ഹൈദരാബാദ്: പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍ -കാസിപേട്ട് മേഖലയിലെ കോളനിക്ക് സമീപമുള്ള പാര്‍ക്കിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്നെത്തിയ റോഡരികില്‍ ചെറിയ സാധനങ്ങള്‍ വില്‍ക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്. കഴുത്തിലടക്കം മുറിവേറ്റ കുട്ടിയെ എം.ജി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാറങ്കല്‍ വെസ്റ്റ് എം.എല്‍.എയും സിറ്റി മേയറും കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ഒരു ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു.
ഏതാനും ആഴ്ചകളായി പ്രദേശത്ത് തെരുവ്‌നായ്ക്കളുടെ ആക്രമണത്തെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു. ഹനുമാകോണ്ടയില്‍ ഏപ്രില്‍ അവസാന വാരംമ മാത്രം ഇത്തരത്തില്‍ 29 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.