Connect with us

india

കാറിനുള്ളില്‍ അഞ്ചംഗകുടുംബം മരിച്ചനിലയില്‍; കൂട്ട ആത്മഹത്യയെന്ന് നിഗമനം

സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

Published

on

തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. സേലം സ്വദേശികളായ മണികണ്ഠന്‍(50) ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തിരുച്ചിറപ്പള്ളി-കാരക്കുടി ദേശീയപാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്തായിരുന്നു സംഭവം.

ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നമനസമുദ്രത്തിൽ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചതോടെയാണ് അഞ്ച് പേരെയും മരിച്ചനിലയില്‍ കണ്ടത്.

സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കുറിപ്പില്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലത്താണ് ഇവർ താമസിക്കുന്നത്

വിഷം ഉള്ളില്‍ച്ചെന്നാണ് അഞ്ച് പേരുടെയും മരണം സംഭവിച്ചതെന്നാണ് സംശയം. സേലത്ത് ലോഹവ്യാപാരിയായ മണികണ്ഠന് സാമ്പത്തികബാധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

india

ഒരു വിഭാഗത്തെ പാടെ നിഷ്‌കാസനം ചെയ്യാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം; പാര്‍ലമെന്റിലെ നിയമനിര്‍മാണം ന്യൂനപക്ഷ ദ്രോഹത്തിനെന്ന് ഇ.ടി

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ മര്‍ദിത ന്യൂനപക്ഷങ്ങളെ കുറിച്ച് ഒരു വരി പരാമര്‍ശമില്ലാതിരുന്നത് ഖേദകരമാണെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ.ടി പറഞ്ഞു.

Published

on

പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുന്നത് തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കാനാണെന്ന നില വന്നിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ മര്‍ദിത ന്യൂനപക്ഷങ്ങളെ കുറിച്ച് ഒരു വരി പരാമര്‍ശമില്ലാതിരുന്നത് ഖേദകരമാണെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ.ടി പറഞ്ഞു.

മതവിശ്വാസം, പ്രചാരണം എന്നിവ സംബന്ധിച്ച് ഭരണഘടന 25ാം അനുഛേദം വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായ നിയമ നിര്‍മാണങ്ങളിലൂടെ ചില സംസ്ഥാന ഭരണകൂടങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമായി പെരുമാറുകയാണിപ്പോള്‍. ലൗ ജിഹാദ്, പശുക്കടത്ത് തുടങ്ങിയ ദുരാരോപണങ്ങള്‍ നടത്തി ന്യൂനപക്ഷങ്ങളെ അകാരണമായി ആക്രമിച്ച് കൊണ്ടേയിരിക്കയാണ്.

വഖഫ്, മുത്തലാഖ്, സി.എ.എ, എന്‍.ആര്‍.സി എന്നിവയിലെല്ലാം ഈ ദുരുപദിഷ്ട നീക്കങ്ങള്‍ കാണാനാവും. ഒരു വിഭാഗത്തെ പാടെ നിഷ്‌കാസനം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഐക്യത്തെ പറ്റി സംസാരിക്കുകയും വിദ്വേഷത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് സര്‍ക്കാറിന്റേത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ വിദ്വേഷ നിയമനിര്‍മാണം നടത്തുന്ന തെറ്റായ പ്രവണതയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ജനാധിപത്യ തത്വങ്ങള്‍ സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ആക്ഷേപാര്‍ഹമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം നടത്താനുള്ള ഭരണഘടന അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ എത്രയോ പേര്‍ ജയില്‍വാസം വരിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കള്‍, ബുദ്ധി ജീവികള്‍, ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവരുണ്ട്. എത്രയോ കാലമായി ഇവര്‍ക്ക് കേസിന്റെ ചാര്‍ജ് ഷീറ്റ് പോലും നല്‍കിയിട്ടില്ല.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിന് പോകുന്ന എമ്പാര്‍ക്കഷന്‍ പോയിന്റായ കോഴിക്കോട്, കൊച്ചിയും കണ്ണൂരും ഈടാക്കുന്ന വിമാനക്കൂലിയേക്കാള്‍ 40,000 രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് ഇ.ടി ചൂണ്ടിക്കാട്ടി. ഇത് തെറ്റായ നടപടിയാണ്. ആരാധനാ കര്‍മങ്ങള്‍ക്ക് വേണ്ടി പോകുന്നവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

india

‘മഹാകുംഭമേളയ്ക്കിടെ തിരക്കില്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ യു.പി സര്‍ക്കാര്‍ വലിച്ചെറിഞ്ഞു, ജലം മലിനമായി’: ആരോപണവുമായി ജയ ബച്ചന്‍

