Connect with us

kerala

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് ബിജോയ് തെറിച്ചുവീഴുകയായിരുന്നു.

Published

on

ഇരിഞ്ഞാലക്കുടയില്‍ റോഡിലെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്റെ മകന്‍ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്.

രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് ബിജോയ് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ല; ജിയോളജിക്കല്‍ വിഭാഗം

റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം. ഭൂമിക്കടിയില്‍ ചെറിയ ചലനം ഉണ്ടായിട്ടുള്ളതാകാം. വിഷയത്തില്‍ വിശദ പരിശോധനക്ക് ശുപാര്‍ശ ചെയ്യുമെന്നും പരിശോധന നടത്തേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണെന്നും ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി.

നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റിയാടിയിലെ 4, 5 വാര്‍ഡുകളിലായി എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം ഉണ്ടായെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞത്. രാത്രി 7:30ഓടെ ആയിരുന്നു സംഭവം. ഇതിനൊപ്പം അന്തരീക്ഷത്തില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.

Continue Reading

kerala

കോഴ കേസ്; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

Published

on

കോഴ കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും. തുടര്‍നടപടി സ്വീകരിക്കുന്നത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് തിരിച്ചടിയാകുമെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ കൊച്ചി സോണല്‍ ഓഫീസിനോട് ഇഡി ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. രണ്ടാം പ്രതി വില്‍സണിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കേസില്‍ പിടിയിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇ ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.ഇഡിയുടെ ഫെമ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് രഞ്ജിത്തായിരുന്നു.

Continue Reading

Trending