Connect with us

GULF

പിസിഡബ്ല്യുഎഫ് ഒമാന്‍ കമ്മിറ്റി സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു

സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു

Published

on

ബര്‍ക്ക: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി ബര്‍ക്ക അല്‍ ഇസാന്‍ ഫാമില്‍ സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം,അര്‍ബന മുട്ട്, ഒപ്പന, കനല്‍ പൊട്ട്, കൈമുട്ടിപ്പാട്ട്, പുസ്തക ശാല, സംഗീത വിരുന്ന്, പൊന്നാനി പലഹാരങ്ങളുടെ പ്രദര്‍ശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാല്‍ ധന്യമായി.

കാലത്ത് 9 മണി മുതല്‍ ആരംഭിച്ച പരിപാടികള്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സാംസ്‌കാരിക . ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വില്‍സണ്‍ ജോര്‍ജ്, ഇബ്രാഹിം ഒറ്റപ്പാലം, അജിത്ത് വാസുദേവന്‍, പി വി അബ്ദുറഹീം, പി സി ഡബ്ല്യു എഫ് ജി സി സി കോഡിനേറ്റര്‍ എം മുഹമ്മദ് അനീഷ്, ഒമാന്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ പി വി അബ്ദുല്‍ജലീല്‍, സുഭാഷ് കണ്ണെത്ത് , അബു തലാപ്പില്‍, ഒമേഗ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ബാതിന ഘടകം അവതരിപ്പിച്ച ഒപ്പന, അര്‍ബന മുട്ട്, ട്വിങ്കിള്‍ ഡാന്‍സ് തുടങ്ങിയവ യും, മസ്‌ക്കറ്റ് ഘടകം നേതൃത്വം നല്‍കിയ കൈമുട്ടി പാട്ട്, കനല്‍ പൊട്ട് എന്നിവയും വേദിയില്‍ അരങ്ങേറി, ശിഹാബ് പാലപ്പെട്ടി, മുത്തു പട്ടുറുമാല്‍, സോഷ്യല്‍ മീഡിയ സിംഗര്‍ റൈഹാന മുത്തു, നാസര്‍, തസ്‌നി എന്നിവര്‍ അണിനിരന്ന സംഗീതവിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളില്‍ ആവേശം പകര്‍ന്നു.

നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി സമീര്‍ സിദ്ദീഖ് സ്വാഗതവും, ട്രഷറര്‍ പി വി സുബൈര്‍ നന്ദിയും പറഞ്ഞു.ഷമീമ സുബൈര്‍,സല്‍മ നസീര്‍, ആയിഷ ലിസി ഗഫൂര്‍, ലിസാന മുനവീര്‍, റഹീം മുസന്ന,കെവി ഇസ്മായില്‍, ഓ ഓ സിറാജ്, കെ വി റംഷാദ, സെന്‍സിലാല്‍ ഊപാല റിഷാദ്, ജംഷീദ്, ബിനീഷ്, റസാക്ക്, മുനവ്വര്‍, സമീര്‍മത്ര, കെവി ഷംസീര്‍, നൗഷാദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.

FOREIGN

കെ.​എം.​സി.​സി ജുബൈ​ൽ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Published

on

‘എ​ലി​വേ​റ്റ് 2025’​ന്റെ ​ഭാ​ഗ​മാ​യി കെ.​എം.​സി.​സി ജുബൈ​ൽ സി​റ്റി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ്​ ഫി​ഫ അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ഫ​വാ​സ് ആ​ദ്യ പെ​നാ​ൽ​ട്ടി കി​ക്കെ​ടു​ത്തു. കെ.​പി. അ​ബു (എ​ച്ച്.​എം.​ടി) കെ.​എം.​സി.​സി ജു​ബൈ​ൽ സി​റ്റി ഏ​രി​യ ടീ​മി​​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ല​യ​ൻ​സ് എ​ഫ്‌.​സി കി​മ്മി​ച്ചി മാ​ർ​ട്ട് പെ​നാ​ൾ​ട്ടി ടൂ​ർ​ണ​മെ​ന്റി​​ന്റെ വി​ജ​യി​ക​ളാ​യി.

