Connect with us

News

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം പതിനാറായി

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Published

on

ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി. പതിനൊന്നുപേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി.

ചൊവ്വാഴ്ച പാലിസേഡില്‍ കാട്ടുതീ പടര്‍ന്നു കയറുകയായിരുന്നു. ശക്തമായ കാറ്റുവീശിയത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയായിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വരും ദിവസങ്ങളില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പുണ്ട്. കാലിഫോര്‍ണിയയുടെ അയല്‍പ്രദേശങ്ങളായ ബ്രെന്റ്വുഡ്, ബെല്‍ എയര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പുതുതായി 1,66,000 പേരെ ഒഴിപ്പിക്കാനാണ് ഉത്തരവ്. തീപിടുത്തത്തില്‍ ഏകദേശം 12,000 കെട്ടിടങ്ങള്‍ നശിക്കുകയും, 426 പേര്‍ക്ക് വീട് നഷ്ടമാവുകയും, നിരവധി ആളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

പാലിസേഡില്‍ 22,600 ഏക്കറില്‍ തീ പടര്‍ന്നു. ആകാശമാര്‍ഗവും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുന്ന സാഹചര്യത്തില്‍ ഇനിയും വ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

kerala

ഇടുക്കിയില്‍ ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്

Published

on

ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ഒഡിഷ സ്വദേശികളായ നിര്‍മ്മല്‍ ബിഷോയി , നാരായണ്‍ ബിഷോയി എന്നിവരെ അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. 6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്.

Continue Reading

india

ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി നിതേഷ് റാണെ

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന

Published

on

രാജ്യത്ത് ഇലക്രോണിക് വോട്ടിങ് മെഷീനെ ചൊല്ലി തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ വിദ്വേഷപരാമര്‍ശവുമായി വീണ്ടും എത്തിയിരിക്കുകയാണ് മഹരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ. ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’ എന്നാണ് അര്‍ഥമെന്ന് സാംഗ്ലിയില്‍ നടന്ന ഹിന്ദു ഗര്‍ജ്ജന സഭയില്‍ സംസാരിക്കവെ റാണെ പറഞ്ഞു.

‘അതെ, ഞങ്ങള്‍ ഇവിഎം എംഎല്‍എമാരാണ്, പക്ഷേ ഇവിഎം എന്നാല്‍ ഓരോ വോട്ടും മുല്ലമാര്‍ക്കെതിരെ എന്നാണ് അര്‍ത്ഥമാക്കുന്നത്, ഹിന്ദു സമൂഹം ഐക്യത്തോടെ വോട്ട് ചെയ്തു എന്ന വസ്തുത അവര്‍ക്ക് ദഹിക്കുന്നില്ല’ എന്നായിരുന്നു റാണെ പറഞ്ഞത്.

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന. കേരളം മിനി പാക്കിസ്ഥാന്‍ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.

ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെ കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നുമെന്ന ന്യായീകരണവുമായി റാണെ രംഗത്തത്തിയിരുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിതീഷ് റാണെയോട് പരാമര്‍ശം തിരുത്തിയതെന്നാണ് സൂചന.

വര്‍ഗീയത തലക്ക് പിടിച്ച് വിഷം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. മോദിയും ഫഡ്‌നാവിസും രാജ്യസ്‌നേഹികളാണെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാകിസ്താനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും ആവശ്യപ്പെട്ടു. നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ നിതീഷ് റാണെക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

എംഎല്‍എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി പി.വി അന്‍വര്‍; നാളെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും

തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം

Published

on

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം. അന്‍വര്‍ നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണു സൂചന.

വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്നാണ് അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

Continue Reading

Trending