വി.ഐ.പികള്‍ക്കാണ് കുംഭമേളയില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നതെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പിന്തുണക്കുന്നില്ലെന്നും ജയ ബച്ചന്‍ പ്രതികരിച്ചു.

Published

on

മഹാ കുംഭമേളക്കിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പി സര്‍ക്കാര്‍ നദിയില്‍ വലിച്ചെറിഞ്ഞെന്ന് ജയ ബച്ചന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ ബച്ചന്‍.

യു.പി സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് നദിയിലെ ജലം മലിനമായെന്നും ജയ ആരോപിച്ചു. യഥാര്‍ത്ഥ പ്രശ്നം അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്നും ജയ ബച്ചന്‍ പറഞ്ഞു. സാധാരണക്കാര്‍ക്കായി കുംഭമേളയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.

വി.ഐ.പികള്‍ക്കാണ് കുംഭമേളയില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നതെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പിന്തുണക്കുന്നില്ലെന്നും ജയ ബച്ചന്‍ പ്രതികരിച്ചു. മഹാകുംഭമേളയിലേക്ക് കോടിക്കണക്കിന് ആളുകള്‍ എത്തിയെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം എസ്.പി എം.പി തള്ളുകയും ചെയ്തു.

എങ്ങനെയാണ് ഈയൊരു സ്ഥലത്ത് അത്രയും ആളുകള്‍ ഒത്തുകൂടുകയെന്നും ജയ ബച്ചന്‍ ചോദിച്ചു. കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ചുറ്റും നടക്കുന്നതെന്നും ജയ ബച്ചന്‍ പറഞ്ഞു. തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കൃത്യമായ എണ്ണം പുറത്തുവിടണമെന്നും എം.പി ആവശ്യപ്പെട്ടു.

വിഷയം പാര്‍ലമെന്റില്‍ സംസാരിക്കണമെന്നും സത്യം പറയണമെന്നും ജയ ബച്ചന്‍ പറഞ്ഞു. മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേരാണ് മരണപ്പെട്ടത്. യു.പി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണ് ഇത്.

മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് തകര്‍ന്നത് അപകടത്തിന് കാരണമായെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന്, കുംഭമേളക്ക് എത്തിയ വി.ഐ.പികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കുംഭമേളയില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും ചികിത്സാ സൗകര്യങ്ങളും ഇല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമെ ത്രിവേണി സംഗമത്തിന്റെ തീരത്തുള്ള മലിനീകരണം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇന്‍ഫ്‌ലുവന്‍സര്‍ നിധി ചൗധരിക്കെതിരെ രൂക്ഷമായ വിമര്‍ശനവും അതേസമയം അനുകൂല പ്രതികരണവുമുണ്ടായിരുന്നു.

തുറന്ന മലമൂത്ര വിസര്‍ജനം, നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അഴുകിയ പൂക്കള്‍, മാലകള്‍ എന്നിവയായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. പിന്നാലെ പൊതുജനാരോഗ്യത്തിന് ദോഷമുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയും ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

സകിയ ജാഫരിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ല; മോദി-അമിത്ഷാമാരുടെ ഭീഷണികള്‍ക്ക് മുന്നില്‍ പോരാടി: ഷാഫി പറമ്പില്‍

ആദരാഞ്ജലി ആർപ്പിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിൽ സ​കി​യ ജാ​ഫ​രിയുടെ പോരാട്ടത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.

