Connect with us

kerala

എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിനിരയായ നിലയില്‍ കണ്ടെത്തി

കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. ശരീരത്തിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു.

Published

on

എറണാകുളത്ത് വീടിനുള്ളില്‍ ക്രൂരപീഡനത്തിനിരയായ നിലയില്‍ 19 കാരിയെ കണ്ടെത്തി. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. ശരീരത്തിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ ആണ്‍സുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.നിലവില്‍ പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

kerala

ഇടതു സർക്കാരിന് പ്രവാസികൾക്ക് നൽകാനുള്ളത് സമ്മേളനങ്ങളും പ്രഭാഷണങ്ങളും മാത്രം: ഡോ: എം.കെ മുനീർ

സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തില്‍ പങ്കാളികളായത്.

Published

on

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവാസ സമൂഹത്തോടും പ്രത്യേകിച്ച് അറുപത് കഴിഞ്ഞ പ്രവാസികളോടും സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരെ സെക്രട്ടറിയേറ്റ് നടയില്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സഹന സമരം വേറിട്ടൊരനുഭവമായി. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തില്‍ പങ്കാളികളായത്.
തിരിച്ചു വന്ന മുതിര്‍ന്നു പ്രവാസികളെ സര്‍ക്കാര്‍ മറക്കുന്നു എന്ന പ്രമേയവുമായി സംഘടിപ്പിച്ച സമരം മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ:എം.കെ മുനീര്‍ ഉല്‍ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ സര്‍ക്കാര്‍ മാത്രമായി മാറിയെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. പിണറായി പ്രവാസികളുടെ താല്പര്യങ്ങള്‍ക്കെതിരാണ്. സമ്മേളനങ്ങളും പ്രഭാഷണവുമാണ് മാത്രമാണ് അവര്‍ക്ക് പ്രവാസികള്‍ക്ക് നല്‍കാനുള്ളത്. വിദേശ നാടുകള്‍ നടത്തിയ പ്രസംഗത്തിന്റെ കിളിപ്പുകള്‍ ഞങ്ങള്‍ മറന്നിട്ടില്ല. അവ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ ഇന്ന് പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ മുമ്പില്‍ യാചിക്കേണ്ടി വരുമായിരുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

മുതിര്‍ന്ന പ്രവാസികളുടെ പെന്‍ഷന്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കണം. അവ ഒരു പ്രത്യേക പെന്‍ഷന്‍ പദ്ധതി ആയി മാറ്റാന്‍ സര്‍ക്കാറിന് കഴിയണമെന്നും മുനീര്‍ പറഞ്ഞു. പ്രവാസികളുടെ ആരോഗ്യം നഷ്ടപ്പെട്ടത് ഈ നാടിനെ കെട്ടിപ്പടുക്കുന്നതിന് വിദേശ നാണ്യം നേടിത്തരുന്നതിന് വേണ്ടി ജീവിതം ഹോമിച്ചതുകൊണ്ടാണ് .ആദ്യകാല പ്രവാസികളില്‍ ഭൂരിഭാഗവും ഇന്ന് മാരകമായ രോഗങ്ങള്‍ക്ക് അടിമകളാണ്. അവര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് പഞ്ചായത്തുകളില്‍ ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് സര്‍ക്കാറിന്റെ കോഡിനേഷന്‍ കമ്മിറ്റിയില്‍ ഒരു തീരുമാനമെടുത്താല്‍ മാത്രം മതിയാകും. പക്ഷേ ഗവണ്‍മെന്റ് അത് ചെയ്യുന്നില്ല. തിരിച്ചുവന്ന് പ്രവാസികളോട് നീതി നിര്‍വഹിക്കാത്ത ഒരു ഗവണ്‍മെന്റാണ് കേരളത്തിലുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അവരുടെ കാര്യം വരും കാലങ്ങളില്‍ ഞങ്ങള്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു .പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: എന്‍ ഷംസുദ്ധീന്‍ എം.എല്‍ എ ഉബൈദുള്ള എംഎല്‍എ, കെ. ആബിദ് ഹുസയിന്‍ തങ്ങള്‍ എം.എല്‍ എ അഡ്വ: എസ്. ടി. യു സംസ്ഥാന പ്രസിഡണ്ട് എം. റഹ്‌മത്തുള്ള
കാപ്പില്‍ മുഹമ്മദ് പാഷ കെ സി അഹമ്മദ് പി എം കെ കാഞ്ഞിയോ പി എം എ ജലീല്‍ ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍ മുസ്തഫ കെ കെഅലി ശുഹൈബ് അബ്ദുല്ലക്കോയ എന്‍ പി ഷംസുദ്ദീന്‍ സലാം വളാഞ്ചേരി കലാപ്രേമി മാഹിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതവും നെല്ലനാട് ഷാജഹാന്‍ നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായ സിപിവി അബ്ദുല്ല, ടി എച്ച് കുഞ്ഞാലി ഹാജി, അഹമ്മദ് കുറ്റിക്കാട്ടൂര്‍, മുഹ്‌സിന്‍ എം ബ്രൈറ്റ്, സി. മുഹമ്മതലി ടി.എസ് ഷാജി, കാദര്‍ ഹാജി ചെങ്കള, യു.പി.അബ്ദുറഹ്‌മാന്‍, പി.കെ മജീദ് ഹാജി, സൈഫുദ്ദീന്‍ വലിയകത്ത് , പി.കെ മൂസ , എം.എ സക്കീര്‍ ഹാജി,നാസര്‍ കുറുമ്പല്ലൂര്‍, മുഹമ്മത് വളഞ്ചുഴി , ആലംകോട് ഹസ്സന്‍ പി. ഇബ്രാഹീം ഹാജി, റിയാസ് അല്‍ ഫൗസ്, കുമ്മാളില്‍ മുഹമ്മദ്, യൂസുഫ് പടിയത്ത്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി ക്ഷേമനിധിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി മുതിര്‍ന്ന പ്രവാസികള്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രവാസികള്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുക ത്രിതല പഞ്ചായത്ത് പദ്ധതികളില്‍ നിശ്ചിത ശതമാനം തുക പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കുക, ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കായി സ്ഥിരം സമിതികള്‍ രൂപീകരിക്കുക.പ്രവാസി ക്ഷേമനിധിയില്‍ നിന്നും നല്‍കുന്ന ചികിത്സ , വിദ്യാഭ്യാസം, മരണം തുടങ്ങി വക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

Continue Reading

kerala

വെങ്ങാനൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദനം

വെങ്ങാനൂര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

Published

on

ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വെങ്ങാനൂര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥി സഹപാഠികളുമായി സംസാരിക്കുന്നതിനിടെ അധ്യാപകനെ പരിഹസിച്ചെന്ന് ആരോപിച്ച് സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.

മൂന്ന് തവണ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി അധ്യാപകന്‍ മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥി പറയുന്നു. കാല് പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

മറ്റു അധ്യാപകര്‍ ഇടപെട്ടപ്പോഴാണ് ഇയാള്‍ മര്‍ദനം നിര്‍ത്താന്‍ തയ്യാറായതെന്നും വിദ്യാര്‍ത്ഥി പറയുന്നു. അതസേമയം അധ്യാപകനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നാണ് സംഭവത്തില്‍ സ്‌കൂള്‍ നല്‍കുന്ന വിശദീകരണം.

 

Continue Reading

kerala

ക്യാമ്പസുകളില്‍ ക്രൂരമായ റാഗിങ്ങ്; പ്രതികളില്‍ എസ്.എഫ്.ഐ നേതാക്കളും

ക്രിമിനലുകള്‍ക്ക് എസ.്എഫ്.ഐ സംരക്ഷണം

Published

on

വിവസ്ത്രനാക്കി കൈയും കാലും കെട്ടിയിട്ട് ക്രൂരമായ റാഗിങ് നടത്തിയ പ്രതികളെ സംരക്ഷിക്കുന്നത് എസ്.എഫ്.ഐക്കാരാണെന്ന് ആരോപണം. പ്രതി പട്ടികയിലെ പ്രമുഖനായ രാഹുൽ രാജ് എസ്.എഫ്.ഐയുടെ നഴ്‌സിങ് വിഭാഗമായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. നേരത്തെ പൂക്കാട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥന്റെ മരണത്തിന് കാരണമായ റാഗിങിനും നേതൃത്വം നൽകിയത് എസ്.എഫ്.ഐക്കാർ ആയിരുന്നു. ഈ പ്രതികൾക്കെല്ലാം എസ്.എഫ്.ഐയും പോലീസും സംരക്ഷണം ഒരുക്കുകയാണെന്ന പരാതി ശക്തമാണ്.

കാലിക്കറ്റ് സർവ്വകലാശാലയിൽ റാഗിങ് പരാതി നൽകിയ വിദ്യാർത്ഥിയെ എസ്.എഫ്.ഐ നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം സെയ്ദ് മുഹമ്മദ് സാദിഖാണ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയത്. എസ്.എഫ്.ഐ നേതാവ് മുഹമ്മദ് സാദിഖ് ഉൾപ്പെടെ നാല് പേരാണ് ഈ കേസിലെ പ്രതികൾ.

Continue Reading

Trending