Connect with us

kerala

പി പി ദിവ്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോൺ​ഗ്രസ്

പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​സ്റ്റ​ര്‍ പ​തി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

Published

on

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പൊലീസ് നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിനകത്തു കയറിയ പ്രതിഷേധക്കാർ ദിവ്യയുടെ പേരിൽ നോട്ടിസ് ബോർഡിൽ പ്രതീകാത്മക ലുക്ക്ഔട്ട് നോട്ടിസ് പതിച്ചു.

പൊലീസ് ജീപ്പിന് മുന്നിലും പ്രതിഷേധക്കാർ ലുക്ക്ഔട്ട് നോട്ടിസ് പതിപ്പിക്കാൻ ശ്രമം നടത്തി. ഇതാണ് ദിവ്യ, അറസ്റ്റ് ചെയ്യടോ എന്നുൾപ്പെടെ പറയുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പി പി ദി​വ്യ വാണ്ട​ഡ് എന്നെഴു​തി​യ പോ​സ്റ്റ​റു​മാ​യി ക​ണ്ണൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി.

തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് സ്റ്റേഷ​ന് മു​ന്നി​ലും സ്റ്റേ​ഷ​ന്‍റ മ​തി​ലി​ലും പോ​സ്റ്റ​ര്‍ പ​തിപ്പി​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​സ്റ്റ​ര്‍ പ​തി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ലും ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പ​തി​പ്പി​ച്ചു.

 

india

വഖഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി മുമ്പാകെ മുസ്‌ലിം ലീഗ് മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി മുമ്പാകെ മുസ്ലിംലീഗിന്റെ എം.പിമാർ പാർട്ടി നിലപാട് അവതരിപ്പിക്കുകയും മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.

ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. കേന്ദ്ര സർക്കാറിന്റെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾക്കെതിരെ മതേതര കക്ഷികൾക്കൊപ്പം പോരാട്ടം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

Continue Reading

kerala

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; നാളെ നാമ നിർദേശ പത്രിക സമര്‍പ്പിക്കും

മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്

Published

on

വയനാട്: വയനാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെയെത്തും. മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്.

കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

 

Continue Reading

kerala

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: സച്ചിന്‍ദേവിനും ആര്യക്കും ക്ലീന്‍ചിറ്റ്, അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്

Published

on

തിരുവന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സച്ചിന്‍ ദേവ് എംഎല്‍എ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ഡ്രൈവര്‍ യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും പൊലീസ്. യദുനല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരായ രണ്ട് കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പൊലീസ് അറിയിച്ചു. യദുവിന്റെ പരാതി കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിച്ചത്.

കണ്ടക്ടര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മേയറും എംഎല്‍എയും  അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പൊലീസ് തള്ളി. ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്.

മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. തടഞ്ഞുവെക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും പൊലിസ് കോടതിയില്‍ അറിയിച്ചു. അതേസമയം, യദു നഗരത്തിലേക്ക് റൂട്ട് മാറിയാണ് ഓടിച്ചതെന്ന കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്. യദു പരാതിയില്‍ ഉന്നയിച്ച കാര്യം സ്ഥിരികരിക്കണമെങ്കില്‍ ബസിനുള്ളിലെ മെമ്മറി കാര്‍ഡുകള്‍ ലഭിക്കേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാനില്ല.

Continue Reading

Trending