kerala
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍;വി.ഡി സതീശന്
മുഖ്യമന്ത്രിയോടൊപ്പമാണോ ഗവര്‍ണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവര്‍ക്ക് ആര്‍ക്കും ഒപ്പം നില്‍ക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്.യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗവര്‍ണറും സര്‍ക്കാരും കൂട്ടായി നടത്തിയ വി.സി നിയമനങ്ങളൊക്കെ നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും എതിരെയാണ് സുപ്രീംകോടതി വിധി. യു.ഡി.എഫ് കാലങ്ങളായി ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഈ വിധി. വിധി മറച്ച് വയ്ക്കുന്നതിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു മന്ത്രിയെ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? വേണമെങ്കില്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാം. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചപ്പോള്‍ 11 അംഗങ്ങളെ മാത്രമെ പിന്‍വലിക്കാന്‍ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരായ നാല് പേരെ ഗവര്‍ണര്‍ക്ക് പിന്‍വലിക്കാനാകില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചാല്‍ അത് നാട്ടിലെ നിയമമാണ്. പ്രതിപക്ഷം വി.സിമാരുടെ അക്കാദമിക് യോഗ്യതകളല്ല, അവരെ നിയമിച്ചതിലെ നടപടിക്രമത്തെയാണ് ചോദ്യം ചെയ്തത്. കേരളത്തിന്റെ വരുമാനത്തെ ഗവര്‍ണര്‍ പരിഹസിക്കുമ്പോള്‍ ധനകാര്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരും. നല്കിയ മറുപടി പോരെന്നാണ് തോന്നുന്നത്. ചുട്ട മറുപടി നല്‍കണമായിരുന്നു. മന്ത്രിയെ മാറ്റണമെന്ന ഗവര്‍ണറുടെ കത്ത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളക്കളയണം. ഗവര്‍ണറുടെ നടപടികൊണ്ട് ഒരു ഭരണപ്രതിസന്ധിയും ഉണ്ടാകില്ല. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാല്‍ അത് തെറ്റാണെന്ന് പ്രതിപക്ഷം പറയും. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവമൊന്നുമല്ല ഗവര്‍ണര്‍. മന്ത്രിമാര്‍ക്കും മുന്‍പെ ഗവര്‍ണറെ വിമര്‍ശിച്ചിട്ടുള്ളത് പ്രതിപക്ഷമാണ് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പമാണോ ഗവര്‍ണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവര്‍ക്ക് ആര്‍ക്കും ഒപ്പം നില്‍ക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഗവര്‍ണറെ ചോദ്യം ചെയ്യും. മുഴുവന്‍ അനധികൃത നിയമനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ഒന്നിച്ചാണ് ചെയ്തത്. എന്നു മുതലാണ് പിണറായി ഗവര്‍ണറുമായി തെറ്റിയത്? ഗവര്‍ണര്‍ ഏറ്റവുമധികം അധിക്ഷേപിച്ചത് പ്രതിപക്ഷ നേതാവിനെയായിരുന്നു. അന്ന് ഇവര്‍ കൂട്ടുകച്ചവടമായിരുന്നു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നും കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കരുതെന്നും പ്രതിപക്ഷം ഗവര്‍ണറോട് പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത് രണ്ടും ചെയ്തു. കണ്ണൂര്‍ വി.സി നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പിന്നീട് പറഞ്ഞു. എന്നിട്ടും ആ വി.സിയോട് ഇത് വരെ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ രാജിവയ്പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാത്തിനും ഗവര്‍ണറെയും സര്‍ക്കാരിനെയും എതിര്‍ക്കുന്നതല്ല പ്രതിപക്ഷ നിലപാട്. തെറ്റിനെ എതിര്‍ക്കുക എന്നതായിരിക്കണം നിലപാട്. കേരളത്തില്‍ ക്രിയാത്മകമായ പുതിയ രാഷ്ട്രീയം ഉണ്ടാകട്ടെ. കേരളത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് പ്രതിപക്ഷമാണ്. ഇങ്ങനെ സര്‍ഗാത്മകമായ നിലപാട് ഏത് പ്രതിപക്ഷമാണ് എടുത്തിട്ടുള്ളത്? നിലപാടുകളില്‍ യു.ഡി.എഫ് വെള്ളം ചേര്‍ക്കില്ല. എല്ലാത്തിനും സര്‍ക്കാരിനെ എതിര്‍ക്കുക എന്നതായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്‍.ഡി.എഫ് നിലപാട്. പ്രശ്നം ഉണ്ടാകുമ്പോള്‍ സംഘപരിവാര്‍ അജണ്ടയുമായി വരികയെന്നത് മുഖ്യമന്ത്രിയുടെ തന്ത്രമാണ്. അല്ലാത്ത സമയങ്ങളില്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പിലാണ്. പ്രതിപക്ഷം ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രങ്ങളില്‍ വീഴില്ല. ജനങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന് വിശ്വാസ്യതയുള്ള ഒരിടമുണ്ട്. യു.ഡി.എഫ് ആലോചിച്ചും ചര്‍ച്ച ചെയ്തുമാണ് പറയുന്നതെണെന്ന് ജനങ്ങള്‍ക്ക് അറിയാം അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം നടത്തേണ്ട ആവശ്യമില്ല. ഭരണകക്ഷി റോഡിലിറങ്ങുന്നത് ഗവര്‍ണര്‍ക്കെതിരെയല്ല, സുപ്രീം കോടതി വിധിക്കെതിരെയാണ്. സുപ്രീം കോടതി വിധി അനുസരിക്കില്ലെന്നാണ് സി.പി.എമ്മും സര്‍ക്കാരും പറയുന്നത്. സുപ്രീം കോടതി വിധി സാങ്കേതിക സര്‍വകലാശാലയ്ക്ക് എതിരെ മാത്രമല്ല മാനദണ്ഡങ്ങള്‍ ലംഘിച്ച എല്ലാ സര്‍വകലാശാലകളിലും ബാധകമാണ്. സുപ്രീം കോടതി വിധി വന്നപ്പോള്‍ നിങ്ങള്‍ക്ക് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടില്ലേ എന്നാണ് ഹൈക്കോടതിയും ചോദിച്ചത്. വിധിയെ ന്യായീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവിന് സങ്കുചിത മനസാണെന്ന് എം.ബി രാജേഷ് പറയാന്‍ കാരണം. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ടൊരു വിധി വരുമ്പോള്‍ സപ്രീകോടതിക്കെതിരെ എങ്ങനെയാണ് സംസാരിക്കുന്നത്?
