Connect with us

kerala

സര്‍ക്കാരിന് പ്രഹരം; നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടര്‍മാര്‍ കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ

പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

Published

on

നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എന്നാല്‍ പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തിട്ടില്ല.

അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം. ഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.

സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ കളക്ടര്‍മാര്‍ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം ജില്ലാ കളക്ടര്‍മാര്‍ പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ പാടുള്ളതല്ല, കൂടാതെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടികള്‍ക്കാണെങ്കില്‍ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാല്‍ സര്‍ക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

 

kerala

മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ല, നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ബലാത്സംഗത്തിന് ഇരയായി നടി

2011ൽ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി.

Published

on

നടനും സി.പി.എം എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ലെന്ന് ആലുവ സ്വദേശിയായ നടി. പ്രത്യേക അന്വേഷണം സംഘം കൃത്യമായി ഇടപെട്ടു. ഡിജിറ്റൽ തെളിവുകൾ നിർണായകമായി. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ഭീഷണികൾ നേരിട്ടുവെന്നും ആലുവ സ്വദേശിയായ നടി പ്രതികരിച്ചു.

കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.

താര സംഘടനയായ എ.എം.എം.എയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. മരട് പൊലീസാണ് ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്.

2011ൽ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്ഐടിക്ക് മൊഴി നൽകിയത്.

Continue Reading

kerala

പുലമ്പിയിട്ട് കാര്യമില്ല, കിട്ടുന്ന ഫണ്ട് ഉപയോഗിക്കണം; ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് സുരേഷ്‌ഗോപി

ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Published

on

ജോർജ് കുര്യന് പിന്നാലെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രതികരണം. പിന്നാലെ തന്നെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേരളത്തിനെ അപമാനിക്കുന്നതാണെന്നായിരുന്നു വിമർശനം.

Continue Reading

crime

വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

2021ലാണ് കേസിനാസ്പദമായ സംഭവം

Published

on

വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. മേക്കപ്പ് ആർടിസ്റ്റ് ആയ രുചിത് മോൻ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് പരാതി.

ഇയാൾക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

Continue Reading

Trending