Connect with us

kerala

റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് സത്രീകള്‍ മരിച്ചു

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്.

Published

on

ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ​

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേ​ഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

kerala

കോട്ടയത്ത് വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; വ്യവസായി മരിച്ചു

മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്.

Published

on

കോട്ടയം ഈരാറ്റുപേട്ടയില്‍ വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി ഷെഡില്‍ ഇരിക്കുകയായിരുന്ന വ്യവസായി മരിച്ചു. മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് അപകടം നടന്നത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍.

അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.

വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാറില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Continue Reading

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

kerala

പത്തനംതിട്ട പീഡനം; ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണം വേണം: വി ഡി സതീശന്‍

നമ്മുടെ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ പെണ്‍കുട്ടി നേരിട്ട പീഡനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

പത്തനംതിട്ടയില്‍ കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷത്തോളം 60 ലേറെ പേര്‍ പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണത്തിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അടിയന്തിരമായി നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

13 വയസ്സുമുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ല എന്നത് കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ പെണ്‍കുട്ടി നേരിട്ട പീഡനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സ്‌കൂളുകളില്‍ കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണമെന്നും പിടിഎ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരയ കുട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലുള്ള സ്‌കൂളുകളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിലെ കുട്ടിക്ക് നേരിട്ട ദുരനുഭവം ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്പോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

Trending