Connect with us

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

kerala

തൃശൂരില്‍ യുവാവിനെ പതിനാലുകാരന്‍ കുത്തിക്കൊലപ്പെടുത്തി

മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് പതിനാലുകാരന്‍ ആരോപിച്ചു

Published

on

തൃശൂരില്‍ യുവാവിനെ പതിനാലുകാരന്‍ കുത്തിക്കൊലപ്പെടുത്തി. പാലസ് റോഡിന് സമീപം വെച്ച് ലിവിനെ (30) യാണ് കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് പതിനാലുകാരന്‍ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സംഭവത്തില്‍ രണ്ട് പ്രതികളാണ്ടെന്നാണ് വിവരം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികളില്‍ ഒരാളെ ആശുപത്രിയില്‍നിന്നും മറ്റൊരാളെ വീട്ടില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്.

Continue Reading

kerala

സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന്റെ കണ്ണീര്‍; വിജയാരവത്തില്‍ മുങ്ങി ബംഗാള്‍

ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ബംഗാളിന്റെ ജയം

Published

on

ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന്റെ കണ്ണീര്‍. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ബംഗാളിന്റെ ജയം. റോബി ഹന്‍സ്ദിന്റെ ഗോളിലൂടെയാണ് ബംഗാള്‍ കേരളത്തില്‍നിന്ന് ജയം പിടിച്ചുവാങ്ങിയത്. ബോക്‌സിന് പുറത്ത് നിന്ന് ഹെഡറിലൂടെ കിട്ടിയ പന്ത് കേരള പ്രതിരോധ താരത്തെ മറികടന്ന് റോബി വലയിലേക്ക് തട്ടിയിടുകയായിരുന്നു. തിരിച്ചടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തിയില്ല. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ബംഗാളിന്റെ 33ാം കിരീട നേട്ടമാണിത്.

ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയെങിലും പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 11ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജസലിന്റെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു. 30ാം മിനിറ്റിലെ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു. 40ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ തുടര്‍ന്നു. 58ാം മിനിറ്റിലും 62ാം മിനിറ്റിലും ബംഗാളിന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യം കണ്ടില്ല. 83ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി. നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോള്‍ പിറവിയെടുക്കുന്നതിനുള്ള സമയമായിരുന്നു. 94ാം മിനിറ്റില്‍ അനായാസമായി റോബി വല ചലിപ്പിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാള്‍ വിജയാരവത്തില്‍ മുങ്ങി.

Continue Reading

kerala

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രത്യേക മെഡിക്കല്‍ സംഘം

ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത സംഘമാണ് ആരോഗ്യസ്ഥിതി വിലയിരുത്തിയത്

Published

on

തിരുവനന്തപുരം: കലൂരില്‍ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരീക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി പ്രത്യേക മെഡിക്കല്‍ സംഘം വിലയിരുത്തി. ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത സംഘമാണ് ആരോഗ്യസ്ഥിതി വിലയിരുത്തിയത്.

എംഎല്‍എയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളും യോഗം വിലയിരുത്തി വരും ദിവസങ്ങളിലെ ട്രീറ്റ്‌മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. ഓരോ വിദഗ്ധ ഡോക്ടറും അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending