Connect with us

kerala

വടകരയിലെ ശ്മശാന റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

Published

on

കോഴിക്കോട് വടകര അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സ്ത്രീ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ സംഭവ സ്ഥലത്തു നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

 

kerala

തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Published

on

തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതുകൊണ്ടാണ് ഈ ജില്ലകള്‍ക്ക് അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

Continue Reading

kerala

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി

Published

on

തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ക്രമേണയുള്ള വില വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. വെള്ളിയുടെ വില ഗ്രാമിന് 98 രൂപയായി.

Continue Reading

kerala

തിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

നന്നൂര്‍ കിഴക്കേ വയല്‍ പറമ്പില്‍ വീട്ടില്‍ അലീന മോഹന്‍ (17) ആണ് മരിച്ചത്

Published

on

തിരുവല്ലയിലെ വള്ളംകുളം നന്നൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നന്നൂര്‍ കിഴക്കേ വയല്‍ പറമ്പില്‍ വീട്ടില്‍ അലീന മോഹന്‍ (17) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ അടുക്കളയുടെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കവിയൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അലീന മുത്തശ്ശിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ ചേര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിടപ്പുമുറിയില്‍ നിന്ന് അലീന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending