Connect with us

More

ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നര്‍ക്ക് മുന്നറിയിപ്പ്; മയോപിയ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനങ്ങള്‍

ദിവസവും ഒരു മണിക്കൂര്‍ വരെ ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി വരാനുള്ള സാധ്യത 21 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു

Published

on

സ്ഥിരമായി മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന്റെഫലമായി പ്രായഭേദമന്യേ യുവാക്കളിലും കുട്ടികളിലും കാഴ്ചവൈകല്യങ്ങള്‍ വര്‍ധിക്കുന്നതും പതിവായിരിക്കുകയാണ്. ഇപ്പോഴിതാ മണിക്കൂറുകള്‍ ഫോണിലും കംപ്യൂട്ടറിന് മുന്നിലും ചെലവിടുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ഒരു മണിക്കൂറെങ്കിലും ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ക്ക് വരെ ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. ദിവസവും ഒരു മണിക്കൂര്‍ വരെ ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി വരാനുള്ള സാധ്യത 21 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ജേര്‍ണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ചെറിയ കുട്ടികള്‍ മുതല്‍ പ്രായപൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അമിതമായി ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് ഹ്രസ്വദൃഷ്ടിയ്ക്ക് വഴിവെയ്ക്കുമെന്ന് കണ്ടെത്തിയത്.

സ്‌ക്രീനില്‍ ഒന്ന് മുതല്‍ നാലുമണിക്കൂര്‍ വരെ സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. അമിതവണ്ണം, ശരീരവേദന, നടുവേദന, തുടങ്ങിയ പ്രശ്‌നങ്ങളും ഇവയ്ക്ക് പിന്നാലെയെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങളുടെ സ്‌ക്രീന്‍ സമയം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പഠനം മുന്നറിയിപ്പ് നല്‍കുന്നു.

കാഴ്ച വൈകല്യം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

20-20-20 നിയമം പ്രാവര്‍ത്തികമാക്കുക: കണ്ണിന് വിശ്രമം കൊടുക്കുന്നതിനായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും ബ്രേക്ക് എടുക്കുക.

പുറത്തെ കാഴ്ചകള്‍ കാണുക: പ്രതിദിനം രണ്ട് മണിക്കൂറെങ്കിലും പുറത്തേക്ക് പോയി സമയം ചെലവഴിക്കുക. ഇതിലൂടെ ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കാനും സാധിക്കും.

സ്‌ക്രീന്‍ സെറ്റിംഗ്‌സ്: കാഴ്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഒരുക്കുക. കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍ ഉപയോഗിക്കണം. ഫോണ്ടുകളുടെ വലിപ്പം കൂട്ടാനും ശ്രദ്ധിക്കണം.

സുരക്ഷിതമായ അകലം: കൃത്യമായ അകലത്തില്‍ വെച്ചായിരിക്കണം മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും ഉപയോഗിക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലിപ്പല്ല് കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം

Published

on

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം.

റാപ്പർ വേടൻ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല. പെരുമ്പാവൂർ ജെഎഫ്എംസി കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പർ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നായിരുന്നു കോടതിയിൽ വേടൻ വാദിച്ചിരുന്നത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്

Published

on

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

Continue Reading

crime

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Published

on

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല.

മാര്‍ച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷൻ സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കുടുംബം കൈമാറി.

Continue Reading

Trending