More
പകരക്കാരനില്ലാത്ത പ്രതാപശാലി- തേര്‍ഡ് ഐ

കമാല്‍ വരദൂര്‍
ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്‌പോര്‍ട്‌സില്‍, വിശിഷ്യാ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍ എല്ലാ ഭാഷയിലും ആവശ്യമാണ് ടെന്നിസ് മൈതാനത്തെ ഈ വിശ്വപ്രതാപിക്ക്. ഇതിഹാസമെന്ന പദത്തിന്റെ നേര്‍ ആംഗലേയം ലെജന്‍ഡ് എന്നാണ്. ചരിത്ര പുസ്തകങ്ങളിലൂൂടെ സഞ്ചരിച്ചാല്‍ ലെജന്‍ഡുകളുടെ വിഹാരവിലാസം കാണാം. ഫ്രഞ്ച് പദമായ ലെജന്‍ഡിനെ സ്പാനിഷുകാര്‍ ലെജന്‍ഡെയായും പോര്‍ച്ചുഗീസുകാരും ബ്രസീലുകാരും ലെന്‍ഡെയായും അറബികള്‍ ഉന്‍വാനു തഫ്‌സീരിയായുമെല്ലാം വായനാലോകത്തിന് സുപരിചിതമാക്കിയത് കായിക താളുകളിലൂടെയാണ്… ഇന്നലെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ സ്വിസ് താരത്തിന്റെ എട്ടാം സുവര്‍ണ നേട്ടം എത്ര രാജകീയമാണെന്ന് നോക്കുക.
കേവലം ഒരു മണിക്കൂര്‍ 41 മിനുട്ടാണ് കലാശപ്പോരാട്ടം ദീര്‍ഘിച്ചത്. 35 കാരനായ ഒരു താരം ആ സമയമത്രയും ഊര്‍ജ്ജത്തെ കവചമാക്കി ഒരു 28 കാരനെ നേരിടുകയായിരുന്നു. ആരോഗ്യശാസ്ത്രം പറയുന്നത് ഒരു പുരുഷന്റെ ഏറ്റവും കരുത്തുറ്റ പ്രായമെന്നത് 25 നും 30 നുമിടയിലാണ്. രക്തം തിളക്കുന്ന ആ പ്രായത്തില്‍ കരുത്തിന്റെ പ്രതാപരൂപമായിരിക്കും താരങ്ങള്‍. ക്രോട്ടുകാരനായ മിലിച്ച് ആ പ്രായത്തില്‍ തളര്‍ന്നവശനായി സെന്റര്‍ കോര്‍ട്ടില്‍ മുഖം പൊത്തുകയും കരയുകയും വേദനയില്‍ പുളയുകയും റാക്കറ്റ് വലിച്ചെറിയുകയും ചെയ്തപ്പോള്‍ നോക്കൂക നിങ്ങള്‍ ആ മുപ്പത്തിയഞ്ചുകാരനെ…… അടുത്ത ഗെയിമിനുള്ള ഊര്‍ജ്ജം സ്വാംശീകരിച്ച്, ടവലെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പി കളഞ്ഞ് അമ്പയറുടെ സര്‍വീസ് കോളും കാത്തിരിക്കുന്നു അദ്ദേഹം.
സെന്റര്‍ കോര്‍ട്ടില്‍ ഇത്തവണ ഒരു പ്രതിയോഗിക്കും ഒരു സെറ്റ് പോലും അദ്ദേഹം നല്‍കിയില്ല. ഈ പ്രായത്തില്‍ ഇതെങ്ങനെ സാധിക്കുന്നു-അത് അദ്ദേഹത്തിന് മാത്രം അറിയുന്ന രഹസ്യം. ആ താരത്തിന് മാത്രം തിലകമാവുന്ന നേട്ടം. 1976 ലാണ് അവസാനമായി ഒരു താരം ഒരു സെറ്റ് പോലും പ്രതിയോഗിക്ക് നല്‍കാതെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ മുത്തമിട്ടത്-സാക്ഷാല്‍ ബ്യോണ്‍ ബോര്‍ഗ്ഗ്. ആ സ്വപ്‌ന സുന്ദര നേട്ടത്തിന് ശേഷം സമകാലിക ടെന്നിസില്‍ എത്രയെത്ര താരങ്ങള്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഈ അമൂല്യ ശക്തിസ്രോതസ് തന്നെ എട്ട് തവണ കിരീടം സ്വന്തമാക്കിയിരിക്കുന്നു. എട്ടാം തവണയാണ് ഒരു സെറ്റ് പോലും ആര്‍ക്കും നല്‍കാതെ അദ്ദേഹം അജ്ജയ്യനായിരിക്കുന്നത്…..
സത്യം, വിശേഷിപ്പിക്കാന്‍ വാക്കുകളില്ല ഈ താരത്തെ. കായിക റിപ്പോര്‍ട്ടിംഗിലെ ഒരു കളിയെഴുത്തുകാരന്റെ സായുജ്യമെന്നത് ഈ പ്രതിഭയെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ നിരവധി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞുവല്ലോ എന്നുള്ളതാണ്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇതേ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ മഹാനായ താരം കളിച്ചിരുന്നു. മൂന്ന് തവണ ആ കളി കാണാന്‍ മാത്രം വിംബിള്‍ഡണിലെത്തി. പിന്നെ ഫൈനലും. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗി ബ്രിട്ടിഷുകാരനായ ആന്ദ്രെ മുറെയായിരുന്നു. ആ മല്‍സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അതിരാവിലെ വിംബിള്‍ഡണിലെത്തിയിട്ടും മീഡിയ ടിക്കറ്റ് ലഭിക്കാതിരിക്കുകയും അവസാനം ബി.ബി.സി ടെന്നിസ് റിപ്പോര്‍ട്ടര്‍ ജാക് ല്വിന്‍ കിവെയുടെ ഇടപെടലില്‍ വൈകീട്ടോടെ ഒരു ചെയര്‍ തരപ്പെടുകയും ചെയ്ത അനുഭവത്തില്‍ ആ കലാശക്കളി റിപ്പോര്‍ട്ട് ചെയ്ത നിമിഷങ്ങള്‍ മറക്കാനാവില്ല. അന്ന് സ്വന്തം നാട്ടുകാരന് വേണ്ടി ഇംഗ്ലീഷുകാര്‍ ആര്‍ത്തുവിളിച്ചിട്ടും അക്ഷോഭ്യനായിരുന്നു, അചഞ്ചലനായിരുന്നു സ്വിസ് ഇതിഹാസം. തോല്‍വിയിലും അദ്ദേഹം തല ഉയര്‍ത്തി റണ്ണറപ്പായി മടങ്ങി. മടങ്ങുമ്പോള്‍ മുറെക്ക് ഹസ്തദാനം നടത്തി, അമ്പയര്‍ ഉള്‍പ്പെടെ കളി നിയമങ്ങളെ മാനിച്ച് എല്ലാവര്‍ക്കും ഹസ്തദാനം. ഇന്നലെയും നോക്കുക- ചരിത്രം തനിക്ക് വേണ്ടി പ്രകാശ ഗോപുരമായി നിന്ന വേളയിലും അദ്ദേഹം ആഹ്ലാദത്തോടെ തിമിര്‍ത്താടിയില്ല. മാന്യനായി ദൈവത്തെ സ്തുതിച്ചു-കൈകള്‍ വാനിലേക്കുയര്‍ത്തി, എന്നിട്ട് സ്വന്തം ഇരിപ്പിടത്തില്‍ പോയി വിതുമ്പി…… ഈ വലിയ നേട്ടങ്ങള്‍ തനിക്ക് മാത്രമായി സമ്മാനിച്ച് ദൈവത്തിനോട് നന്ദി പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ടവ്വലെടുത്ത് അദ്ദേഹം മുഖം പൊത്തിയിത് പ്രപഞ്ചമെന്ന സത്യത്തെ, മൈതാനമെന്ന യാഥാര്‍ത്ഥ്യത്തെ, കളിയെന്ന തപസ്സിനെ തന്നിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞതിന്റെ സമൂര്‍ത്ത വികാരത്തിലായിരുന്നു….
പ്രിയപ്പെട്ട റോജര്‍ ഫെഡ്‌റര്‍-താങ്കള്‍ക്ക് മുന്നില്‍ ഞങ്ങള്‍ നമ്രശിരസ്‌ക്കരാവുന്നു… ടെന്നിസിന്റെ സര്‍വസുന്ദര ശക്തിയെ, അതിന്റെ സമ്പൂര്‍ണ്ണ ലാളിത്യത്തോടെ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്, കളിയെ ഒരു പുഷ്പത്തിന്റെ ഇതള്‍ വിരിയും പോലെ സൗഭഗമാക്കിയതിന്, ഇരിപ്പടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കളിയുടെ വ്യാകരണ ശാസ്ത്രത്തെ ആസ്വാദ്യമാക്കി തരുന്നതിന്….. ഒരായിരമല്ല, 125 കോടി ഇന്ത്യന്‍ നന്ദി..!
35 ല്‍ താങ്കള്‍ക്കിത് കഴിയുമ്പോള്‍ ഞങ്ങള്‍ക്കത് പ്രചോദനമാണ്. 37 ല്‍ കഴിഞ്ഞ ദിവസം വീനസ് വില്ല്യംസ് ഇതേ മൈതാനത്ത് പൊരുതീ വീണത് കണ്ടവരാണ് ഞങ്ങള്‍. ആ നിരാശയാണ് താങ്കള്‍ അകറ്റിയിരിക്കുന്നത്.
ഇതിഹാസം എന്ന പദത്തിന്റെ പുതിയ പര്യായം താങ്കളാണ്……
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india2 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്