Connect with us

kerala

റിപ്പോർട്ടിന്‍റെ കോപ്പി ലഭിച്ചില്ല; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്‍റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

Published

on

ലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നടി രഞ്ജിനി എന്ന സാഷ സെൽവരാജാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്‍റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുമ്പ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു.

റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ.  അപ്പീൽ സമർപ്പിക്കാൻ അനുവദിച്ച കോടതി, ഇത് നിലനിൽക്കുമോ എന്ന് തിങ്കളാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ നാളെ റിപ്പോർട്ട് പുറത്തുവിടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടർന്ന് വിശദമായ വാദം കേട്ട ശേഷമായിരുന്നു റിപ്പോർട്ട് പുറത്തുവിടാനുള്ള അനുമതി. ഇതിനെ തുടർന്ന് റിപ്പോര്‍ട്ട് സ്വീകരിക്കാൻ നാളെ രാവിലെ 11 മണിക്ക് എത്തണമെന്ന് വിവരാവകാശ കമ്മിഷനിൽ അപേക്ഷ നല്‍കിയവരോട് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രഞ്ജിനിയുടെ അപ്പീൽ എത്തിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിര്‍ (26) ആണ് മരിച്ചത്.

സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗൂഡല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.

അതേസമയം കടന്നല്‍ കൂടിന് കല്ലെറിഞ്ഞതോടെ തേനീച്ചകള്‍ ഇളകിയെന്നാണ് വിവരം. ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

kerala

പെരിന്തല്‍മണ്ണയില്‍ പച്ചക്കറിക്കടയില്‍ നിന്ന് കഞ്ചാവും തോക്കും പിടികൂടി

വെട്ടത്തൂര്‍ ജംങ്ഷനിലെ കടയില്‍ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടന്‍ തോക്കും പിടികൂടിയത്.

Published

on

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പച്ചക്കറിക്കടയില്‍ നിന്ന് കഞ്ചാവും തോക്കും പിടികൂടി. വെട്ടത്തൂര്‍ ജംങ്ഷനിലെ കടയില്‍ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടന്‍ തോക്കും പിടികൂടിയത്. സംഭവത്തില്‍ കടയുടമ മണ്ണാര്‍മല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറില്‍ നിന്ന് മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തു.

ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകള്‍, 3 തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്.

 

Continue Reading

kerala

വഖഫ് ബിൽ ഭേദഗതി ബി.ജെ.പി യുടെ വർഗ്ഗീയ അജണ്ട : മുസ്‌ലിം യൂത്ത് ലീഗ്

പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗീയ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

Published

on

കോഴിക്കോട് : പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗീയ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഭരണഘടനയെ നിരന്തരമായി പിച്ചിച്ചീന്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. വഖഫ് ഭേദഗതി ബില്ലിൻ്റെ പിന്നിലും ഭരണഘടനാ ലംഘനമാണ് വ്യക്തമാകുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിൻ്റെ തനിപകർപ്പാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ തുടരാനുള്ള സംഘ്പരിവാറിൻ്റെ ഒളി അജണ്ടയുടെ ഭാഗമാണിതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിൻ്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവാണ് വഖഫ് സ്വത്തുക്കൾ. 1954 ലാണ് വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചത്. ഈ നിയമം റദ്ദാക്കി 1995 ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമം വന്നു. 2013 ലെ ഭേദഗതി പ്രകാരമാണ് ഇപ്പോൾ വഖഫ് ബോർഡുകൾ പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം 1995 ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളിലാണ് കാതലായ മാറ്റം വരുത്തുന്നത്. വഖഫ് ബോർഡുകളുടെ അധികാര പരിധി കുറക്കുകയും വഖഫ് സ്വത്ത് കയ്യടക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ തുടർന്നു. വഖഫ് ട്രൈബ്യൂണലിലെ ഒരംഗം ഇസ്ലാമിക പണ്ഡിതനായിരിക്കണം എന്ന വ്യവസ്ഥയും റദ്ദാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് ഭാവിയിൽ മറ്റു ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിടുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിനുള്ള പല അധികാരങ്ങളും ഇല്ലാതാവുകയും ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി. ഭരണഘടനയെ പച്ചയായി വെല്ലുവിളിക്കുന്ന ഈ നീക്കത്തിനെതിരെ മതേതര മനസ്സുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Continue Reading

Trending