കെ.​എം.​സി.​സി ജൂ​ബൈ​ൽ ദാ​ഖി​ൽ മ​ഹ​ദൂ​ദ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. സോ​നാ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഫ്‌​റോ​ൺ റ​സ്റ്റാ​റ​ന്റ് സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്ക് കൈ​മാ​റി. ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഫി കൂ​ട്ടാ​യി, വൈ​സ്​ പ്ര​സി​ഡ​ന്റ്​ ഷി​ബു ക​വ​ല​യി​ൽ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട് എ​ന്നി​വ​രും സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.

ഷി​യാ​സ് താ​നൂ​ർ ടൂ​ർ​ണ​മെ​ന്റ്​ നി​യ​ന്ത്രി​ച്ചു. സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്റ്​ സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ, ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ, ചെ​യ​ർ​മാ​ൻ ഡോ. ​ഫ​വാ​സ്, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, റി​യാ​സ് വെ​ങ്ങ​ര, സി​റാ​ജു​ദ്ദീ​ൻ ചെ​മ്മാ​ട്, ജ​മാ​ൽ, റ​ഷീ​ദ് ഒ​ട്ടു​മ്മ​ൽ, ബാ​വ ഹു​സൈ​ൻ, റ​ഷീ​ദ് അ​ലി, സ​മ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

GULF

ഇ​ന്ത്യ​ൻ കോ​ൺ​സൽ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഷാ​ഫി പ​റ​മ്പി​ൽ

ഹ​ജ്ജ് വേ​ള​യി​ൽ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള നി​യ​ന്ത്ര​ണം മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു.

Published

on

ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ (ക​മ്യൂ​ണി​റ്റി സ്കൂ​ൾ) ആ​രം​ഭി​ക്കു​ക എ​ന്ന ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

ഹ​ജ്ജ് വേ​ള​യി​ൽ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള നി​യ​ന്ത്ര​ണം മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു. ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ, ഹാ​ജി​മാ​രു​ടെ വി​മാ​ന​യാ​ത്ര നി​ര​ക്കി​ലു​ള്ള വ​ർ​ധ​ന, വി​വി​ധ കാ​ര​ണ​ങ്ങ​ൾ മൂ​ലം നി​യ​മ​ക്കു​രു​ക്കി​ൽ പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ കോ​ൺ​സു​ൽ ജ​ന​റ​ലു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തി​പാ​ദി​ച്ചു. ജി​ദ്ദ​യി​ൽ നി​ന്നും മ​ക്ക​യി​ൽ നി​ന്നും നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ർ എം.​പി​യെ കാ​ണു​ക​യും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ക​യു​മു​ണ്ടാ​യി.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വി​ദേ​ശ​കാ​ര്യ വ​കു​പ്പ്, കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ശ്ര​ദ്ധ​യി​ലും കോ​ൺ​സു​ലേ​റ്റ്, എം​ബ​സി ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ അ​ങ്ങി​നെ​യും ചെ​യ്യു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം.​പി പ​റ​ഞ്ഞു. കോ​ൺ​സു​ൽ ജ​ന​റ​ലി​നോ​ടൊ​പ്പം ഹ​ജ്ജ് കോ​ൺ​സു​ൽ അ​ബ്ദു​ൽ ജ​ലീ​ലു​മു​ണ്ടാ​യി​രു​ന്നു.

ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ആ​സാ​ദ് പോ​രൂ​ർ, ശ​രീ​ഫ് അ​റ​ക്ക​ൽ, സ​ഹീ​ർ മാ​ഞ്ഞാ​ലി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, അ​ലി തേ​ക്കുതോ​ട്, മ​നോ​ജ് മാ​ത്യു, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, ഷ​മീ​ർ ന​ദ്‌​വി കു​റ്റി​ച്ച​ൽ, ഹ​ർ​ഷ​ദ് ഏ​ലൂ​ർ എ​ന്നി​വ​ർ ഷാ​ഫി പ​റ​മ്പി​ൽ എം.​പി യെ ​അ​നു​ഗ​മി​ച്ചു.

Continue Reading

FOREIGN

ഒ.ഐ.സി.സി നേതാവ് ഷിബു ജോയ് ദമ്മാമിൽ നിര്യാതനായി

കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്.

Published

on

ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ് ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.

ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ്‍ ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Continue Reading

Trending