Connect with us

kerala

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു; വാഹനമോടിച്ചത് 15കാരൻ

വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്.

Published

on

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു. മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്. സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടർ നിർത്താതെ പോവുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ 15കാരനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ ഇൻഷൂറൻസില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

crime

തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം

Published

on

തൃശൂര്‍: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മോഷണം നടക്കുമ്പോള്‍ പ്രീത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ശ്രമത്തിന്റെ ഭാഗമായി വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലാണ്.

ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം പൊലീസിനെ അറിയിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല

ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു.

Published

on

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍  മഅ്ദനിയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ബി.പി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ കടുത്ത അസ്വസ്ഥതയെത്തുടര്‍ന്ന് കഴിഞ്ഞദിവസം മുതല്‍ മെഡിക്കല്‍ ട്രസ്റ്റിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം ബി.പി ലെവല്‍ നിയന്ത്രണ വിധേയമല്ലാതെ കുറയുകയും തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും ഉള്‍പ്പെടെ രൂക്ഷമായതിനെത്തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവില്‍ വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending