Connect with us

kerala

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയും 3 വയസുകാരി മരിച്ചു

ഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു

Published

on

മലപ്പുറം: കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും മൂന്ന് വയസുകാരി മരിച്ചു. ചാപ്പനങ്ങാടി സ്വദേശി തെക്കത്ത് നാസറിന്‍റെ മകൾ ഇഫയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ പടപ്പറമ്പ് മൂച്ചിക്കൽ പുളിവെട്ടി ജാറത്തിനു സമീപമായിരുന്നു അപകടം.

കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മുൻസീറ്റിൽ മാതാവിന്റെ മടിയിലായിരുന്ന കുട്ടിയുടെ മുഖത്ത് എയര്‍ബാഗ് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

പ്രവാസിയായ നാസർ രണ്ടുദിവസം മുമ്പാണ് ബന്ധുവിന്‍റെ നിക്കാഹിനോട് അനുബന്ധിച്ച് നാട്ടിലെത്തിയത്. നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങിനുപോയി തിരിച്ചുവരവെയാണ് അപകടം. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. കൂടെ കാറിലുണ്ടായിരുന്ന നാസറിന്‍റെ സഹോദരിയുടെ മകൾക്ക് നിസ്സാര പരിക്കേറ്റു. മറ്റാർക്കും പരിക്കില്ല. കൊളത്തൂർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

മാതാവ്: റംഷീന കുഴിമാട്ടിൽ കളത്തിൽ (കോട്ടക്കൽ). സഹോദരങ്ങൾ: റൈഹാന, അമീൻ. മൃതദേഹം പെരിന്തൽമണ്ണ ഗവ. ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

kerala

വാളയാര്‍ കേസ്; സി.ബി.ഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളെ കൂടി പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.

ഒന്നാം പ്രതി മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയെന്നും കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെടുത്തില്ല എന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

2017 ല്‍ രണ്ട് മാസത്തിനുള്ളിലാണ് 13 ഉം 9 ഉം വയസ്സ് പ്രായമുള്ള സഹോദരികളെ വാളയാറിലെ വീടിനടുത്തുള്ള ഒരു ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 2019 മാര്‍ച്ചില്‍, കേസ് സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

Continue Reading

kerala

ആറളം ഫാമിലെ വന്യജീവി ആക്രമണം; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി

Published

on

ആറളം ഫാമിലെ വന്യജീവി ആക്രമണത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുമ്പ് 2 തവണയായി കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതി രൂപീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്തെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വിഷയത്തിലെ ഹ്രസ്വകാലദീര്‍ഘകാല കര്‍മ പദ്ധതി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറയുന്നു. അതേസമയം ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏര്‍പ്പെടുത്തി വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യങ്ങള്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ ഇല്ലാത്തതെന്ന് കോടതി തിരിച്ചു ചോദിച്ചു. നടപടികള്‍ എടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വെറുതെ പറഞ്ഞാല്‍ പോരെന്നും അക്കാര്യങ്ങള്‍ രേഖാമൂലം ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ വിശദമാക്കി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Continue Reading

kerala

ആലപ്പുഴയിലെ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്

Published

on

ആലപ്പുഴയിലെ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരെയാണ് കാണാതായത്.

ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആറ്റില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് മനസിലായത്. ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിനക്ഷാ സേനയും എത്തിയിട്ടുണ്ട്.

Continue Reading

Trending