Connect with us

kerala

ലഹരി സംഘത്തിനെതിരെ പരാതി നല്‍കി; സംഘം വീടുകയറി ആക്രമിച്ചു

സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റു.

Published

on

ലഹരി സംഘത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടു കയറി ആക്രമിച്ചെന്ന് പരാതി. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. മുളന്തുരുത്തി വില്‍സന്റെ വീട്ടില്‍ ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റു. ആയുധങ്ങളായിട്ടാണ് അക്രമി കള്‍ വീട്ടിലേക്ക് ഇരച്ചുകയറിയത്.

ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സമീപവാസിയായ ശരതും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശരത്തിന്റെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതിന്റെ ദേഷ്യത്തിലായിരുന്നു അക്രമമെന്ന് കുടുംബം പറയുന്നു.

അതേസമയം അക്രമി സംഘവും പരിക്കേറ്റെന്ന പരാതിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി മുളന്തുരുത്തി പൊലീസ് പറഞ്ഞു. ലഹരി സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നു.

 

 

kerala

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Published

on

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.

ഭാര്യയുടെവീട്ടില്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോഴാണ് ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലും മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു.

മരിച്ച ബാബു പത്ത് വര്‍ഷം മുന്‍പാണ് ജോലി അവസാനിപ്പിച്ച് വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. 25 ലക്ഷത്തിനടുത്ത കടബാധ്യത ബാബുവിന് ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.

Continue Reading

kerala

വ്യാപകമഴക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരില്‍

രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്

Published

on

ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരമാണ് കണ്ണൂര്‍ മയപ്പെയ്ത്തില്‍ മുന്നിലായത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.

മേയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിതീവ്ര മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

Continue Reading

Trending