Connect with us

kerala

എഡിഎം നവീൻ ബാബുവിന്റെ മരണം: കളക്ടറുടെ മൊഴി രേഖപ്പെടുത്തി

ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

Published

on

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ആണ് മൊഴിയെടുത്തത്.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി അരുൺ.കെ. വിജയ‌ന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.

ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോർട്ടിലാണെന്നും ഇതിൽ പറയുന്നു. ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണറുടെ റിപ്പോർട്ട് ഉടൻ റവന്യൂ വകുപ്പിന് കൈമാറും. അതേസമയം പി.പി ദിവ്യയുടെ മൊഴി എടുക്കാൻ ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിയാതെ

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എഡിഎമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാൽ താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകൻ താനല്ലെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.

അതേസമയം നവീൻ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കലക്ടർ അത് തടഞ്ഞില്ലെന്ന വിമർശനം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്ത എഡിഎമ്മിന്റെ ഓഫീസ് ജീവനക്കാരും കലക്ടർക്കെതിരെയാണ് മൊഴി നൽകിയത്. ദിവ്യ നടത്താനിരുന്ന പരാമർശം സംബന്ധിച്ച് കലക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നും ഇവർ മൊഴി നൽകിയിരുന്നു.

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 58,400 രൂപ തന്നെ

ശനിയാഴ്ചയാണ് സ്വര്‍ണവില 58000 കടന്ന് റെക്കോര്‍ഡിട്ടത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടി പടിയായി വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ വിയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണ്ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയായിരുന്നു ഇന്നലെ വരെ കണ്ടുകൊണ്ടിരുന്നത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7300 രൂപയാണ് വില. ശനിയാഴ്ചയാണ് സ്വര്‍ണവില 58000 കടന്ന് റെക്കോര്‍ഡിട്ടത്.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ ഒക്ടോബര്‍ പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

 

 

Continue Reading

kerala

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്‌

ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അധ്യാപികയുമായ സച്ചിത റൈ പലരേയും പറഞ്ഞ് പറ്റിച്ചത് ഇങ്ങനെയാണ്.

Published

on

ജോലി വാഗ്ദാനം ചെയ്ത് ഒട്ടനവധി ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് 3 കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കര്‍ണാടക എക്‌സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അധ്യാപികയുമായ സച്ചിത റൈ പലരേയും പറഞ്ഞ് പറ്റിച്ചത് ഇങ്ങനെയാണ്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തിട്ടുണ്ട്.

കര്‍ണാടക എക്‌സൈസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ബാഡൂര്‍ സ്വദേശി മലേഷില്‍ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. തന്റെ മകന്റെ അധ്യാപിക ആയതിനാലാണ് വിശ്വസിച്ച് കാശ് നല്‍കിയതെന്നാണ് യുവാവ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളതുകൊണ്ടാണെന്നാണ് ആക്ഷേപം.

Continue Reading

kerala

എക്സൈസ് സംഘം മർദിച്ചതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി

വീട്ടിലെത്തി വിവസ്ത്രനാക്കി മർദിച്ചെന്ന് ബന്ധുക്കൾ

Published

on

പത്തനംതിട്ട: എക്‌സൈസ് ജീവനക്കാര്‍ മര്‍ദിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു (27) ആണ് മര്‍ദ്ദനത്തില്‍ മനംനൊന്ത് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക് സെസ് സംഘം വിഷ്ണുവിനെ അടിവസ്ത്രം മാ ത്രം ധരിപ്പിച്ച് മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി.

ഞായറാഴ്ച ഉച്ചയോടെയാണ് വിഷ്ണുവിനെ പഴകുളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വ്യാഴാഴ്ച പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ അയല്‍പക്കത്തെ വീട്ടിലെത്തിയിരുന്നു. അവിടെനിന്ന് കഞ്ചാവ് കണ്ടെടുത്തു. തുടര്‍ അന്വേഷണത്തിന് എന്ന പേരില്‍ വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനെ ചോദ്യം ചെയ്തശേഷം അകാരണമായി മര്‍ദ്ദിച്ചു എന്നാണ് പരാതി.

കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകന്‍ പറഞ്ഞി രുന്നുവെന്നും പൊലീസിന്റെ ഭാഗത്തു നിന്നും എക്‌സൈസില്‍ നിന്നും മോശമായ അനുഭവമാണ് ഉ ണ്ടായതെന്നും മകനെ എക്‌സൈസുകാര്‍ കുെറ ഉപദ്രവിച്ചെന്നും മാതാവ് പറഞ്ഞു. കിടന്ന് ഉറങ്ങുക യായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്നു അവന്‍ ചോദിച്ചെന്നും ബന്ധു പുഷ്പ പറഞ്ഞു. വല്യമ്മേ ഇനി എനിക്ക് നാണക്കേട് കൊണ്ട് ജീവിക്കാന്‍ പറ്റുമോയെന്നും തൂങ്ങി ചാവുമെന്നാണ് തന്നോട് വിഷ്ണു പറ ഞ്ഞിരുന്നതെന്ന് പുഷ്പ പ റഞ്ഞു.

സംഭവം അന്വേഷിക്കാന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ രാജീവ് ബി.നായരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ മര്‍ദിക്കുകയോ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് അസി. കമ്മിഷണറെ നിയോഗിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.

Continue Reading

Trending