Connect with us

More

ഇന്‍ക്രഡിബിള്‍ കണ്ണുനീര്‍തുള്ളി

Published

on

കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ് മഹല്‍ എന്ന് രവീന്ദ്രനാഥ ടാഗോര്‍. ഠാക്കൂര്‍ എന്ന വാക്കാണത്രെ ടാഗോര്‍ ആയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിനടുത്ത സാര്‍ധന മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ സംഗീത് സിങ് സോമും ഠാക്കൂര്‍ കുടുംബാംഗമാണ്. പക്ഷെ രവീന്ദ്രനാഥ ടാഗോറിനെ അറിയണമെന്നില്ല. അദ്ദേഹം വൈദേശികമായ നോബേല്‍ സമ്മാനിതനായ കവിയല്ലേ. ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് അപമാനമാണെന്ന് സോം പറയുന്നു. സോമിനെയും വിനയ് കത്യാരെയും പോലുള്ളവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ ആരും അത്ഭുതം കൂറുകയില്ല തന്നെ. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ താജ്മഹല്‍ ഉണ്ട്. പക്ഷെ ഈ അനശ്വര സ്‌നേഹ സ്മാരകം ആതിഥ്യനാഥ് ഇറക്കിയ യു.പിയുടെ ടൂറിസ്റ്റ് പട്ടികയില്‍ ഇല്ലാതെ പോയി. അതേ കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് രണ്ടാം തവണയും എം.എല്‍.എയായ സംഗീത് സോമിന്റെ ചരിത്രബോധം വെളിപ്പെട്ടത്. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച മുഗള രാജാവാണിതിന്റെ സ്ഥാപകന്‍. സ്വന്തം അച്ഛനെ ജയിലിലടച്ച ഈ രാജാവ് ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചു. ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് അധികാരം ലഭിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്. ആ ചരിത്രമെല്ലാം തിരുത്തുമെന്ന് സംഗീത് സോം ഉറപ്പുനല്‍കുന്നു. അച്ഛനെ ജയിലിലിട്ടയാളല്ല, ജയിലില്‍ കിടക്കേണ്ടിവന്നയാളാണ് ഷാജഹാന്‍ എന്ന് സംഗീത് സോമിനെ തിരുത്താന്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച ചിലരെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ഒന്നേ മുക്കാല്‍ നൂറ്റാണ്ട് കാലം കാബൂളും പെഷവാറും ഖാണ്ഡഹാറുമൊക്കെ അടങ്ങുന്ന ഇന്ത്യ ഭരിച്ച മുഗളന്‍മാര്‍ എന്ത് സമീപനമാണ് ജനതയോട് സ്വീകരിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്. ലോകത്തിന് മുമ്പില്‍ രാജ്യത്തെ തലയുയര്‍ത്തി നിര്‍ത്തുന്ന ചരിത്ര ശേഷിപ്പുകളിലധികവും ഈ കാലത്തിന്റെ സംഭാവനകളാണ്. ബാബര്‍ ചക്രവര്‍ത്തി ഇവിടെ ഭരണമുറപ്പിക്കുന്നത് ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിക്കൊണ്ടാണ്. അവര്‍ പലരുമായും യുദ്ധം ചെയ്തു. പലരുമായും സന്ധി ചെയ്തു. ഇതൊന്നും മതത്തിന്റെ പേരിലായിരുന്നില്ലെന്ന് ചരിത്രം ഏതുവിധം വായനയിലും മനസ്സിലാകും. മുഗള ഭരണത്തിലെ പ്രധാന സ്ഥാനങ്ങളില്‍ ഹിന്ദുക്കളുണ്ടായിരുന്നു. പ്രത്യേകിച്ച് വീരശൂര പരാക്രമികളായ രജപുത്രര്‍. ഹിന്ദു അഭിമാനത്തിന്റെ പ്രതീകമായി സംഘ് പരിവാരം ഉയര്‍ത്തിക്കാട്ടുന്ന മറാത്ത നേതാവ് ശിവാജിയുടെ സൈന്യ നേതൃത്വത്തില്‍ മുസ്‌ലിംകളുമുണ്ടായിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് ഭാര്യക്ക് സ്മാരകം പണിത അച്ഛന്‍ ഷാ ജഹാനെ ജയിലിലടച്ചത് ഔറംഗസീബാണ്.
