Connect with us

crime

കോഴിക്കോട്ടില്‍ ക്ലിനിക്ക് കുത്തിതുറന്ന് മോഷണം

Published

on

കോഴിക്കോട്: ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ്  വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്.  രാവിലെ ക്ലിനിക്ക് തുറക്കാൻ ജീവനക്കാർ  എത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.

മേശവലിപ്പ് പൊളിച്ച് 20,000   രൂപ മോഷ്ടാക്കൾ കൊണ്ട് പോയി. ഉടമ ബഷീർ പാടത്തൊടി അത്തോളി പൊലിസിൽ പരാതി നൽകി. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ മോഷ്ടാവ് റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ്. സി സി ടി വി.  ക്യാമറയെ നോക്കി കൈ വീശി കാണിച്ചും ഫ്ലൈം കിസ് നൽകിയും തിരികെ പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മഴയായതിനാൽ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാത്തത് മോഷ്ടാവിന് ഗുണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ  പരിസരങ്ങളിൽ മോഷണം നടന്നതായി പരാതിയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തിരുവനന്തപുരത്തെ കൂട്ടക്കൊല: ചികിത്സയോട് സഹകരിക്കാതെ പ്രതി; ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ്; ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റ്

നിലവില്‍ പ്രതി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് പൊലീസ്. അതേസമയം അഫാന്‍ മരുന്ന് കുത്തിയ കാനുല ഉള്‍പ്പെടെ ഊരിമാറ്റി ചികിത്സയോട് സഹകരിക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രതിയുടെ മാനസികാരോഗ്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.

നിലവില്‍ പ്രതി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി അരുണ്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ആശുപത്രിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരനും പെണ്‍ സുഹൃത്തും അടക്കം അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. ഉമ്മ ഷെമി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉമ്മയുടെ മൊഴി എടുക്കുന്നതിലേക്ക് അടക്കം പൊലീസ് നീങ്ങും. ഇതും കേസില്‍ നിര്‍ണായകമാകും. പ്രതി എന്തിനാണ് ക്രൂരമായ കൃത്യം നടത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന് വ്യക്തതയില്ല. പ്രണയം വീട്ടില്‍ സമ്മതിക്കാത്തതിനാലാണെന്നും കടബാധ്യതയുണ്ടായിരുന്നതിനാലാണെന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ കാരണം പൊലീസിന് ലഭിച്ചിട്ടില്ല.

പ്രതി കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയതില്‍ വൈരുധ്യമുണ്ടെന്നും അതിനാല്‍ അഫാന്‍ പറഞ്ഞ കാര്യങ്ങള്‍ കാര്യമായി എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കുന്ന കൊലപാതകം നടക്കുന്നത്. സഹോദരന്‍, പെണ്‍ സുഹൃത്ത്, പിതാവിന്റെ ഉമ്മ, പിതാവിന്റെ സഹോദരന്‍, ഭാര്യ എന്നിവരെയും കൊലപ്പെടുത്തി. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.

Continue Reading

crime

പ്രശ്‌നങ്ങളില്‍ ഉൾപ്പെട്ട ആളല്ല അഫാൻ, സാമ്പത്തിക പ്രശ്നമുള്ളതായി അറിയില്ല’; പ്രതിയുടെ പിതാവ്

സഊദി ദമാമിലാണ് അഫാന്‍റെ പിതാവ്.

Published

on

ഒരു പ്രശ്നങ്ങളിലും ഉൾപ്പെട്ട ആളല്ല അഫാനെന്ന് പിതാവ് പറഞ്ഞു. ഡിഗ്രിക്ക് പോയെങ്കിലും പാസായില്ല. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അത് കൊലയ്ക്ക് കാരണമാകില്ല. അഫാന് സാമ്പത്തിക പ്രശ്നമുള്ളതായി അറിയില്ലെന്നും ഏഴു വർഷമായി താൻ നാട്ടിൽ പോയിട്ടില്ലെന്നും പിതാവ് പറഞ്ഞു. സഊദി ദമാമിലാണ് അഫാന്‍റെ പിതാവ്.

അഫാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.

പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Continue Reading

crime

തിരുവനന്തപുരത്ത് കൂട്ടക്കൊല?, ആറുപേരെ വെട്ടിയെന്ന് യുവാവ്, പ്രതി പൊലീസില്‍ കീഴടങ്ങി

ആറു പേരെ വെട്ടിയെന്ന അഫാന്റെ മൊഴി പരിശോധിച്ച പൊലീസാണ് കൊലപാതക വിവരം പുറത്തുവിട്ടത്.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം. യുവാവ് ആറുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ അഞ്ചുപേര്‍ മരിച്ചു. പേരുമല സ്വദേശി അഫാൻ (23) ആണ് കൃത്യം നടത്തിയത്. ആക്രമണത്തിനുശേഷം ഇയാള്‍ വെഞ്ഞാറമൂട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആറു പേരെ വെട്ടിയെന്ന അഫാന്റെ മൊഴി പരിശോധിച്ച പൊലീസാണ് കൊലപാതക വിവരം പുറത്തുവിട്ടത്.

സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളും ബന്ധുക്കളുമായ ലത്തീഫ്, ഭാര്യ ഷാഹിദ, വല്യുമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഫാന്റെ ഉമ്മ ഷെമി ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യത്തിനുശേഷം വിഷം കഴിച്ചെന്നും യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Continue Reading

Trending