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഐക്യമാണ് ഇതിനൊക്കെ പിന്നില്‍. സ്വപ്ന നല്കിയ 164 മൊഴിയില്‍ നടപടി എടുക്കാന്‍ ഇ.ഡി തയാറാകാത്തതിന് കാരണവും ഈ ബന്ധമാണ്. ലാവലിന്‍ കേസ് പോലും 33 തവണയാണ് മാറ്റിവച്ചത്. സ്വര്‍ക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗനിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പരാതി എഴുതി വാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയ്ക്ക് വിശ്വാസ്യതയില്ലെന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ സോളാര്‍ കേസിലെ പ്രതിക്ക് എന്ത് വിശ്വാസ്യതയാണ് ഉണ്ടായിരുന്നത്? ഇത് ഇരട്ടത്താപ്പാണ്. ഇതിനൊക്കെ ഇപ്പോള്‍ കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന മദനകാമരാജ കഥകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത് വരുകയാണ്. കേരളം മുഴുവന്‍ അത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ ആരോപണങ്ങളില്‍ ഒരു അന്വേഷണവുമില്ല. ഇക്കാര്യത്തില്‍ മിണ്ടേണ്ടെന്ന് പറഞ്ഞ സി.പി.എമ്മാണോ സോളാര്‍ കേസിന്റെ പേരിലുള്ള സമരത്തിന്റെ പേരില്‍ തലസ്ഥാനനഗരി നാറ്റിച്ചത്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്ന നിരവധി വിഷയങ്ങള്‍ സംസ്ഥാനത്തുണ്ട്. സി.പി.എം അണികള്‍ അഴിഞ്ഞാടുകയാണ്. ഗുണ്ട- മയക്ക് മരുന്ന് മാഫിയകളെ സിപി.എം പ്രോത്സാഹിപ്പിക്കുകയാണ്. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്ന് കര്‍ഷകര്‍ കണ്ണുനീരിലാണ്. വലിയൊരു പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്ന് തരിപ്പണമായി. ഇതൊക്കെ മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി വിധിക്കെതിരായ സമരം അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.
മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.
kerala
പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്ഐക്ക് സസ്പെന്ഷന്
തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു.

തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസസന്നനെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്ഐക്കെതിരെ നടപടിയെടുത്തത്.
അതേസമയം സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന് കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.
മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്ഐആര്‍ പിന്‍വലിക്കുകയായിരുന്നു.
യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ യുവതിയോട് ക്രൂരമായി പെരുമാറിയത്.
kerala
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്.

ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് പ്രതിഛായ മെച്ചപ്പെടുത്താന്‍ ചെലവഴിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ കൂറ്റന്‍ ഹോര്‍ഡിംഗ്സ് 500 എണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിന് മാത്രം 15.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പരസ്യബോര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ മാത്രം 10 ലക്ഷം വേറെയും ചെലവാക്കി. എല്‍ഇഡി ഡിജിറ്റല്‍ വാള്, എല്‍ഇഡി ഡിജിറ്റല്‍ ബോര്‍ഡ്, വാഹന പ്രചരണം എന്നിവയ്ക്ക് 3.30 കോടി, കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിപ്പിക്കാന്‍ ഒരു കോടി, ഇത്തരത്തില്‍ പരസ്യത്തിന് മാത്രം ആകെ 20.73 കോടി രൂപയാണ് ചെലവ്. ബാക്കി കണക്ക് പുറത്ത് വന്നിട്ടില്ല. പരിപാടി നടത്താനുള്ള പന്തലിന് മാത്രം 3 കോടിയാണ് ചെലവ്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കൊല്ലത്തുള്ള സഹ സ്ഥാപനത്തിനാണ് ഇതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കലാ-സാസ്കാരിക പരിപാടികള്‍ക്ക് 2.10 കോടി, ജില്ലാതല യോഗങ്ങള്‍ക്ക് ജില്ലകള്‍ക്ക് 3 ലക്ഷം വീതം, മറ്റ് ചെലവുകള്‍ക്ക് ഒന്നര കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. പരിപാടി കളറാക്കാന്‍ ഓരോ ജില്ലയ്ക്കും 3 കോടി വീതം അധികം നല്‍കും. ഈ വകയില്‍ മാത്രം 42 കോടിയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാകും.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു