Connect with us

Video Stories

ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ അംഗപരിമിതര്‍ക്കെതിരെയും: എന്‍എച്ച്ആര്‍സി

Published

on

 

ദോഹ: അംഗപരിമിതര്‍ക്കെതിരെയും ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങളുണ്ടായതായി ഖത്തര്‍. മനുഷ്യചരിത്രത്തില്‍തന്നെ അസാധാരണമായ നടപടികളാണ് ഉപരോധരാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റി കുറ്റപ്പെടുത്തി. ഉപരോധരാജ്യങ്ങള്‍ അംഗപരിമിതരെപ്പോലും വെറുതെവിട്ടില്ല.
നിരവധിപേരുടെ കുടുംബബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. സഊദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ആസ്പത്രികളില്‍ നിന്നും രോഗികളെ പുറത്താക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചതായി ഡോ. അല്‍മര്‍റി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം ജനീവയില്‍ ആവശ്യപ്പെട്ടു. ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ക്രൂരതകളാണ് ഉപരോധ രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡോ. അല്‍മര്‍റി ആവര്‍ത്തിച്ചു.യുഎന്നിന്റെ അംഗ വൈകല്യം സംഭവിച്ചവരുടെ അവകാശം സംരക്ഷിക്കുന്നതിനു ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ കാറ്റലീന ദേവന്‍ദാസുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതുസംബന്ധമായ പൂര്‍ണവിവരങ്ങള്‍ കാറ്റലീനയ്ക്ക് കൈമാറി. വളരെ ദാരുണമായ അവസ്ഥയിലായിരുവരെപോലും പുറത്താക്കി. മനുഷ്യത്വമില്ലാത്ത സമീപനമാണ് ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ചത്. യൂ.എന്‍. മനുഷ്യാവകാശ സമിതിക്ക് മുമ്പില്‍ കാറ്റലീന സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ ക്രൂരതകള്‍ ഉള്‍പ്പെടുത്തണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അംഗപരിമിതര്‍ക്കെതിരെ ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ ഖത്തര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിയമലംഘനങ്ങളുടെ വ്യാപ്തി കൃത്യമായി മനസിലാക്കാന്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും ഡോ.അല്‍മര്‍റി ആവശ്യപ്പെട്ടു. അതേസമയം ഖത്തറിനെതിരായ ഉപരോധം തികച്ചും അന്യായവും നിയമവിരുദ്ധവുമാണെന്ന് യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍താനി ചൂണ്ടിക്കാട്ടി. മേഖലയിലെ പ്രതിസന്ധി കൃത്രിമമായി കെട്ടിച്ചമച്ചയ്ക്കപ്പെട്ടതാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ നിബന്ധനകള്‍ക്കും തീര്‍ത്തും വിരുദ്ധമാണ് ഉപരോധരാജ്യങ്ങളുടെ നയനിലപാടുകളെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യുഎന്‍ സുരക്ഷാസമതിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായിട്ടായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും നിലവിലെ പ്രതിസന്ധി കനത്ത വെല്ലുവിളിയാകുന്നുണ്ട്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ സംവിധാനം ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തുടര്‍ന്ന് അതിനെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുകയെന്നത് അത്യന്തം അപകടകരമാണ്. ഒരു രാജ്യത്തിന്റെ പരമാധികാരത്തിലാണ് ഉപരോധരാജ്യങ്ങള്‍ ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കോ രാജ്യങ്ങള്‍ തമ്മിലോ ജനങ്ങള്‍ തമ്മിലോ ഉള്ള പരസ്പര ബന്ധങ്ങള്‍ക്കോ ഉപരോധ രാജ്യങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. ജിസിസി കൂട്ടായ്മയുടെ സംരക്ഷണത്തിനു പോലും ഇവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. രാജ്യാന്തര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ് ഉപരോധരാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ആരോഗ്യകരമായ സംവാദത്തിലൂടെയും ടേബിള്‍ ചര്‍ച്ചകളിലൂടെയുമേ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാകു. ഇക്കാര്യത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് ആല്‍ ജാബിര്‍ അല്‍ സബാഹ് പോലെയുള്ള നേതാക്കളുടെ ശ്രമങ്ങള്‍ ഏറെ പ്രശംസനീയര്‍ഹമാണെന്നും ശൈഖ ആലിയ വ്യക്തമാക്കി.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending