crime
പുകവലിച്ച 15കാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചു കൊന്നു

ലഹരിവിരുദ്ധ ദിനത്തില്‍ നാടിനെ നടുക്കിയ വാര്‍ത്തയാണ് ബീഹാറില്‍ നിന്നുള്ളത്. പുകവലിച്ച 15കാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചു കൊന്നു. ബീഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ബജറംഗ് കുമാറാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മാതാവിന്റെ മൊബൈല്‍ റിപ്പയര്‍ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയില്‍ ഹാര്‍ദിയ പാലത്തിന് താഴെ കൂട്ടുകാരോടൊപ്പം നിന്ന് പുകവലിക്കുന്നതിനിയൊണ് സംഭവം.
സ്‌കൂള്‍ ചെയര്‍മാനായ വിജയ്കുമാര്‍ യാദവ് ഇത് കണ്ടു. തുടര്‍ന്ന്, ദേഷ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവും യാദവിനൊപ്പമുണ്ടായിരുന്നു. ബജറംഗിന്റെ അച്ഛനെ വിളിച്ചുവരുത്തിയ യാദവ് കുട്ടിയെ വലിച്ചിഴച്ച് സ്‌കൂള്‍ പരിസരത്തെത്തിച്ച ശേഷം മറ്റധ്യാപകരുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടിയെ നഗ്‌നനാക്കി ബെല്‍റ്റുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് മാതാവും സഹോദരിയും പറഞ്ഞു. കഴുത്തിനും കയ്യിനും ആഴത്തില്‍ മുറിവുണ്ടായിരുന്നു. ബോധം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍, താന്‍ പുകവലിച്ചത് വീട്ടുകാരറിയുമെന്ന് പേടിച്ച് കുട്ടി വിഷം കഴിച്ചതാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് സ്‌കൂള്‍ ചെയര്‍മാന്‍ പറയുന്നത്.
രണ്ട് മാസം മുമ്പാണ് ബജ്‌റംഗി സ്‌കൂളിലെ ഹോസ്റ്റലില്‍ പ്രവേശനം നേടിയത്. വേനല്‍ക്കാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ബജ്‌രംഗിയുടെ പിതാവ് ഹരി കിഷോര്‍ റായ് കൂലിപണിക്കാരനാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോത്തിഹാരിയിലേക്ക് അയച്ചതായും സ്‌കൂള്‍ സീല്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
-
india4 hours ago
ഉപരാഷ്ട്രപതിയെ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
-
kerala4 hours ago
പാലിയേക്കര ടോള്‍ വിലക്ക് തുടരും; ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി
-
filim2 hours ago
‘തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയണം’; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഐശ്വര്യ റായ് ബച്ചന്
-
kerala2 hours ago
കാസര്‍കോട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടലില്‍ നിന്ന് നല്‍കിയത് നാലു ദിവസം പഴക്കമുള്ള ഷവര്‍മയെന്ന് പരാതി
-
News3 hours ago
ഗ്രെറ്റ തുന്‍ബെര്‍ഗ് സഞ്ചരിച്ച ഗസ്സ സഹായ കപ്പലിനുനേര്‍ക്ക് തുനീഷ്യയില്‍ ഡ്രോണ്‍ ആക്രമണം
-
india2 hours ago
‘അന്യായവും യുക്തിരഹിതവും’: ഇന്ത്യയ്ക്കെതിരായ താരിഫുകളില്‍ യുഎസിനെ വിമര്‍ശിച്ച് ചൈന
-
News4 hours ago
മെക്സിക്കോയില്‍ ചരക്കു തീവണ്ടി ബസില്‍ ഇടിച്ചുകയറി 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്
-
kerala5 hours ago
80,000 കടന്ന് സ്വര്‍ണവില; സര്‍വകാല റെക്കോര്‍ഡില്‍