Published

on

നരേന്ദ്ര മോദി- അമിത്ഷാമാരുടെ ഭീഷണികൾക്ക് മുന്നിൽ രണ്ട് ദശാബ്ദത്തോളം സധൈര്യം പോരാടിയ സ​കി​യ ജാ​ഫ​രിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ലെന്ന് കോൺഗ്രസ് എം.പി ഷാഫി പറമ്പിൽ.

ആദരാഞ്ജലി ആർപ്പിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിൽ സ​കി​യ ജാ​ഫ​രിയുടെ പോരാട്ടത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. സ​കി​യ ജാ​ഫ​രിയുടെ ദീപ്തസ്മരണകൾ ഇന്ത്യയിലെ എല്ലാ മനുഷ്യാവകാശ പോരാളികൾക്കും ആവേശമായി എന്നും നിറഞ്ഞു നിൽക്കട്ടെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഗുജറാത്ത് കലാപത്തിന്റെയും ഗുൽബർഗ് സൊസൈറ്റി കൂട്ടകൊലയുടെയും ജീവിക്കുന്ന രക്തസാക്ഷിയും, ഇരയും പോരാളിയുമായിരുന്ന, സ​കി​യ ജാ​ഫ​രിക്ക് വേദനയോടെ ആദരാഞ്ജലികൾ. അവരുടെ ഭർത്താവും കോൺഗ്രസ് എം.പിയുമായിരുന്ന ഇഹ്സാൻ ജാ​ഫ​രിയുടെയും ഗുൽബർഗ് സൊസൈറ്റിയിൽ ക്രൂരമായി കൊല്ലപ്പെട്ട നിരപരാധികളായ മനുഷ്യർക്കും വേണ്ടി ഈ ജനാധിപത്യ രാഷ്ട്രത്തിലെ നീതിന്യായ വ്യവസ്ഥക്ക് മുന്നിലും, മോദി- അമിത്ഷാമാരുടെ ഭീഷണികൾക്ക് മുന്നിലും രണ്ടു ദശാബ്ദത്തോളം സധൈര്യം പോരാടിയ സ​കി​യ ജാ​ഫ​രിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ല. അവരുടെ ദീപ്തസ്മരണകൾ ഇന്ത്യയിലെ എല്ലാ മനുഷ്യാവകാശ പോരാളികൾക്കും ആവേശമായി എന്നും നിറഞ്ഞു നിൽക്കട്ടെ’.

2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​ക്ക് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ സ​കി​യ ജാ​ഫ​രി (86) കഴിഞ്ഞ ദിവസമാണ് അ​ന്ത​രി​ച്ചത്. ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​ൻ കോ​ൺ​ഗ്ര​സ് എം.​പി ഇ​ഹ്സാ​ൻ ജാ​ഫ​രി​യു​ടെ ഭാ​ര്യ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യു​മാ​ണ് സ​കി​യ ജാ​ഫ​രി.

ക​ലാ​പ​ത്തി​നി​ടെ അ​ഹ്മ​ദാ​ബാ​ദി​ലെ ഗു​ൽ​ബ​ർ​ഗ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​ഹ്സാ​ൻ ജാ​ഫ​രി​യു​ൾ​പ്പെ​ടെ 69 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ര​ക​ൾ​ക്കാ​യി അ​വ​സാ​നം വ​രെ പൊ​രു​തി​യ സ​കി​യ​യു​ടെ നി​യ​മ​പോ​രാ​ട്ടം ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ക​ലാ​പ​ത്തി​ലെ അ​തി​ജീ​വി​ത കൂ​ടി​യാ​യ സ​കി​യ 2008ൽ ​ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഗു​ൽ​ബ​ർ​ഗ് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത് കേ​സു​ക​ളി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക​സം​ഘം അ​ന്ന​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ 63 പേ​ർ​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തോ​ടെ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​യെ​യും പി​ന്നീ​ട് സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചു. 2022 ജൂ​ൺ 24ന്, ​സു​പ്രീം​കോ​ട​തി ജാ​ഫ​രി​യു​ടെ അ​പ്പീ​ൽ ത​ള്ളു​ക​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി ശ​രി​വെ​ക്കു​ക​യും ചെ​യ്തു.

പോരാളികളുടെ മാതാവേ, വിട

Continue Reading

Trending