Connect with us

GULF

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു

Published

on

കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി  ഉണ്ടായ തീപിടിത്തത്തിൽ  മരണമടഞ്ഞ കുടുംബം  ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം. പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം  സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച  വൈകീട്ട്  5 മണിക്കാണ്  നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ  നേരത്തെ തന്നെ  ഉറക്കത്തിലേക്  പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

GULF

ഒഴിഞ്ഞ കുപ്പികള്‍ നല്‍കി സൗജന്യയാത്ര നേടിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിളിംഗ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടു അബുദാബിയില്‍ അധികൃതര്‍ ഒരുക്കിയ സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അബുദാബി മൊബൈലിറ്റി എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരണം പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി മാറിയിരിക്കുകയാണ്. പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.

വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടില്‍ ശേഖരണ സംവിധാനത്തില്‍ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പോയിന്റുകളാണ് സൗജന്യ യാത്രക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ പണത്തിന്റെ മൂല്യമായി മാറുന്നത്. പ്രധാനമായും ബസ് യാത്രക്കാണ് പോയിന്റുകള്‍ ഉപകരിക്കുന്നത്. ബോട്ടില്‍ ശേഖരം വന്‍വിജയമായിമാറിയതോടെ അല്‍ഐനിലും അല്‍ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിംഗ് യൂണി റ്റുകള്‍ കൂടി സ്ഥാപിച്ചുകഴിഞ്ഞു.

യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകളും (ആര്‍വി എം) നിര്‍മ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബി പരിസ്ഥിതി ഏജന്‍സിയുമായും സൈക്കിള്‍ഡ് ടെക്‌നോളജീസുമായും സഹകരിച്ചാണ് ബോട്ടില്‍ ശേഖരവും പോയിന്റുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈക്കിളിംഗ് ഉപകരണ ങ്ങളിലേക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനും നിക്ഷേപിക്കുന്ന ഓരോ കുപ്പിയ്ക്കും പോയിന്റു കള്‍ നേടാനും കഴിയും.

ഓരോ കുപ്പിയുയും ഉപകരണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്റുകള്‍ ഡിജിറ്റല്‍ സംവിധാ നത്തിലൂടെ ഹാഫിലാറ്റ് കാര്‍ഡ് ക്രെഡിറ്റിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. ഈ പോയിന്റുകള്‍ പിന്നീട് ഹാഫിലാത്ത് വ്യക്തിഗത കാര്‍ഡില്‍ ക്രെഡിറ്റായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് പൊതു ബസുകളിലെ ഓട്ടോമാറ്റിക്ക് പേയ്മെന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ ബസ് നിരക്കുകള്‍ അടയ്ക്കാന്‍ കഴിയുന്നവിധമായി മാറുകയാണ് ചെയ്യുന്നത്. 600 മില്ലിയോ അതില്‍ കുറവോ ഉള്ള ഓരോ ചെറിയ കുപ്പിയും ഒരു പോയിന്റിന് തുല്യമാണ്.

അതേസമയം 600 മില്ലിയില്‍ കൂടുതലുള്ള വലിയ കുപ്പി രണ്ടു പോയിന്റിന് തുല്യമാണ്. ഓരോ പോയിന്റും 10 ഫില്‍സിന് തുല്യമാണ്, 10 പോയിന്റുകള്‍ ഒരു ദിര്‍ഹമിനും തുല്യമാണ്. ഓരോ കേന്ദ്രങ്ങളിലും ഇതുസംബന്ധിച്ചു പൂര്‍ണ്ണ വിശദീകരണ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വലിച്ചെറിയുന്ന കുപ്പികള്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനമായി മാറ്റുന്നതിനുപുറമെ ഉത്തരവാദിത്തമുള്ള ദൗത്യത്തെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതശൈലി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ഒപ്പം പ്രകൃതി സ്‌നേഹത്തിന്റെയും സുസ്ഥിരതയുടെയും ഒരു മഹത്തായ സംസ്‌കാരം പ്രചരിപ്പിക്കുക കൂടിയാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ വലിയ കെട്ടുകളാക്കിയാണ് ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കാനെത്തുന്നത്. ഇവര്‍ ഇതിലൂടെ ബസ് യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കിമാറ്റുകയാണ്.

Continue Reading

GULF

അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി

Published

on

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.

വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനായേക്കുമെന്ന് സൂചന. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ്, കോടതി നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കി ജയില്‍ അധികാരികളുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പത്തു ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. നാട്ടിലേക്കു പോകാനുള്ള ഔട്ട് പാസ് ഇതിനകം ലഭ്യമായിട്ടുണ്ട്.

റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സൗദി ബാലന്‍ അബദ്ധത്തില്‍ മരിച്ച കേസിലാണ് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ജയില്‍ മോചിതനായാല്‍ ജയിലില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.

Continue Reading

GULF

കഥയറിയാതെയാണ് ആടുജീവിതത്തില്‍ അഭിനയിച്ചതെന്ന് ജോര്‍ദാനി നടന്‍

സഊദിയിലെ മഹത്തായ ജനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നതായും ജോര്‍ദാനി നടന്‍ പറഞ്ഞു

Published

on

ആടുജീവിതമെന്ന സിനിമയില്‍ താന്‍ അഭിനയിച്ചത് കഥ പൂര്‍ണമായും വായിച്ചുനോക്കാതെയായിരുന്നെന്നും സഊദിയിലെ മഹത്തായ ജനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം.

സഊദി ജനതയെ മോശക്കാരായി ചിത്രീകരിക്കുന്ന ഒരു സിനിമയാണ് അതെന്ന് അറിഞ്ഞില്ലെന്നും റിലീസ് ചെയ്ത ശേഷമാണ് കഥ ബോധ്യപ്പെട്ടത്. ഇത്തരം ഒരു സിനിമയുടെ ഭാഗമായതില്‍ സഊദി ജനതയോട് മാപ്പ് ചോദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം വ്യക്തമാക്കി.

സിനിമ കണ്ടപ്പോഴാണ് സഊദി വിരുദ്ധത മനസ്സിലായത്. സഊദിയിലെ ജനങ്ങളോടും ഭരണാധികാരികളോടും ആത്മബന്ധവും കുടുംബബന്ധവുമുള്ള ഒരു നാടിന്റെ പ്രജയെന്ന നിലയില്‍ അത്തരം ഒരു പടത്തില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പടം റിലീസ് ആയ ശേഷം സഊദി അറേബ്യക്കാരെ മോശമായി ചിത്രീകരിക്കുന്നെന്ന് വിവിധ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ആകിഫ് പ്രസ്താവനയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Continue Reading

Trending