Connect with us

india

മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുന്നു, അവർ ആദിവാസികളെ ഇല്ലാതാക്കും: കോൺഗ്രസ്

ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.

Published

on

മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുകയാണെന്നും ആദിവാസികളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കോൺഗ്രസ്.

ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ദുർബലപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും ആദിവാസി കോൺഗ്രസ് ചെയർമാൻ വിക്രാന്ത് ഭൂരിയ വിമർശിച്ചു.

‘ആദിവാസികൾ രാജ്യത്തെ ആദിമ നിവാസികളാണ്. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ അവകാശം ലഭിക്കേണ്ടത് ഗോത്രവർഗക്കാർക്കാണ്. ഈ രാജ്യത്ത് 12 കോടി ആദിവാസികളുണ്ട്, പക്ഷേ അവർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ല. ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.

ആദിവാസികളുടെ ആവശ്യങ്ങളും നിയമങ്ങളും വ്യത്യസ്തമായതിനാൽ, പട്ടികവർഗ പ്രദേശങ്ങളിൽ പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക എന്നതായിരുന്നു പട്ടികവർഗ മേഖലകളിലേക്കുള്ള വിപുലീകരണ നിയമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇതിൽ, ഗ്രാമസഭകൾക്ക് നൽകുന്ന നിയമങ്ങൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, അതായത് ഗ്രാമത്തിലെ സ്വയംഭരണം ആദിവാസികളിലൂടെയായിരിക്കും. ഗ്രാമത്തിൽ എന്തെങ്കിലും തരത്തിലുള്ള ജോലി ചെയ്യണമെങ്കിൽ, നിങ്ങൾ ആദിവാസികളിൽ നിന്ന് അനുമതി വാങ്ങേണ്ടിവരും. എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ ആദിവാസികളോട് ഒന്നും കൂടിയാലോചിക്കുന്നില്ല,’ ഭൂരിയ പറഞ്ഞു.

അതേസമയം, മുഴുവൻ ആദിവാസി മേഖലകളിലും ഖനനം നടക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കപ്പെടുന്നുവെന്നും , അവരെ ജയിലിലടയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനാവകാശ നിയമം ആദിവാസികൾക്ക് വനങ്ങളുടെ മേൽ അവകാശങ്ങൾ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഏതെങ്കിലും ആദിവാസിക്ക് എവിടെയെങ്കിലും ഭൂമി പാട്ടത്തിന് ആവശ്യമുണ്ടെങ്കിൽ, വന കമ്മിറ്റിക്ക് ആ ഭൂമി പാട്ടത്തിന് നൽകാമെന്നും പറഞ്ഞു, എന്നാൽ വാസ്തവത്തിൽ ആദിവാസികൾക്ക് ഒരു തരത്തിലുള്ള അവകാശങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങളും സ്വകാര്യവത്ക്കരിക്കാൻ പോകുന്നു. ഈ വനങ്ങൾ നശിച്ചുവെന്നും അതിനാൽ അവ വികസിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് നൽകുമെന്നും സർക്കാർ പറയുന്നു. എന്നാൽ മറച്ചുവെക്കപ്പെടുന്നത് ഈ വനപ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ആദിവാസികളെയാണ്.

അവർ ഈ വനങ്ങളിലെ മേച്ചിൽപ്പുറങ്ങളിൽ കാലികളെ മേയ്ക്കുന്നുണ്ട്. ഇവിടെ അവർക്ക് കൃഷിഭൂമിയുണ്ട്,’ ഭൂരിയ പറഞ്ഞു. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ആദിവാസികളെ വനങ്ങളിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതേക്കുറിച്ച് ബി.ജെ.പിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു

വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

Continue Reading

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമം; രാഹുല്‍ ഗാന്ധി

പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

Published

on

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കും പറയാനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാല്‍ തന്നെ സംസാരിക്കന്‍ അനുവദിച്ചില്ല.

‘എന്താണ് ലോക്‌സഭയില്‍ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കര്‍) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. ഞാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് നമുക്ക് പറയാന്‍ അനുവാദമില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. 7-8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.

Continue Reading

Trending