Connect with us

kerala

മുകേഷ് എംഎല്‍എക്കെതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Published

on

മുകേഷ് എംഎല്‍എക്കെതിരായ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുകേഷിനെതിരായ പരാതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ മരട് പൊലീസ് കേസെടുക്കുകയായിരുന്നു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

india

കണ്‍ട്രോള്‍ റൂം തുറന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

Continue Reading

kerala

കോട്ടക്കല്‍ എടരിക്കോടില്‍ വാഹനങ്ങളില്‍ ലോറി ഇടിച്ചുകയറി ഒരു മരണം

10 വാഹനങ്ങള്‍ തകര്‍ന്നു

Published

on

കോട്ടക്കല്‍ എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയിലര്‍ വാഹനങ്ങളില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയില്‍ നിന്ന് ഇറങ്ങി വന്ന ട്രെയിലര്‍ മമ്മാലിപ്പടിയില്‍ 10ഓളം വാഹനങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്ര?വേശിപ്പിച്ചു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; മുസ്‌ലിം യൂത്ത് ലീഗ് മെഡിക്കല്‍ കോളേജ് മാര്‍ച്ച് ശനിയാഴ്ച്ച

‘കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം, സമഗ്ര അന്വേഷണം നടത്തുക, നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തുക’

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണങ്ങളിലെ അഴിമതി കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തില്‍ ശനിയാഴ്ച (മെയ് 20ന്) മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടപ്പിക്കും.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുന്നതിനെ യൂത്ത് ലീഗ് പ്രതിരോധിക്കും.

പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത പാലിക്കാതെ കരാര്‍ ഏറ്റെടുത്തവര്‍ പണിപൂര്‍ത്തീകരിക്കുകയും വരാനിരിക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ കരാര്‍ ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമം തുടരുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണം. ഇതിന് ഒത്താശ ചെയ്യുന്നവരില്‍ അധികാരികള്‍ ഉണ്ടെങ്കില്‍ അവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.

കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി തുടരുന്ന അലംഭാവത്തിന് ഉത്തരവാദികളെ കണ്ടെത്തുക, മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മാര്‍ച്ച് രാവിലെ പത്തിന് സിഎച്ച് സെന്റര്‍ സമീപത്ത് നിന്ന് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ല നേതാക്കള്‍ പങ്കെടുക്കും

മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്ത്തകര്‍ കൃത്യം 9:30 ന് സിഎച്ച് സെന്റര്‍ പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ല പ്രസിഡന്റ് മിസ് ഹബ് കീഴറിയൂര്‍ ജനറല്‍ സിക്രട്ടറി ടി മൊയ്തീന്‍ കോയ എന്നിവര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending