Connect with us

crime

ശമ്പള കുടിശ്ശിക ചോദിച്ച ദലിത്‍ യുവാവിന് മർദനം, ചെരിപ്പ് വായിലിടാൻ നിർബന്ധിച്ചു; കമ്പനി ഉടമയായ യുവതിക്കെതിരെ കേസ്

18 ദിവസത്തോളം ചെയ്ത ജോലിയുടെ മുടങ്ങിക്കിടന്ന തന്റെ ശമ്പളം നല്‍കുന്നതിന്, ഉടമയായറാണിബ പട്ടേലിനെ നിലേഷ് ദല്‍സാനിയ എന്ന് യുവാവ് ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു

Published

on

ശമ്പളം ചോദിച്ചതിന് ദളിത വിഭാഗത്തില്‍പ്പെടുന്ന സെയില്‍സ് മാനേജറെ ഗുജറാത്തിലെ മോര്‍ബിയില്‍നിന്നുള്ള സംരംഭക ഷൂ നക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന് പുറമെ അഞ്ചുപേര്‍ യുവാവിനെ ബെല്‍റ്റുകൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

18 ദിവസത്തോളം ചെയ്ത ജോലിയുടെ മുടങ്ങിക്കിടന്ന തന്റെ ശമ്പളം നല്‍കുന്നതിന്, ഉടമയായറാണിബ പട്ടേലിനെ നിലേഷ് ദല്‍സാനിയ എന്ന് യുവാവ് ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതയായാണ് റാണിബ പട്ടേലിന്റെ ക്രൂരത.

സെറാമിക് കമ്പനിയുടെ ഉടമയും പ്രൊമേട്ടറുമാണ് റാണിബ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തന്റെ വീഡിയോ പകര്‍ത്തിയതായും മോര്‍ബി എ ഡിവിഷന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവാവ് ആരോപിച്ചു.

crime

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

Published

on

മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.

മുസമ്മലിന് മാനസിക പ്രശ്നങ്ങൾ ഉളളതിനാൽ സമാന സംഭവങ്ങൾ ഇതിന് മുൻപും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് തുടർ നടപടികൾ തുടരുകയാണ്.

Continue Reading

crime

എം.ഡി.എം.എ കടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍

ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു

Published

on

ത​ല​ശ്ശേ​രി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പാ​ർ​ട്ടി പി​ടി​കൂ​ടി. ചി​റ​ക്ക​ൽ സ്വ​ദേ​ശി കെ.​പി. ആ​കാ​ശ് കു​മാ​റി​നെ​യാ​ണ് (26) 4.87 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തലശ്ശേരി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ബ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ത​ല​ശ്ശേ​രി​യി​ലെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ              പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​കാ​ശ് കു​മാ​ർ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. പ്ര​തി​യെ മാ​ർ​ച്ച് അ​ഞ്ച് വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ലെ​നി​ൻ എ​ഡ്വേ​ർ​ഡ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. സു​ബീ​ഷ്, സ​രി​ൻ രാ​ജ്, പ്രി​യേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ എം. ​സു​രാ​ജ് എ​ന്നി​വ​രു​മു ണ്ടാ​യി​രു​ന്നു.

Continue Reading

crime

തലശ്ശേരിയില്‍ പൊലീസുകാരെ ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍; കേസെടുത്തു

കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

Published

on

കണ്ണൂർ തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിലാണ് 7 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്.

കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്കേറ്റിരുന്നു.

കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിൽ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിപിഎം – ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു മർദനം.

Continue Reading

Trending