭാസുരാംഗന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു.

 

 

 

Continue Reading

Trending