മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ വന്‍ ഫോമില്‍ കളിക്കുന്ന മൂസയുടെ നൈജീരിയക്കാരാണ് അവരുടെ പ്രതിയോഗികള്‍. രാത്രി വൈകി വൈകിയെത്തുന്ന് മല്‍സരഫലമായിരിക്കും ലോകകപ്പിലെ അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക.
ഇതേ സമയത് നടക്കുന്ന ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സരവും അര്‍ജന്റീനയുടെ ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്നും ക്രോട്ടുകാര്‍ മാത്രമാണ് ഇതിനകം രണ്ടാം ഘട്ടം ഉറപ്പാക്കിയത്. ബാക്കി മൂന്ന് ടീമുകള്‍ക്കും ഇന്ന് സാധ്യത നിലനില്‍ക്കുന്നു. മൂന്ന് പോയന്റുമായി രണ്ടാമതാണ് നൈജീരിയ. ഒരു പോയിന്റ് വീതം നേടി അര്‍ജന്റീനയും ഐസ്‌ലാന്‍ഡും പിറകിലും. അതിനാല്‍ തന്നെ നൈജീരിയെ തോല്‍പ്പിച്ചാലും ഐസ്‌ലാന്‍ഡിനോട് ക്രൊയേഷ്യ തോല്‍ക്കുന്നതോ സമനിലയിലാവുന്നതോ അര്‍ജന്റീനയുടെ പ്രീ കോര്‍ട്ടര്‍ പ്രവേശനത്തെ തടയിടുന്നതാവും.
ജനപ്രിയ ടീമാണ് മെസിയുടെ സംഘം. പക്ഷേ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അമ്പേ നിരാശപ്പെടുത്തി. പുറത്തേക്കുളള വഴിയില്‍ നില്‍ക്കുന്ന സംഘത്തിന് പ്രതീക്ഷയുടെ കിരണം നല്‍കിയവര്‍ നൈജീരിയിക്കാരാണ്. കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് ഗോളിന് നൈജീരിയക്കാര്‍ ഐസ് ലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പ് ചിത്രത്തില്‍ അര്‍ജന്റീന തിരിച്ചുവന്നത്. എന്നാല്‍ ഇന്ന് അര്‍ജന്റീനക്ക് അത്ര എളുപ്പം തോല്‍പ്പിക്കാന്‍ കഴിയുന്നവരാവില്ല നൈജീരിയ. അഹമ്മദ് മൂസ എന്ന മുന്‍നിരക്കാരന്റെ ഇരട്ട ഗോളില്‍ ഐസ്‌ലാന്‍ഡിനെതിരെ വിജയം നേടി സാധ്യതകള്‍ സജീവമാക്കിയ ആഫ്രിക്കന്‍ ടീം വിജയം മാത്രമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ജയിച്ചാല്‍ അവര്‍ക്ക് ക്രൊയേഷ്യക്കൊപ്പം അടുത്ത റൗണ്ടില്‍ കളിക്കാം. സമനിലയാണെങ്കില്‍ പോലും സാധ്യതകളുണ്ട്. അര്‍ജന്റീനക്ക് പക്ഷേ വലിയ മാര്‍ജിനിലെ വിജയം മാത്രമാണ് രക്ഷ.
അതേസമയം അര്‍ജന്റീനയുടെ ഭാഗത്തു വരുന്ന വാര്‍ത്തകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. സമ്മര്‍ദ്ദത്തില്‍ മുങ്ങി നില്‍ക്കുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി സാക്ഷാല്‍ ഡിഗോ മറഡോണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലിയോ , എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍. ഞാന്‍ നിന്നെ എന്നും സ്നേഹിക്കുന്നു. എന്നും ബഹുമാനിക്കുന്നു ‘ എന്നു പറഞ്ഞുകൊണ്ട് മറഡോണയാണ് താരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മറഡോണ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ലോകകപ്പില്‍ താന്‍ പരിശീലകമായിരിക്കെ മെസ്സി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും മറഡോണ പറഞ്ഞു.
ഒരു കളിമാത്രം ബാക്കിയുള്ളപ്പോള്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് അര്‍ജന്റീനയെ കാണുന്നതില്‍ എനിക്കു നിരാശയുണ്ട്. പക്ഷേ, എനിക്കിപ്പോഴും അര്‍ജന്റീനയില്‍ പ്രതീക്ഷയുണ്ട്. ലോകകപ്പിലെ അര്‍ജന്റീന തിരിച്ചുവന്ന ചരിത്രം ഓര്‍മിപ്പിച്ചു മറഡോണ ശുഭിപ്രതീക്ഷ നല്‍കി. 1982ലും 1990ലും ഇതായിരുന്നു അവസ്ഥ. കഷ്ടപ്പെട്ടാണു ഗ്രൂപ്പ് ഘട്ടം കടന്നത്. ഇതില്‍ 1982ല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. 1990ല്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞങ്ങള്‍ ഫൈനല്‍ വരെയെത്തി. എത്ര മോശം സാഹചര്യത്തെയും അതിജീവിക്കാനും വിജയം കണ്ടെത്താനുമുള്ള മിടുക്ക് അര്‍ജന്റീനക്കാരുടെ രക്തത്തിലുണ്ട്. അതവര്‍ കളത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും മറഡോണ പറഞ്ഞു.
മറഡോണയെ കൂടാതെ നിരവധി പ്രമുഖ താരങ്ങള്‍ ഇതിനകം അര്‍ജന്റീന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്. മെസിയില്‍ മാത്രം സമ്മര്‍ദ്ദം നല്‍കിയുള്ള കളി ടീം ഒഴിവാക്കണം എന്ന അഭിപ്രായമാണ് പലരും പറഞ്ഞത്. അതിനിടെ ക്രൊയേഷ്യയോടേറ്റ തോല്‍വിക്ക് കാരണം ടീമില്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനത്തില്‍ മെസി നിരാശനാണെങ്കിലും നിലവില്‍ അദ്ദേഹത്തിന് ഒരു കുഴപ്പമൊന്നുമില്ലെന്ന് അര്‍ജന്റിന മിഡ്ഫീല്‍ഡറും അടുത്ത സുഹൃത്തുമായ ഹവിയര്‍ മഷരാനോ പറഞ്ഞു. ടീമില്‍ കോച്ചുമായി താരങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നത് വെറും ഭാവനാസൃഷ്ടിയാണെന്നും. നൈജീരിയക്കെതിരായ മത്സരത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ മെസ്സി തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും മഷരാനോ വ്യക്തമാക്കി. ആദ്യ രണ്ട് കളികളില്‍ നിന്നു വ്യത്യസ്തമായൊരു ചിത്രം ലോകത്തെ കാണിക്കാനാണ് മെസ്സി ശ്രമിക്കുന്നതെന്നും ഇതിന് ടീം ഒന്നിച്ചു നിന്നു പൊരുതണമെന്നും മഷരാനോ പറഞ്ഞു.
ഇത് വരെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയുടെ സമ്പാദ്യം. നാല് ഗോളുകള്‍ വഴങ്ങുകയും ചെയ്തിരിക്കുന്നു. നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തപക്ഷം ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സര ഫലവും അര്‍ജന്റീനയെ ബാധിക്കും. ടീമിലെ പ്രശ്‌നങ്ങളാണ് മെസിക്കും സംഘത്തിനും വലിയ തലവേദന. കോച് ഹോര്‍ഹെ സാംപോളിക്കെതിരെയാണ് എല്ലാവരും. അദ്ദേഹത്തിന്റെ നയങ്ങളോട് സമരസപ്പെടാന്‍ കഴിയാത്ത തരത്തിലാണ് പല താരങ്ങളും. . ഇന്ന് എന്ത് മാറ്റമാണ് അദ്ദേഹം കൊണ്ട് വരുക എന്ന് വ്യക്തമല്ല. പക്ഷേ ഒന്നുണ്ട്-അര്‍ജന്റീന ക്വാളിഫൈ ചെയ്യാത്തപക്ഷം സാംപോളിയുടെ തൊപ്പി തെറിക്കും. ജന്മദിനമാഘോഷിച്ച മെസിയുടെ ഫോമും നിര്‍ണായകമാണ്. അമ്പേ ദുരന്തമായിരുന്നു രണ്ട് മല്‍സരത്തിലും നായകന്‍. അഹമ്മദ് മൂസയെ പോലുളള മുന്‍നിരക്കാര്‍ തുളച്ച് കയറിയാല്‍ അര്‍ജന്റീനിയന്‍ പ്രതിരോധം എന്ത് ചെയ്യുമെന്ന ചോദ്യവും ശക്തമായി നിലനില്‍ക്കുന്നു. ക്രോട്ടുകാരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു അവരുടെ പ്രതിരോധം. ഗോള്‍ക്കീപ്പര്‍ വില്ലിയാവട്ടെ ദയനീയ പരാജയമായിരുന്നു.
ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ
റോസ്‌റ്റോവിലെ ഈ മല്‍സരത്തിനും വലിയ പ്രസക്തിയുണ്ട്. ഐസ്‌ലാന്‍ഡ് ജയിക്കുന്ന പക്ഷം അത് അര്‍ജന്റിനക്കാരുടെ സാധ്യതകളെ ബാധിക്കും. ക്രൊയേഷ്യക്ക് പക്ഷേ സമ്മര്‍ദ്ദമില്ല. രണ്ട് കളികളും ജയിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് ജേതാക്കളാവാനുള്ള ഒരുക്കത്തിലാണവര്‍. നായകന്‍ ലുക്കാ മോദ്രിച്ച് ഈ കാര്യം വ്യക്തമാക്കികിയിട്ടുണ്ട്. ജയിക്കാന്‍ തന്നെ കളിക്കും. ഐസ്‌ലാന്‍ഡുകാര ദുര്‍ബലരായി കാണുന്നുമില്ല. പക്ഷേ ലോകകപ്പ് ലക്ഷ്യമിടുന്ന തന്റെ ടീമിന് ഓരോ മല്‍സരവും നിര്‍ണായകമാണെന്ന് റയല്‍ മാഡ്രിഡിന്റെ താരം പറഞ്ഞു. ഐസ്‌ലാന്‍ഡ് എന്ന കൊച്ചുരാജ്യക്കാര്‍ അര്‍ജന്റീനയെ വിറപ്പിച്ചിരുന്നു. പക്ഷേ നൈജീരിയക്ക് മുന്നില്‍ പതറി. ഏത് വിധേനയും ഇന്ന് ജയിക്കാനാണ് അവരിറങ്ങുന്നത്.
ഇന്ന് മറ്റ് രണ്ട് മല്‍സരങ്ങള്‍ കൂടി നടക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയെ പെറുവിനെ നേരിടുമ്പോള്‍ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്കുമായി കളിക്കുന്നു.
ഫ്രാന്‍സ്-ഡെന്മാര്‍ക്ക്
മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസിലെ ധൂര്‍ത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. നവ കേരള സദസിനു പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ. ഇതിനു പുറമേ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ച വകയില്‍ രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.
ഇതിന്റെ മറവില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് പിരിവ് ഉള്‍പ്പെടെ ഏറെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേരള സദസിന്റെ പ്രചരണത്തിനായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നത്. പുറത്തുവന്ന രേഖ പ്രകാരം പരസ്യ ബോര്‍ഡ് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി രൂപയാണ്. ഇതില്‍ 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കി 2.31 കോടി രൂപ സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.
അതേസമയം നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ചതിന് രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് 2.46 കോടിയായി ഉയരുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.നവകേരള കലാജാഥ നടത്താന്‍ 45 ലക്ഷം രൂപയാണ് സര്‍ക്കാര്‍ചെലവിട്ടത്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീറിലീസിനൊരുക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.
1995 ജനുവരി 12ന് പുറത്തിറങ്ങിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നഗ്മയാണ് നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്.
രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.
“ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,” അദ്ദേഹം എക്സിൽ കുറിച്ചു.
‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.
പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത ‘ജയം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ ‘ജയം’ എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി, ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.