Connect with us

kerala

മന്ത്രിപ്പണിയുണ്ടോ നൂറു കോടി തരാം

Published

on

കേരളത്തിലെ ഇമ്മിണി വല്യ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് എന്‍.സി.പി എന്ന ദേശീയ പാര്‍ട്ടിയുടെ കേരള മുഖമാണ്. അജിത് പവാറിനൊപ്പമാണോ അതോ ശരത് പവാറിനൊപ്പമാണോ എന്ന് ഉറക്കെ മൂളാതെ അവിടേയും ഇവിടേയും തൊട്ട് തലോടി മുന്നോട്ടു പോകുന്ന നേതാക്കന്‍മാരാണ് പാര്‍ട്ടിക്കുള്ളത്. അണികളെ കാണണമെങ്കില്‍ മൈക്രോസ്‌കോപ്പ് വെച്ച് നോക്കുകയും വേണം. പക്ഷേ സംഗതി ഇതൊക്കെയാണെങ്കിലും പാര്‍ട്ടിക്ക് കേരളത്തില്‍ രണ്ട് സ്വന്തം എം.എല്‍.എമാരുണ്ട്. അവരാകട്ടെ ശരത് പവാറും അജിത് പവാറും മിണ്ടുന്ന പോലെ പോലും മിണ്ടില്ല. അത്രമേല്‍ ഐക്യത്തിലാണ്. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷാല്‍ ശരത് പവാര്‍ കത്തയച്ചിട്ടും ഞാന്‍ മാറൂല എന്നും പറഞ്ഞ് മന്ത്രിക്കുപ്പായത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു മന്ത്രി ഒരു ഭാഗത്ത് എന്തു വിലകൊടുത്തും മാറ്റുമെന്ന് പറയുന്ന മറ്റൊരു എം.എല്‍.എ മറുഭാഗത്ത്.

മന്ത്രിക്കുപ്പായവും എം.എല്‍.എ സ്ഥാനത്തിനുമൊക്കെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് പോസ്റ്റിട്ട പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ റോള്‍ മോഡലാക്കിയിട്ടാവണം കുട്ടനാട്ടില്‍ നിന്നുള്ള എന്‍.സി.പി എം.എല്‍.എ മന്ത്രിപ്പണിക്കായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. അതിനിപ്പോ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സാക്ഷാല്‍ ശരത് പവാറിനെ തള്ളിയിട്ടാണേലും കുഴപ്പമില്ലെന്നതാണ് പുതിയ വഴി. ഇതിനെന്ത് വഴി എന്നാലോചിച്ചപ്പോഴാണ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും താമര വിരിയിക്കാനായി കോടിക്കിലുക്കവുമായി നടക്കുന്ന ബി.ജെ.പിയുടെ ബി ടീമായി മഹാരാഷ്ട്രയില്‍ കഴിയുന്ന അജിത് പവാറിനെ ഓര്‍മ വന്നത്. ടിയാനാവട്ടെ 1500 കോടിയുടെ അഴിമതിക്കുരുക്കില്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് വാഷിങ് മെഷിനായ ബി.ജെ.പിക്കൊപ്പം പോയത് പിന്നെ എല്ലാം ക്ലീന്‍. മിസ്റ്റര്‍ ക്ലീനായതോടെ കാശും പ്രശ്നമല്ല. ഇങ്ങു കേരളത്തില്‍ എന്‍.സി.പിയേക്കാളും വലിയ പാര്‍ട്ടിയാണെന്ന് വീമ്പു പറയുന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ കേരള കോണ്‍ഗ്രസും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി ലെനിനിസ്റ്റുമൊക്കെ നിലനില്‍പിനായി കേഴുമ്പോഴാണ് 100 കോടി. 50 കോടി എന്നൊക്കെ പറഞ്ഞ് മന്ത്രിപ്പണിക്കായി കുട്ടനാട് എം.എല്‍.എ സമീപിച്ചതെന്നാണ് പുറത്ത് വരുന്ന കിംവദന്തി. 100 കോടി പോയിട്ട് കാലണക്ക് വകയില്ലാത്ത പാര്‍ട്ടികള്‍ക്കാണ് ഇതൊക്കെ നല്‍കുന്നതെന്ന് കേള്‍ക്കുമ്പോഴാണ് ഈ ബലൂണിന്റെ കാറ്റ് എത്രത്തോളമെന്ന് മനസിലാകുന്നത്.

കണ്ണൂരില്‍ ഒരു എഡിഎമ്മിനെ കാലപുരിയിലേക്ക് അയച്ചതിന്റെ പേരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് എട്ടിന്റെ പണിയും കിട്ടി നില്‍ക്കുമ്പോഴാണ് ഇത്തരത്തി ലൊരു കുമിള പൊങ്ങിയതെന്നതും മറക്കരുത്. പി.ആര്‍ ഏജന്‍സികള്‍ അഭിമുഖം വേണോ അഭിമുഖം എന്ന് ചോദിച്ച് പത്രങ്ങളുടെ ഓഫിസുകള്‍ക്കു മുന്നില്‍ നിരങ്ങുന്ന ഒരു മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലാണ് ഇത് സംഭവിക്കുന്നത് എന്നറിയുമ്പോഴാണ് നാടകമേ ഉലകം എന്നത് മനസിലാക്കുക. 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണം പിണറായി കുട്ടനാട് എം.എല്‍.എയെ മന്ത്രിയാക്കിയില്ലെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തിനടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ ഓഫിസുള്ളപ്പോഴാണ് ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത് പോലും ആഹാ എന്നാ ഒരു അന്തസ്സ്. എന്നാല്‍ ശരത് പവാറിനൊപ്പം ഉളള തന്നെ തൊണ്ടിമുതല്‍ ആക്ഷേപം നേരിടുന്ന പഴയ മന്ത്രി സീറ്റിനായി അപമാനിക്കുകയാണെന്നാണ് മന്ത്രിയാവാത്തതില്‍ ഖിന്നനായ എം.എല്‍.എ പറയുന്നത്.

കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭാ സമ്മേളനകാലത്ത് എം എല്‍എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവര്‍ക്കും 50 കോടി വീതം വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചതത്രേ! മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എന്‍സിപിയുടെ സംസ്ഥാനദേശിയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അതെന്നോര്‍ക്കുക. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു പോലും. 250 കോടി അതും കേരളം പിടിക്കാന്‍ രണ്ട് എം.എല്‍.എമാര്‍ തികച്ചില്ലാത്ത പാര്‍ട്ടി ഇറങ്ങിയെന്ന് ഇതൊക്കെ മലയാളികള്‍ തൊണ്ടതൊടാതെ വിഴുങ്ങണമെന്നു പറയുമ്പോഴാണ് വിഷയ ദാരിദ്രത്തിന്റെ ആഴം മനസിലാകുക. എന്‍സിപിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് എംഎല്‍ എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കമെന്നാണ് ഇപ്പോള്‍ പറഞ്ഞു ഫലിപ്പിക്കുന്നത്.

ഞാനുള്ളപ്പോള്‍ മറ്റൊരു പാലം വേണ്ടെന്ന് കരുതിയിട്ടാവണം എല്‍ഡിഎഫ് എംഎല്‍എമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചുവത്രേ. അങ്ങനെ എ.കെ.ശശിന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപിയുടെ ആവശ്യം മുഖ്യന്‍ തള്ളി പോലും. ഇങ്ങനെയുണ്ടോ ഒരു തള്ള്. വരും ദിവസം ചര്‍ച്ചകള്‍ മൊത്തം ഇതില്‍ കുരുങ്ങി മുന്നോട്ടു പോകും. അപ്പോള്‍ കണ്ണൂര്‍ പോകും സര്‍ക്കാറിനെതിരായ ആക്ഷേപവും. ഒരു വെടിക്ക് രണ്ട് പക്ഷി. പി.ആര്‍ ബുദ്ധി എന്നാല്‍ ഇതാണ്.

 

kerala

പി പി ദിവ്യ കസ്റ്റഡിയില്‍

ണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Published

on

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യയെ ഇന്ന് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

രണ്ട് ദിവസത്തേക്ക് ദിവ്യയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. കൂടുതൽ മൊഴിയെടുക്കൽ അടക്കമുള്ള കാര്യങ്ങൾ പൊലീസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.

അഞ്ച് മണിക്ക് ശേഷം ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിൽ തിരിച്ചെത്തിക്കണം. ചോദ്യം ചെയ്യൽ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. കണ്ണൂർ കലക്ടറുടെ മൊഴി, ബിനാമി ഉടപാടുകൾ ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.

ഇതിനിടെ ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ എത്തും. എന്നാൽ ഇതിൽ ഇന്ന് വാദം കേട്ടേക്കില്ല. പൊലീസ് റിപ്പോർട്ട് കോടതിയിലെത്തിയ ശേഷമാവും തുടർ നടപടികൾ.

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസ്; മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്

പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തിലുറച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.

സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷററെന്നും വെളിപ്പെടുത്തല്‍.

Continue Reading

kerala

വീണ്ടും സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി

ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.

Published

on

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. കോഴിക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച്  സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിനുള്ള
ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രിയുടെ വാഹനമടക്കം 5വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.അമിത വേഗതയിലായിരുന്നു മുഖ്യമന്ത്രിയുടെ വാഹനമടക്കം വന്നിരുന്നത്. സ്‌കൂട്ടര്‍ യാത്രക്കാരി ഇന്‍ഡിക്കേറ്റര്‍ ഇട്ട് ടേണ്‍ ചെയ്യുന്നതിനിടെ വേഗത്തില്‍ വന്ന
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. പിന്നാലെ മറ്റു വാഹനങ്ങള്‍ ഒന്നിനൊന്നായി പിറകില്‍ ഇടിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ പത്ത്‌ വാഹനങ്ങളാണ് ഉള്ളത്. പത്താമത്തെ വാഹനത്തിന് മുന്‍പിലേക്കാണ് സ്വകാര്യബസ് കയറിയത്.

കോഴിക്കോട് സര്‍വീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. അവിടെ ഡ്യൂട്ടിയി

Continue Reading

Trending