Connect with us

kerala

പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലല്ല; എം.എം ഹസന്‍

ആവശ്യമായ ഘട്ടത്തില്‍ യുഡിഎഫും കോണ്‍ഗ്രസ്സും ആ വിഷയം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലില്ലെന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് യുഡിഎഫ് നിലപാട് വ്യക്തമാക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ആവശ്യമായ ഘട്ടത്തില്‍ യുഡിഎഫും കോണ്‍ഗ്രസ്സും ആ വിഷയം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അതേസമയം വനം നിയമഭേദഗതിക്കെതിരെ യുഡിഎഫ് മലയോര സമര പ്രചാരണ യാത്ര സംഘടിപ്പിക്കുമെന്ന് ഹസന്‍ പറഞ്ഞു. വനം നിയമ ഭേദഗതി പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും. ജനുവരി 27 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ പുളിക്കലില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെ പാറശാല മണ്ഡലത്തിലെ അമ്പൂരിയില്‍ അവസാനിക്കുന്ന മലയോര സമര പ്രചരണ യാത്രയും സംഘടിപ്പിക്കുമെന്ന് എം.എം. ഹസന്‍ പറഞ്ഞു

 

kerala

കലൂര്‍ സ്റ്റേഡിയം പരിപാടി; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജിസിഡിഎയുടെ കാരണംകാണിക്കല്‍ നോട്ടീസ്

മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Published

on

കലൂര്‍ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടു കൊടുക്കരുതെന്ന നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതിനാലാണ് നോട്ടീസ്.
നൃത്തപരിപാടിയുടെ അലോട്ട്‌മെന്റ് ഫയലില്‍ നിന്നും രേഖകളുടെ കളര്‍ ഫോട്ടോകള്‍ ദൃശ്യമാധ്യമങ്ങളില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിശോധന നടത്താതെ കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യാനും ജിസിഡിഎ തീരുമാനിച്ചിരുന്നു. പക്ഷേ ഇതുവരെ നടപ്പാക്കിയിട്ടില്ല.

Continue Reading

kerala

ഉണ്ണി മുകുന്ദന്‍ ‘അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചു

ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.

Published

on

ഉണ്ണി മുകുന്ദന്‍ മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.

‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ ട്രഷറര്‍ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയില്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ -ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് നടന്‍ രാജി വെക്കുന്നത്. നിലവില്‍ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. ഉണ്ണി മുകുന്ദനു മുമ്പ് സിദ്ദിഖ് ആയിരുന്നു ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദന്‍.

 

Continue Reading

kerala

അമേരിക്കയിലെ അഗ്നിതാണ്ഡവം

Published

on

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നി ബാധയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തീപിടുത്തം ലോസ് ആഞ്ചല്‍സിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് സിനിമാവ്യവസായത്തിന്റെ തലസ്ഥാനത്ത് കഴിഞ്ഞ ആറു ദിവസമായി തുടരുന്ന കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയിത്തീര്‍ന്നിരിക്കുന്നു. ആയിരക്കണക്കിന് വീടുകള്‍ ഉള്‍പ്പെടെ 12,000 കെട്ടിടങ്ങള്‍ തീയില്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തോളം പേരെ സ്ഥലത്തു നിന്ന് ഒഴിപ്പിക്കേണ്ടിവന്നു. പാലിസേഡില്‍ 23,600 ഏക്കറില്‍ തീ പടര്‍ന്നു പിടിച്ചപ്പോള്‍ ഈറ്റണ്‍ മേഖലയില്‍ 14,000 ഏക്കറാണ് തീവിഴുങ്ങിയത്. 13,50015,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്തണി ഹോപ്കിന്‍സ്, പാരിസ് ഹില്‍ട്ടണ്‍, മെല്‍ ഗിബ്സണ്‍, ബില്ലി ക്രിസ്റ്റല്‍ തുടങ്ങി പലസൂപ്പര്‍ താരങ്ങളുടെയും വീടുകള്‍ അഗ്നിക്കിരയായി യു.എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തമായിരിക്കും ഈ കാട്ടുതീയെന്ന് ലോസ് ആഞ്ചലസ് ഉള്‍പ്പെടുന്ന സംസ്ഥാനമായ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊം പ്രസ്താവിച്ചിരിക്കുന്നത്.

ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേ ഡ്സിലാണ് കാട്ടുതീ രൂക്ഷമായി പടര്‍ന്നിരിക്കുന്നത്. പ്രദേശത്ത് വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതില്‍ പ്രദേശത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകള്‍ അടയ്ക്കാനും വഴി തിരിച്ചുവിടാനും നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ കാരന്‍ ബാസ് എക്‌സില്‍ കുറിച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരെയാണ് കാട്ടുതി ബാധിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ നാശം കാണുമ്പോള്‍ ഒരു അണുബോംബ് ഇട്ടത് പോലെയാണ് തോന്നുന്നതെന്ന് ലോസ്ആഞ്ചലിസ് നിയമനിര്‍വ്വഹണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണ പറയുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരെ തിരിച്ചറിയാന്‍ ആഴ്ചകളെടുക്കുമെന്നാണ് മെഡിക്കല്‍ എക്‌സാമിനര്‍മാര്‍ അറിയിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നു. ആളൊഴിഞ്ഞു പോയ വീടുകളില്‍ വ്യാപക കൊള്ളയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 7500ലേറെ അഗ്നിരക്ഷാപ്രവര്‍ത്തകരാണ് തീയണക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

രൂക്ഷമായ വരള്‍ച്ചയും മഴയുടെ അഭാവവുമാണ് കാട്ടുതി പടരാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. തി ആളിപ്പടരാന്‍ ഇടയാക്കിയ വരണ്ട കാറ്റായ സാന്റ ആന 24 മണിക്കൂറിനകം ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം ഏറെ ആശങ്കകള്‍ക്കാണ് വഴിവെക്കുന്നത്. അങ്ങനെയുണ്ടാകുന്നപക്ഷം ജനനിബിഡമായ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുമെന്നതാണ് കാരണം. അതിനു മുമ്പ് തീയണക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകപ്രശസ്തമായ കാലിഫോര്‍ണിയാ സര്‍വകലാശാലയും, വിന്‍സന്റ് വാന്‍ഗോഗ് അടക്കമുള്ള ചിത്രകലയിലെ കുലപതികളുടെ ഒന്നര ലക്ഷത്തോളം വരുന്ന കലാസൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന ജെപോള്‍ ഗെറ്റി സന്ററര്‍ എന്ന ഹില്‍ടോപ് മ്യൂസിയം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വിളിപ്പാടകലെയാണ് തീ എത്തി നില്‍ക്കുന്നത്. ഇതുവരെ കടന്നുപോയിട്ടില്ലാത്ത ഭീതിജനകമായ സാഹചര്യങ്ങളിലൂടെ ലോസ് ആഞ്ജലസ് കടന്നു പോകുമ്പോഴും അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല എന്നതണ് വസ്തുത. ദുരന്തത്തിനിടയിലും പ്രദേശത്ത് നിന്നുയരുന്ന രാഷ്ട്രിയ അഭിപ്രായ വ്യത്യാസങ്ങള്‍ അഗ്നിബാധ ദുരന്തം നേരിടുന്നതില്‍ ഭരണകൂടത്തിനുള്ള ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നത്.

കാട്ടു തീ അമേരിക്കയേയും ലാറ്റിനമേരിക്കയേയുമൊന്നും സംബന്ധിച്ച് പുത്തന്‍ പ്രതിഭാസമല്ല. വര്‍ഷാവര്‍ഷങ്ങളില്‍ അവിടങ്ങളില്‍ കാട്ടുതീ പടരുകയും ഹെക്ടര്‍ കണക്കിന് പ്രദേശങ്ങള്‍ കത്തിച്ചാമ്പലാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്നതും സമയങ്ങളില്‍ തീ ഉയരുന്നതും ജനവാസകേന്ദ്രങ്ങളിലേക്ക് പടരുന്നതും നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിക്കുന്നതുമെല്ലാം ലോകത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് നുമക്ക് ദൃശ്യമാകുന്നത്. തീ വഹിച്ചുകൊണ്ടുപോകുന്ന വിവിധ പേരുകളിലുള്ള കാറ്റിന് വേഗത ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ലഭിക്കേണ്ടിയിരുന്ന മഴയു ടെ പത്ത് ശതമാനം മാത്രമാണ് ഈ സീസണില്‍ കാലിഫോര്‍ണിയ സ്റ്റേറ്റില്‍ ലഭിച്ചുള്ളൂ എന്നത് കൊണ്ടുതന്നെ കാട്ടുതീ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ഏറ്റവും ആധുനിക സംവിധാനങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയാണ് ഈ രിതിയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നതെന്നത് പ്രകൃതി ദുരന്തങ്ങളുടെ മുന്നില്‍ മനുഷ്യന്റെ നിസഹായാവസ്ഥ ഒരിക്കല്‍കൂടി പ്രകടമാക്കുകയാണ്.

 

Continue Reading

Trending