Connect with us

india

കുംഭമേളയിലെ ഗതാഗതക്കുരുക്ക്; മാഘി പൂര്‍ണിമ സ്‌നാനിന് മുന്നോടിയായി വാഹന നിരോധന മേഖല പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

Published

on

മഹാകുംഭമേളയോട് അനുബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന മാഘി പൂര്‍ണിമ സ്‌നാന്‍ ആഘോഷത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. മഹാകുംഭ പ്രദേശം മുഴുവന്‍ ‘വാഹന നിരോധന മേഖല’യായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

ഇന്നലെ 300 കിലോമീറ്റര്‍ ദൂരത്തില്‍ ഉണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍ മഹാ കുംഭമേളയ്ക്കായി പ്രയാഗ്‍രാജിലേക്ക് പോകുന്ന ആയിരക്കണക്കിന് ഭക്തര്‍ കുടുങ്ങിയിരുന്നു. കഴിയുമെങ്കില്‍ പിന്തിരിയാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

മാനേജ്മെന്റിലെ പിഴവുകൊണ്ടല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യസമൂഹത്തിന് സാക്ഷ്യം വഹിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണമാണ് ഗതാഗത പ്രശ്‌നങ്ങളുണ്ടായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ജനുവരി 13 ന് മഹാ കുംഭമേള ആരംഭിച്ചതിനുശേഷം 40 കോടിയിലധികം ഭക്തര്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയിട്ടുണ്ടെന്നും , ഇപ്പോഴും എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘മാഘി പൂര്‍ണിമ സ്‌നാന്‍’ കാണാന്‍ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിച്ചാണ് മഹാ കുംഭ ജില്ലാ ഭരണകൂടം ഗതാഗത പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്;  ഇനി ഏകദിനത്തില്‍ മാത്രം

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

Published

on

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏവരെയും അമ്പരപ്പിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കുവേണ്ടി ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാകും താരം കളിക്കുക. 67 ടെസ്റ്റുകളില്‍നിന്ന് 4301 റണ്‍സാണ് ഇതുവരെ താരം ഇന്ത്യക്കായി നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

‘ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന വിവരം ഏവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തിനുവേണ്ടി കളിക്കാനായത് വലിയ അംഗീകാരമാണ്. ഇത്രയുംകാലം നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റില്‍ തുടരും’ -രോഹിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ജൂണ്‍ 20നാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മോശം ഫോമിലുള്ള രോഹിത്തിനെ നേരത്തെ തന്നെ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു.

38കാരനായ രോഹിത്തിന്റെ കീഴിലാണ് ഇന്ത്യ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ആസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആസ്‌ട്രേലിയയോട് നാണംകെട്ടതും രോഹിത്തിന്റെ നായക പദവി തുലാസിലാക്കിയിരുന്നു. രണ്ടു പരമ്പരകളിലും രോഹിത് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ രോഹിത് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും, വിഡിയോകളും പങ്കുവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് എന്‍ഐഎ

9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു

Published

on

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകള്‍, വിഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ച് എന്‍ഐഎ. ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വിഡിയോകളും എന്‍ഐഎ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതലയുളള എന്‍ ഐ എ അക്രമികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സൂചനകള്‍ ലഭിക്കുന്നതിനായാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടത്. അതിനുപിന്നാലെ പ്രദേശത്തുനിന്നുളള നിരവധി വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഈ തെളിവുകള്‍ പങ്കുവയ്ക്കാന്‍ എന്‍ഐഎ ആവശ്യപ്പെടുന്നത്.

Continue Reading

india

രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തും

ഡല്‍ഹിയില്‍ രാത്രി 8 മണി മുതല്‍ 8:15 വരെയും പഞ്ചാബില്‍ 9 മുതല്‍ 9.30 വരെ ലൈറ്റുകള്‍ അണയ്ക്കും

Published

on

രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തും. ഡല്‍ഹിയില്‍ രാത്രി 8 മണി മുതല്‍ 8:15 വരെയും പഞ്ചാബില്‍ 9 മുതല്‍ 9.30 വരെ ലൈറ്റുകള്‍ അണയ്ക്കും. ലൈറ്റുകള്‍ അണച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്ലാക്ക് ഔട്ട്.

ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ പൊതുജനങ്ങളെ തയ്യാറെടുപ്പിക്കുന്നതിനായി രാജ്യത്ത് ഇന്ന് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്തിയിരുന്നു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രില്‍ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. കേരളത്തില്‍ അഗ്‌നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. നൂറിലധികം ഇടങ്ങളിലാണ് മോക് ഡ്രില്‍ നടന്നത്.

എയര്‍ വാണിങ് ലഭിച്ചതോടെ കൃത്യം നാലുമണിക്ക് സയറന്‍ മുഴങ്ങി 14 ജില്ലകളും മോക് ഡ്രില്‍ ആരംഭിച്ചു. 4 മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സയറണ്‍ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രില്‍ നടത്തിയത്. സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചു. 4.28 മുതല്‍ സുരക്ഷിതം എന്ന സയറണ്‍ 30 സെക്കന്‍ഡ് മുഴങ്ങി.

ഫ്‌ലാറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളില്‍ പ്രതീകാത്മക യുദ്ധ സമാന സാഹചര്യങ്ങള്‍ സൃഷ്ടിച്ചായിരുന്നു മോക് ഡ്രില്‍ നടത്തിയത്.1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവന്‍ ഇത് പോലെ മോക്ഡ്രില്‍ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രില്‍ നടത്തുന്നത് ഇതാദ്യമാണ്.

Continue Reading

Trending