Connect with us

kerala

മുകേഷ് എംഎല്‍എക്കെതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Published

on

മുകേഷ് എംഎല്‍എക്കെതിരായ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുകേഷിനെതിരായ പരാതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ മരട് പൊലീസ് കേസെടുക്കുകയായിരുന്നു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

Video Stories

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, മഴയോടൊപ്പം വിവിധ ജില്ലകളിൽ കനത്ത ചൂടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 15,16 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Continue Reading

Film

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടൻ

Published

on

48മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2024ലെ മികച്ച ചിത്രം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ്. അപ്പുറം സിനിമയുടെ സംവിധായക ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക.

അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (തിയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്ര നിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്രനിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന് സമ്മാനിക്കും.

അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിർമാതാവുമായ സീമ, അഭിനയ ജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

  • മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി -സംവിധാനം-എം.സി ജിതിന്‍
  • മികച്ച സഹനടന്‍: സൈജു കുറുപ്പ് (ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), അര്‍ജ്ജുന്‍ അശോകന്‍ (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)
  • മികച്ച സഹനടി :ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)
  • അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ജാഫര്‍ ഇടുക്കി (ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി), ഹരിലാല്‍ (കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (തിയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)
  • മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ(കലാം സ്റ്റാന്‍ഡേഡ് 5 ബി)
  • മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ഫാമിലി)
  • മികച്ച ഗാനരചയിതാവ് : വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍),വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം)
  • മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് ( മങ്കമ്മ)
  • മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച പിന്നണി ഗായിക : വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം), ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (കൊണ്ടല്‍)
  • മികച്ച ശബ്ദവിഭാഗം :റസൂല്‍ പൂക്കുട്ടി, ലിജോ എന്‍ ജയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (വടക്കന്‍)
  • മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (അജയന്റെ രണ്ടാം മോഷണം)
  • മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം
  • മികച്ച ബാലചിത്രം- കലാം സ്റ്റാന്‍ഡേഡ് 5 ബി, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍

Continue Reading

kerala

‘സിനിമയിലെ പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വച്ച് മോശമായി പെരുമാറി’; അനുഭവം വെളിപ്പെടുത്തി വിൻസി

Published

on

ചാനൽ റിയാലിറ്റി ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ, സിനിമയിലെ പ്രധാന നടൻ സെറ്റിൽവെച്ച് ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസി. തന്റെ ഓഫീസിൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ,’ കുറച്ചു ദിവസങ്ങൾക്കു മുൻപ് ലഹരി വിരുദ്ധ ക്യാമ്പയിൻ മുൻനിർത്തി നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോ​ഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ അവയ്ക്കെല്ലാം വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.’ വിൻസി പറഞ്ഞു.

വിൻസി ഭാഗമായ ഒരു സിനിമയുടെ പ്രധാന താരത്തിൽനിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണമായതെന്ന് താരം പറഞ്ഞു. ആ നടൻ സെറ്റിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും മോശമായ രീതിയിൽ എന്നോടും സഹപ്രവർത്തകയോടും പെരുമാറുകയും ചെയ്തു. ഉദാഹരണമായി വിൻസി ചൂണ്ടിക്കാട്ടിയ സംഭവം ‘ എന്റെ ഡ്രസിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു’.

മറ്റൊരു അനുഭവവും വിൻസി പറയുന്നുണ്ട്. ഷോട്ടിനായി സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഇതേ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പി. പല സിനിമാ സെറ്റിൽ ഇതുപയോ​ഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. ഇത്തരത്തിലുള്ള വ്യക്തികൾക്കൊപ്പം ജോലി ചെയ്യുന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിൻസി പറയുന്നു. തികച്ചും വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുത്ത തീരുമാനമാണ് ലഹരി ഉപയോഗിക്കുന്നതായി അറിവുള്ളവരുമായി അഭിനയിക്കില്ല എന്നത്. അതേസമയം, തന്റെ പ്രസ്താവന നല്ല രീതിയിലെടുത്തവരോട് വിൻസി വീഡിയോയിലൂടെ നന്ദി പറയുന്നുണ്ട്. അതുപോലെ നെഗറ്റീവ് കമന്റ് ഇട്ടവർക്ക് മറുപടിയും കൊടുക്കുന്നുണ്ട്.

നിനക്കെവിടെയാണ് സിനിമ എന്ന് ചോദിക്കുന്നവരോട് ‘സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങൾ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം’ വിൻസി പറഞ്ഞു. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധിപേരാണ് നടിക്ക് പിന്തുണയുമായി വരുന്നത്.

Continue Reading

Trending