Connect with us

kerala

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു

Published

on

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും. യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു യുവാവ് മണിക്കൂറുകൾക്കകം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ ഏക ആശ്രയമായിരുന്നു അമർ എന്ന് അയൽവാസി പ്രതികരിച്ചു. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ടെന്നും ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി കൂട്ടിച്ചേർത്തു.

kerala

‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍

മുതിര്‍ന്ന അംഗങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, മോഹന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം

Published

on

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ തകര്‍ച്ചയിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി. ആദ്യമായാണ് സംഘടന കുടുംബ സംഗമം നടത്തുന്നത്. മുതിര്‍ന്ന അംഗങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, മോഹന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഭരണസമിതി പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് നിര്‍മിച്ച താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ല്‍ അധിക ആളുകള്‍ പങ്കെടുക്കുന്ന പരിപാടി കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് നടക്കുക.

അമ്മ അംഗങ്ങളായ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികള്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്തു വരെ അരങ്ങേറുന്നത്. അമ്മയുടെ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന്‍ രക്ഷ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് വേണ്ടിയാണ്‌.

Continue Reading

kerala

കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്

Published

on

തൃശൂര്‍: വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്‌റ്റോപ്പില്‍ കാലില്‍ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68)ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കുന്നംകുളം ഒന്നാം കല്ല് ബസ് സ്‌റ്റോപ്പിന് സമീപത്ത് വെച്ച് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി.

ബസ് മാറി കറവത്തൂര്‍ പോകുന്ന ബസിലേക്ക് കയറുകയും കുന്നംകുളത്തേക്ക് അല്ല കറവത്തൂര്‍ക്കാണ് പോകുന്നതെന്ന് അറിഞ്ഞ ഉടനെ ബസില്‍ നിന്നിറങ്ങിയ വയോധിക വീഴുകയുമായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Continue Reading

kerala

അനന്തപുരിയില്‍ കലാമാമാങ്കത്തിന് കൊടിയേറി

നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനന്തപുരി കലയുടെ പെരുന്നാളിന് വേദിയാകുന്നത്

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കക്കുറിച്ചു. വിഖ്യാദ സാഹിത്യകാരന് സമര്‍പ്പിച്ച ഒന്നാം വേദിയായ എംടി നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കല്‍വിളക്കില്‍ തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു.

”എം.ടിയുടെ സൃഷ്ടികള്‍ക്ക് വ്യത്യസ്ത ആഖ്യാനങ്ങള്‍ ഉണ്ടാകുന്ന ഇടാമായിരുന്നു കലോത്സവ വേദികള്‍. വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തം അതിജീവനത്തിന്റെ കാഴ്ചയാണ്. നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ മുന്നില്‍ നയിക്കേണ്ടവരാണ് ഈ കുട്ടികള്‍. ആ തിരിച്ചറിവോടെ ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. ദുരന്തങ്ങളെ അതിജീവിക്കുമ്പോഴും ജീവിതം ഉത്സവമാക്കാനുള്ള സ്വപ്നം കാണുന്നവരാണ് നിങ്ങള്‍.ഒരു തലമുറയിലെ എല്ലാ സര്‍ഗ്ഗ വൈഭവവും ഒന്നിക്കുന്ന ഇടം . ഇത്തരം ഒരിടം ലോകത്ത് മാറ്റ് എവിടെ എങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അന്യംനിന്നുപോകുന്ന നാടന്‍കലകളും അനുഷ്ഠാനകലകളും കലോത്സവത്തിലൂടെ നിലനില്‍ക്കുന്നു. വൈജ്ഞാനിക വികാസം മാത്രമല്ല വ്യക്തിത്വത്തിന്റെ വികാസം കൂടി വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നു.കുട്ടികളിലെ കലാപരമായ ശേഷികള്‍ മാത്രമല്ല നന്മകള്‍ കൂടി പ്രകാശിപ്പിക്കാന്‍ വിദ്യാഭ്യാസത്തിനാകണം.നഷ്ടപ്പെടുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാന്‍ ആകുമെന്നും” മുഖ്യമന്ത്രി പറഞ്ഞു.

25 വേദികളിലായി പതിനയ്യായിരത്തിലേറെ കലാകാരന്‍മാര്‍ വരുംദിവസങ്ങളിലായി പങ്കെടുക്കും. 25 നദികളുടെ പേരിലാണ് 25 വേദികള്‍. നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനന്തപുരി കലയുടെ പെരുന്നാളിന് വേദിയാകുന്നത്. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണപ്പന്തല്‍. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ മത്സര ഇനങ്ങളാകും.

Continue Reading

Trending