Connect with us

kerala

ഫ്‌ലാറ്റില്‍ നിന്ന് ചാടി 15കാരന്‍ ജീവനൊടുക്കിയ സംഭവം; കുടുംബത്തിന്റെ പരാതി തള്ളി ഗ്ലോപല്‍ പബ്ലിക് സ്‌കൂള്‍

കുട്ടി റാഗിങിനിരയായതായി കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു

Published

on

തൃപ്പൂണിത്തുറയില്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി 15കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ പരാതി തള്ളി ഗ്ലോപല്‍ പബ്ലിക് സ്‌കൂള്‍. കുട്ടി റാഗിങിനിരയായതായി കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

‘സമൂഹ മാധ്യമങ്ങളില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ട്. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. സംഭവം നടന്ന ദിവസം മിഹിര്‍ ബാസ്‌കറ്റ് ബോള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. റാഗിങ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോലും മിഹിര്‍ പറഞ്ഞട്ടില്ല’ എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ജനുവരി 15നായിരുന്നു മിഹിര്‍ ഫ്‌ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്. കുട്ടി സ്‌കൂളില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നാണ് സംസ്ഥാന മേഥാവിക്ക് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. സഹപാഠികള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. മിഹിര്‍ ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നുവെന്നും അമ്മ നല്‍കിയ പരാതിയില്‍ ചൂ്ണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുംഭമേളയില്‍ പങ്കെടുക്കാനായില്ല; ഭര്‍ത്താവിന് വെര്‍ച്വല്‍ സ്‌നാനം നടത്തി യുവതി

ര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്

Published

on

മഹാ കുംഭമേളയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന് വെര്‍ച്വല്‍ സ്‌നാനം നടത്തിക്കൊടുത്ത് വൈറലായിരിക്കുകയാണ് യുവതി. ഭര്‍ത്താവില്ലാതെ പുണ്യസ്‌നാന ചടങ്ങില്‍ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി കമന്റുകളും ട്രോളുകളുമാണ് വിഡിയോക്ക് താഴെ നിറയുന്നത്.

യുവതിയുടെ യുക്തിയെ ചോദ്യം ചെയ്ത് നിരവധിപേര്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് ‘മോക്ഷം’ ലഭിക്കുമായിരുന്നെന്നാണ് ഒരാള്‍ കമന്റ് ചെയ്തതത്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മക പേരുകള്‍ വിളിച്ച് ഗംഗാസ്നാനം നടത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

മതവിദ്വേഷ പരാമര്‍ശം; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് പി.സി. ജോര്‍ജ്

ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

Published

on

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് പി.സി. ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.സി. ജോര്‍ജ് ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് സമര്‍പ്പിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ കോട്ടയം സെഷന്‍സ് കോടതിയും ഹൈകോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; 5 പേരുടേയും മൃതദേഹം ഖബറടക്കി

പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കിരയായ അഞ്ചുപേര്‍ക്കും വിട നല്‍കി നാട്. അഞ്ച്‌പേരുടേയും മൃതദേഹം ഖബറടക്കി. നാല് പേരെ പാങ്ങോട് ജുമാമസ്ജിദിലും ഫര്‍സാനയെ ചിറയിന്‍കീഴ് മസ്ജിദിലുമാണ് സംസ്‌കരിച്ചത്.

അതേസമയം, വര്‍ഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാന്‍ ഓട്ടോറിക്ഷയില്‍ കയറിയതെന്ന് തിരുവനന്തപുരം കൊലക്കേസിലെ പ്രധാനസാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ശ്രീജിത്ത് പറഞ്ഞു. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞപ്പോള്‍ അഫ്‌സാന്‍ ഭക്ഷണം വാങ്ങാന്‍ പോയതും തന്റെ ഓട്ടോയില്‍ ആയിരുന്നെന്നും സ്റ്റേഷനിലേക്ക് പോയ കാര്യം പോലീസ് വിളിച്ചപ്പോള്‍ ആണ് അറിഞ്ഞതെന്നും ശ്രീജിത്ത് പറഞ്ഞു.

കൂട്ടക്കൊല നടത്താനുണ്ടായ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്നനിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending