Connect with us

kerala

പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ല; എൻ.കെ പ്രേമചന്ദ്രൻ

കെ.ടി ജലീലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചചരിപ്പിക്കുന്നു.

Published

on

മുസ്‌ലിം വിരുദ്ധരാഷ്ട്രീയമാണ് കേരളത്തിലും പ്രചരിപ്പിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. കെ.ടി ജലീലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചചരിപ്പിക്കുന്നു. പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

നാഗ്പൂരിൽ നടന്നതുപോലെ കേരളത്തിൽ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് നല്ല മാർക്കറ്റുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് സിപിഎം അടക്കം അതിനെ നല്ലതുപോലെ പ്രോത്സാഹിപ്പിക്കുന്നത്, അല്ലാതെ പി.സി ജോർജിനെ ഭയന്നിട്ടില്ല, അതുണ്ടാകണമെന്ന് സിപിഎം കേരളത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

അതേസമയം നാഗ്പൂരിലെ സംഘർഷം നിർഭാഗ്യകരമാണെന്നും മതമൈത്രിയെ തകർക്കാനുള്ള ശ്രമം രാജ്യത്തിന് അപകടകരമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈക്കത്ത് വീടിനുള്ളില്‍ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം വൈക്കം വെള്ളൂര്‍ ഇറുമ്പയത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. വയോധിക ദമ്പതികളും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്.

ദമ്പതികള്‍ ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മകന്റേതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മകന്‍ ആരോടും അധികം സംസാരിക്കാറില്ലെന്നും തങ്ങളെ പോലും ഫോണ്‍ ചെയ്യാറില്ലെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

 

 

Continue Reading

kerala

കണ്ണൂരില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍

പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കണ്ണൂര്‍ ചക്കരക്കല്ലില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. കുട്ടികള്‍ അടക്കം 25 പേര്‍ക്കാണ് ഈ നായയുടെ കടിയേറ്റിരുന്നത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടിയേറ്റ ചിലര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടുമണിക്കൂറിനിടെയാണ് നായ ഇത്രയും പേരെ കടിച്ചത്.

മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളില്‍ കയറിയും നായ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാലിന്റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.

 

Continue Reading

kerala

കണ്ണൂര്‍ ചക്കരക്കല്ലില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40ലേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; പലര്‍ക്കും ഗുരുതര പരിക്ക്‌

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്.

Published

on

കണ്ണൂര്‍ ചക്കരക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കോയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല പ്രദേശത്തുള്ള നാല്പതോളം പേര്‍ക്കാണ് കടിയേറ്റത്. ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.. രാവിലെ 6.30 നാണ് കോയ്യോട് പൊക്കന്‍മാവില്‍ വച്ച് പേപ്പട്ടി ഒരു കുട്ടിയെ കടിച്ചിരുന്നു.

ഇവിടെ നിന്ന് തുടങ്ങി 8 കിലോമീറ്റര്‍ പിന്നിട്ടാണ് മുഴപ്പാലയിലുള്ളവരെ കടിച്ചത്. ഈ പ്രദേശത്തിനിടയിലുള്ളവരാണ് കടിയേറ്റ എല്ലാവരും. കടിയേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

Continue Reading

Trending