സംഗീത് സോമിന്റെ പ്രസംഗം ഹിറ്റായതോടെ പരോക്ഷമായി തിരുത്താന്‍ യു.പി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മുതിര്‍ന്നത് താജ്മഹലിന്റെ ആഗോള തേജസ് കൊണ്ടാണ്. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് താജ്മഹലിലാണല്ലോ. മൂന്നു വര്‍ഷത്തിനിടെ പ്രവേശന ടിക്കറ്റ് വരവ് മാത്രം 75 കോടിയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനം ആഗ്ര കോട്ടക്കും. സംഗീത് സോമിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നുണ്ട് പോലും. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നരേന്ദ്രമോദിയും സംസാരിച്ചു.
ബജ്‌റംഗ്ദള്‍ എന്ന തീവ്രവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനും ബി.ജെ.പി പാര്‍ലിമെന്റംഗവുമായ വിനയ് കത്യാര്‍ സംഗീത് സോമിന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. ശിവക്ഷേത്രമായിരുന്നത്രെ താജ്മഹല്‍. നല്ല പേരും കത്യാര്‍ കണ്ടുവെച്ചിട്ടുണ്ട്. തേജോ മഹാലയ. ക്ഷേത്രം പൊളിച്ചുകളഞ്ഞ് അവിടെ സ്മാരകമുണ്ടാക്കി, അവിടെ ഭാര്യയെ അടക്കം ചെയ്തു. അതു കഴിഞ്ഞ് ഷാജഹാന്‍ ചക്രവര്‍ത്തിയും അവിടെ പോയി സമാധിയായി. ഇങ്ങനെയൊക്കെയാണ് വാസ്തവമെങ്കിലും താജ്മഹല്‍ സംരക്ഷിക്കണമെന്നതില്‍ വിനയ് കത്യാര്‍ക്ക് സംശയമില്ല. അത് കാണാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ വരുന്നുണ്ട്. നല്ല പണം കിട്ടുന്ന ഇടപാടാണ്. സംഗീത സോമന്‍ സാര്‍ധന മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നത്. ജന്മി കുടുംബാംഗമായ സോം ഇവിടെ ഹിന്ദു ഹൃദയ സാമ്രാട്ട്, മഹാ ഠാക്കൂര്‍, സംഘര്‍ഷ് വീര്‍ എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്നയാളാണ്. 2013ലെ മുസഫര്‍ നഗര്‍ കലാപക്കേസിലെ ഒന്നാം പ്രതിയായിരുന്നു. കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് വിഷ്ണു സഹായ് കമ്മീഷന്‍ കലാപത്തിന്റെ സൂത്രധാരരിലൊരാളായി കണ്ടത് സംഗീത് സോമിനെയാണ്. രണ്ട് ചെറുപ്പക്കാരെ കൊല ചെയ്യുന്നതിന്റെ വീഡിയോ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചാണ് കലാപം സൃഷ്ടിച്ചത്. അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ മാറിയതോടെ രക്ഷപ്പെട്ടു.
പശു സംരക്ഷകനായി വേഷം കെട്ടുന്ന സോം ഇന്ത്യയിലെ ബീഫ് കയറ്റുമതിയിലെ ഒന്നാമത്തെ കമ്പനിയായ അല്‍ദുവയുടെ ഡയരക്ടറാണെന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. അറബ് രാജ്യങ്ങളിലേക്കായിരുന്നു ഗോമാംസ കയറ്റുമതി. യോഗേഷ് രാവത്ത്, മൊയീന്‍ ഖുറൈശി എന്നിവര്‍കൂടി പങ്കാളികളായ ഈ സ്ഥാപനം ഹലാല്‍ ഇറച്ചി കയറ്റുമതിയിലൂടെ കോടികളാണ് സമ്പാദിച്ചത്. അലിഗഡില്‍ ഈ സ്ഥാപനത്തിന് വേണ്ടി ഭൂമി വാങ്ങിക്കുകയും ചെയ്തു. ഗോമാംസ കയറ്റുമതി സ്ഥാപനത്തിന്റെ ഉടമയെന്ന വാര്‍ത്ത സോം ആദ്യം നിഷേധിച്ചെങ്കിലും മാധ്യമങ്ങള്‍ തെളിവുമായി എത്തിയപ്പോള്‍ താന്‍ അറിയാതെയാണ് ഡയരക്ടറാക്കിയതെന്ന് വിശദീകരിച്ചു. കമ്പനിയിലെ തന്റെ ഓഹരിയില്‍ 20000 രൂപയുടേത് വിറ്റതിന്റെ രേഖകളും മാധ്യമങ്ങളില്‍ പുറത്തുവന്നു.

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മു കശ്മീര്‍ ഭീകരാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

Published

on

ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റതായാണ് സൂചന. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.

കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.

അനന്ത്നാഗ് പൊലിസ് അടിയന്തര ഹെൽപ് ലൈൻ നമ്പർ എർപ്പെടുത്തി.

9596777669, 01932225870, വാട്സ്ആപ്പ് 9419051940

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending