റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ വിസ്താര വിടവാങ്ങി. ഒമ്പത് വര്‍ഷക്കാലം ആകാ ശ യാത്രയില്‍ അനേകങ്ങള്‍ക്ക് മികച്ച സേവനം നല്കിയ വിസ്താര 11ന് അര്‍ധരാത്രിയാണ് അവസാന യാത്ര നടത്തിയത്. മുംബൈയില്‍നിന്നും 11ന് തിങ്കളാഴ്ച രാത്രി 11.15ന് അബുദാബിയിലെത്തിയ വിസ്താര എയര്‍വേസ് യുകെ 255 പുലര്‍ച്ചെ 12.15ന് എഐ 2256 എന്ന കോഡില്‍ എയര്‍ ഇന്ത്യയായാണ് മുംബൈയി ലേക്ക് മടങ്ങിയത്. വിസ്താരയുടെ അവസാന യാത്രാ വിമാനത്തില്‍ ഒന്നാണ് അബുദാബിയിലെത്തിയത്. അബുദാബിയിലേക്കുള്ള യാത്രയില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
എയര്‍ഇന്ത്യ-വിസ്താര ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര വിസ്മൃതിയലേക്കാണ്ടത്.
ഈ മാസം 12നോ അതിനുശേഷമോ വിസ്താരയില് ടിക്കറ്റെടുത്തവര്‍ക്ക് എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിന് സൗകര്യമേര്‍പ്പെടത്തിയിട്ടുണ്ട്. വിസ്താരയുടെ എല്ലാ വിമാനങ്ങളും ഇനി എയര്‍ഇന്ത്യയാണ് പ്രവര് ത്തിപ്പിക്കുക. ഈ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിംഗുകള്‍ ഇതിനകം മാറ്റിയി ട്ടുണ്ട്. വിസ്താരയും എയര്‍ ഇന്ത്യയും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ പിന്തുണയും സ്ഥിരമായ ആശയ വിനിമയവും സൗകര്യവും ഉറപ്പാക്കും. ലയനവും അനുബന്ധ സര്‍വ്വീസുകളും സുഗമവും തടസ്സ രഹിതവുമാണെന്ന് വിസ്താരയും എയര്‍ ഇന്ത്യയും വ്യക്തമാക്കി.
2015 ജനുവരി 9നാണ് സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വിസ്താര എയര്‍വേയ്സ് ഇന്ത്യയിലേക്ക് കടന്നുവന്നത്. 53 എയര്‍ബസ് എ320നിയോ, 10 എയര്‍ബസ് എ321നിയോ, ഏഴ് ബോയിംഗ് 787, ഒമ്പത് ഡ്രീംലൈ നര് എന്നിവയുള്‍പ്പെടെ 70 വിമാനങ്ങളാണ് കഴിഞ്ഞ ദിവസംവരെ വിസ്താരക്കുണ്ടായിരുന്നത്. ലയനം പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1% ഓഹരിയുണ്ടാകും. നേരത്തെ യുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വിസ്താരയുടെ ക്രൂ, എയര്‍ക്രാഫ്റ്റ്, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫി ക്കറ്റ് എന്നിവ റ്റാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് കൈമാറി. നിലവിലെ വിമാനങ്ങള്‍, ഷെഡ്യൂ ള്‍, ഓപ്പറേറ്റിംഗ് ക്രൂ എന്നിവയ്ക്ക് 2025 ആദ്യം വരെ മാറ്റമുണ്ടാകില്ല. ലയനത്തോടെ റ്റാറ്റഗ്രൂപ്പിനുകീഴില്‍ എയര്‍ഇന്ത്യക്ക് 218 വിമാനങ്ങള്‍ സ്വന്തമായുണ്ടാകും.
2013ല്‍ സ്ഥാപിതമായ വിസ്താര 2015ലാണ് ഇന്ത്യയിലെത്തുന്നത്. 2024 ആയപ്പോഴേക്കും വിസ്താര ഇന്ത്യയുടെതായിമാറുകയായിരുന്നു. അതേസമയം എയര്‍ഇന്ത്യയില്‍ 25.1ശതമാനം ഓഹരി വിസ്താരയുടെ യഥാര്‍ത്ഥ ഉടമ സിങ്കപ്പൂര്‍ കമ്പനിയും സ്വന്തമാക്കിയിരിക്കുകയാണ്. 69 വര്‍ഷങ്ങള്‍ക്കുമുമ്പ് റ്റാറ്റ കുടുംബത്തില്‍ പിറന്ന എയര്‍ ഇന്ത്യയെ ഇന്ത്യാ ഗവണ്മെന്റില്നിന്നും വിലക്കുവാങ്ങി 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവന്നു.