Connect with us

crime

ലൈസന്‍സ് സസ്‌പെന്റ് ചെയ്ത ഡ്രൈവറെ മദ്യപിച്ച് ബസ് ഓടിച്ചതിന് പിടികൂടി

കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പൊലീസ്

Published

on

കൊച്ചി: ലൈസന്‍സ് സസ്‌പെന്റ് ചെയ്ത ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിച്ചതിന് പിടിയിലായി. നേരിയമംഗലം സ്വദേശി അനില്‍ കുമാര്‍ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഓടിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടിയിലായത്.

വാഹനം ഓടിക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തയാള്‍ വാഹനമോടിച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു.

crime

ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലൂടെ വലിച്ചിഴച്ച് തീവ്ര ഹിന്ദുത്വവാദികള്‍

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

on

ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ മര്‍ദിച്ചത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ സാഹില്‍ എന്ന യുവാവിനെ അക്രമികള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.

ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്‍കൂട്ടം യുവാവിനെ മര്‍ദിക്കുന്നത്. യുവാവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് തീവ്ര ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്.

സാഹില്‍ ജില്ലയിലെ ഒരു സലൂണ്‍ തൊഴിലാളിയാണ്. സലൂണില്‍ നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്‍കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്‍ന്ന് മുസ്‌ലിം യുവാവിനെ അക്രമികള്‍ സ്റ്റേഷനിലെത്തിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മുന്‍വിധികളാലാണ് ആള്‍കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 29ന് ലൗ ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ഒരു മുസ്‌ലിം യുവാവിനെ വലതുപക്ഷ സംഘടനകള്‍ ആക്രമിച്ചിരുന്നു. ഹിന്ദു പെണ്‍കുട്ടിയുമായി ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്. സല്‍മാന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

എന്നാല്‍ ഇരുവരും പൂര്‍ണസമ്മതത്തോടെയാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രകോപിതരായ ഹിന്ദുത്വവാദികള്‍ പ്രദേശത്തുള്ള മുസ്‌ലിം ഉടമസ്ഥയിലുള്ള കടകള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

സെപ്റ്റംബറില്‍ ഗോമാംസം കൈയില്‍ വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്‍ദിച്ചതിനും ശേഷം കുളത്തിലേക്കെറിഞ്ഞെന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസീം മര്‍ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു പൊലീസ് വാദം.

തുടര്‍ന്ന് പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ പല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കുകയായിരുന്നു.

Continue Reading

crime

‘ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ’; തിരുവനന്തപുരത്ത് ഹോണടിച്ചത് ചോദ്യംചെയ്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ അറസ്റ്റിൽ

നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയാണ് ഷാനിഫർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Published

on

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ, പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേര്‍ന്നു മര്‍ദിച്ചത്.

സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് മർദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ഷമീറിന്‍റെ വാഹനത്തിന്‍റെ ഹോൺ അടിച്ചത് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്ന പ്രതികൾ ചോദ്യംചെയ്തതിനു ശേഷമാണ് മർദനം തുടങ്ങിയത്.

‘ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ ആണ്, ഞങ്ങളുടെ പിന്നിൽ വന്നു ഹോൺ അടിക്കാൻ നീ ആരെടാ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. പ്രതികൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്ത് ഇടിച്ച്  പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയാണ് ഷാനിഫർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

crime

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഴീക്കല്‍ സ്വദേശി ഷൈജാമോളാണ് മരിച്ചത്.

Published

on

കൊല്ലത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഴീക്കല്‍ സ്വദേശി ഷൈജാമോളാണ് മരിച്ചത്.

ഇന്നലെ രാത്രി 7.30 ഓടെയാണ് ഷൈജാമോളെ സുഹൃത്തും പാലാ സ്വദേശിയുമായ ഷിബു ചാക്കോ പെട്രോളൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടുകൂടിയാണ് യുവതിയുടെ മരണം. സംഭവം നടക്കുന്ന സ്ഥലത്തേക്ക് ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവും സ്വയം പെട്രോളിച്ച് തീ കൊളുത്തുകയായിരുന്നു.

ഇന്നലെ രാത്രി തന്നെ ഷിബു ചാക്കോ മരിച്ചിരുന്നു. ഏറെക്കാലം ഇരുവരും ഒന്നിച്ചു കഴിഞ്ഞിരുന്നവരാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടില്‍ കയറിയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.

 

 

Continue Reading

Trending