GULF
ഷബ്‌ന നജീബിന്റെ നോവൽ ലാൽ ജോസ് പ്രകാശനം ചെയ്തു
ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ സഊദിയിൽ പ്രകാശനം ചെയ്തു.

ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ സഊദിയിൽ പ്രകാശനം ചെയ്തു.
അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്രസംവിധായകൻ ലാൽ ജോസ് ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
എഴുത്ത് എപ്പോഴും ഒരാളുടെ ആത്മാവിഷ്‌ക്കാരമാണെന്ന് ലാൽ ജോസ് പറഞ്ഞു. ഏകാന്തതയും സ്വച്ഛതയും ആവോളം ആവശ്യമുള്ള ഇടമാണ് സർഗ്ഗാവിഷ്കാരത്തിന്റെ പണിപ്പുര. തീരെ ചെറുതായ ഒരു സ്വരം പോലും എഴുത്തിടത്തിൽ ചിന്തകളെ അപഹരിച്ചേക്കാം. എന്നിട്ടും പ്രവാസജീവിതത്തിൻറെ യാന്ത്രികതകൾക്കിടയിൽ ഷബ്ന നജീബിനെപ്പോലൊരു തിരക്കുള്ള സാമൂഹ്യപ്രവർത്തകക്ക് തൻറെ ചിന്തകളെ ഏകോപിപ്പിക്കാനായത് അഭിനന്ദിക്കപ്പെണ്ടതാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ലാൽ ജോസ് പറഞ്ഞു. ഷബ്നയുടെ ഭർതൃമാതാവ് ജമീല മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. പ്രകാശനസമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് കുട്ടി കോഡൂർ യോഗം ഉത്ഘാടനം ചെയ്തു. മാധ്യമപ്രവർത്തൻ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി. മുഖ്യാതിഥി ലാൽ ജോസിനെ നജ്മുസമാൻ, മുഷാൽ തഞ്ചേരി, ഷാനി പയ്യോളി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഡോ. ടി. പി. മുഹമ്മദ്, നജീബ് എരഞ്ഞിക്കൽ, മുസ്തഫ പാവേൽ, ഹുസൈൻ വേങ്ങര, ഷംസു പള്ളിയാളി, റോയ്സൺ, ഓ പി ഹബീബ് എന്നിവർ ചേർന്ന് ലാൽജോസിനുള്ള ഉപഹാരം സമർപ്പിച്ചു. ഷബ്‌ന നജീബിനെ ലാൽ ജോസ് മെമെന്റോ നൽകി ആദരിച്ചു. എഴുത്തുകാരിക്കുള്ള പൊന്നാടയും ഉപഹാരവും ഹാജിറ, സീനത്ത്, ഷിജില ഹമീദ്, മുബീന മുസ്തഫ, ഫൗസിയ റഷീദ്, ഹുസ്നാ ആസിഫ്, ആയിഷ ജലീൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.
മൻസൂർ പള്ളൂർ, സി അബ്ദുൽ ഹമീദ്, ഡോക്ടർ.സിന്ധു ബിനു, ഇഖ്ബാൽ ആനമങ്ങാട്, അബ്ദുൾ അസീസ് റഫ, ഉമർ ഓമശ്ശേരി, അബ്ദുൽ മജീദ് സിജി, റുഖിയാ റഹ്മാൻ, സുമയ്യാ ഫസൽ , പ്രദീപ് കൊട്ടിയം, നന്ദിനി മോഹൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഷബ്ന നജീബ് മറുപടി പ്രസംഗം നടത്തി.
സാമൂഹ്യ പ്രവർത്തകരായ ഷെരീഫ് എളേറ്റിൽ, നിലാസ് നൈന,ഷാനവാസ് വലിയകത്ത്,ഹുസൈൻ നിലമ്പൂർ എന്നിവരെ വേദിയിൽ ലാൽ ജോസ് ഉപഹാരം നൽകി ആദരിച്ചു.
പുസ്തകത്തിന്റെ പ്രസാധകരായ ഡെസ്റ്റിനി പബ്ലിക്കേഷൻ, ചടങ്ങിനോടനുബന്ധിച്ചു വേദിയിൽ ദൃശ്യവിഷ്കാരമൊരുക്കിയ സഫ്റൺ മുജീബ്, പുസ്തകപ്രകാശനത്തോടനുബന്ധമായി നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയി നൂർ മമ്പാട്, എഴുത്തുകാരിയെയും, മുഖ്യാതിഥിയെയും കുറിച്ചുള്ള വീഡിയോ ചിട്ടപ്പെടുത്തിയ ഷനീബ്അബൂബക്കർ,സാംസ്കാരികപരിപാടികൾക്ക് നേതൃത്വം നൽകിയ നജ്മുസമാൻ ,എന്നിവർക്കും ലാൽജോസ് ഉപഹാരങ്ങൾ സമ്മാനിച്ചു. അഫ്‌റിൻ ,മെഹറിൻ എന്നിർ ഖിറാഅത്ത് നടത്തി.
അനുബന്ധമായി നടന്ന കലാസന്ധ്യയിൽ തന്നു, സാറാ മുവാസ്, ഫാത്തിമാ ഹുദാ, അസിൻ ,വിസ്മയാ സജീഷ്, അദ്വികാ നിതിൻ, ദിയാ ജരാർ, നിഖിൽ മുരളീധരൻ , കല്ല്യാണി ബിനു, റൗഫ് ചാവക്കാട് എന്നിവർ വിവിത പരിപാടികളും കാസർഗോഡ് മൊഞ്ചത്തീസ് ഒരുക്കിയ ഒപ്പനയും ചടങ്ങിന് മിഴിവേകി. അഷ്‌റഫ് ആളത്ത് സ്വാഗതവും ആസിഫ് മേലങ്ങാടി നന്ദിയും പറഞ്ഞു. നിതിൻ കണ്ടമ്പേത്ത്, ഡോ. അമിത ബഷീർ അവതാരകരായിരുന്നു.അൻവർ നജീബ്, അൻവർ നാദിർ , താജുന്നിസ, അഫ്രിൻ ഫാത്തിമ,അദ്നാൻ നജീബ് ,ഫവാസ് എന്നിവരും പങ്കുകൊണ്ടു.നജ്മുസമാൻ, മുഷാൽ , നജീബ് എരഞ്ഞിക്കൽ, സിറാജ് അബൂബക്കർ, റസാഖ് ബാവു, ആസിഫ് ,ഷാനിബ ഉമർ, നിയാസ്, സാബിത്, ജാഫർ, ഹാജറ സലീം, സീനത്ത് അഷ്‌റഫ്, ഫൗസിയ, റൂഖിയ റഹ്‌മാൻ, സഫ്രൺ, ഹുസ്ന ആസിഫ് , തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india2 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു