Connect with us

kerala

ഉപതെരെഞ്ഞെടുപ്പുകൾക്ക് ഒരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്

സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു

Published

on

കോഴിക്കോട്: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്‌ സ്ഥാനാർത്ഥികളുടെ ഉജ്ജ്വല വിജയത്തിന് വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗം കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.

വർഗീയ-ജനവിരുദ്ധ സർക്കാറുകൾക്കെതിരെയുള്ള മതേതര ജനമുന്നേറ്റമാകുന്ന തെരെഞ്ഞെടുപ്പിൽ ജനാധിപത്യചേരിയുടെ വിജയത്തിന് യുവാക്കളുടെ പിന്തുണയും ന്യൂജെനറേഷൻ വോട്ടുകളും ഉറപ്പുവരുത്തുന്നതിന് പരിപാടികൾ നടപ്പാക്കും. പ്രതിപക്ഷ യുവജന സംഘടനകളുടെ ഏകോപനവും യു.ഡി.വൈ.എഫ് പ്രവർത്തനങ്ങളും തെരെഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാക്കാനും പദ്ധതികൾ ആവിഷ്കരിച്ചു. ഉപതെരെഞ്ഞെടുപ്പ് സംബന്ധമായി വയനാട് ലോക്‌സഭ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കും നിരീക്ഷകന്മാരെ നിശ്ചയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഇലക്ഷൻ പ്രവർത്തികളുടെ കോർഡിനേറ്ററായി സംസ്ഥാന ട്രഷറർ പി. ഇസ്മായിലിന് ചുമതല നൽകി. ലോക്‌സഭ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലത്തിലേക്കായി കല്‍പറ്റയിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.എം.എ റഷീദ്, മാനന്തവാടിയിൽ സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, വയനാട് ജില്ല ജനറൽ സെക്രട്ടറി സി.എച്ച് ഫസല്‍, സുല്‍ത്താന്‍ ബത്തേരിയിൽ കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂര്‍, സംസ്ഥാന കമ്മിറ്റി അംഗം സി. ജാഫര്‍ സാദിഖ്, വണ്ടൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുള്‍ ലത്തീഫ്, നിലമ്പൂരിൽ സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ, സംസ്ഥാന കമ്മിറ്റി അംഗം ഗൂലാം ഹസ്സന്‍ ആലംഗീര്‍, ഏറനാട്ടിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി, മലപ്പുറം ജില്ല സെക്രട്ടറി ശരീഫ് കുറ്റൂര്‍, തിരുവമ്പാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്റഫ് എടനീര്‍, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീന്‍കോയ എന്നിവരെ ചുമതലപ്പെടുത്തി.

നിയമ സഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തിലും പാലക്കാട്‌ ജില്ല ജനറൽ സെക്രട്ടറി റിയാസ് നാലകത്തും, ചേലക്കരയിൽ തൃശൂർ ജില്ല പ്രസിഡന്റ്‌ എ.എം സനൗഫല്‍, പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ പി.എം മുസ്തഫ തങ്ങള്‍, തൃശൂർ ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് എന്നിവർക്കും ചുമതല നൽകി. വിവിധ പഞ്ചായത്ത് ബൂത്ത് തല നിരീക്ഷകരെയും ചുമതലപ്പെടുത്തും.

യുവജാഗരൺ കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ,മുൻസിപ്പൽ പ്രർത്തക സംഗമങ്ങൾ നവംബർ മാസത്തിലും ശാഖാ തല സംഗമം ഡിസംബറിലും പൂർത്തിയാക്കാനും തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ എന്നിവർ പ്രതിനിധികളാക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് നവംബർ മാസത്തിൽ നടത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍ സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്വന്റിഫോര്‍ ചാനലിന്റെ കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം

Published

on

പാലക്കാട് വാണിയംപാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ മുഹമ്മദ് റോഷന്‍ (14) , മുഹമ്മദ് ഇസാം ഇഖ്ബാല്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പള്ളിയില്‍ നിസ്‌കരിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ട്വന്റിഫോറിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡിന്റെ ഇടതുവശം ചേര്‍ന്ന മണ്‍റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ അതിവേഗം വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്ററോളം മാറിയാണ് അപകടം. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

സംഭവത്തില്‍ നിയമനടപടികള്‍ തുടരുകയാണ്. പറഞ്ഞു തീര്‍ക്കാനാകാത്ത ദുഃഖമാണ് ഈ സംഭവം മൂലമുണ്ടായതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അപകടം മനപൂര്‍വമായിരുന്നില്ല. തികച്ചും അവിചാരിതമായാണ് അപകടമുണ്ടായത്. നമ്മെ വിട്ടു പോയ ഈ രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

‘എത്തിയത് അപ്രതീക്ഷിതമായി, ക്ഷണിച്ചതായി അറിയിയില്ല’: ദിവ്യക്കെതിരെ കലക്ടറേറ്റ് ജീവനക്കാരുടെ മൊഴി

യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്

Published

on

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന പി പി ദിവ്യക്കെതിരെ കലക്ടറേറ്റ് ജീവനക്കാരുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത കലക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി.

ദിവ്യയുടെ പ്രസംഗത്തിന് ശേഷം നവീന് മാനസിക പ്രയാസം ഉള്ളതായി തോന്നിയിരുന്നു. നവീന്‍ ബാബുവിന്റെ മറുപടി പ്രസംഗം ചുരുക്കം വാക്കുകളിലായിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് എഡിഎം സംസാരിച്ചത്. ജില്ലാ കലക്ടറും പ്രസംഗം ചുരുക്കിയിരുന്നു. യാത്രയയപ്പില്‍ ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചതെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.

യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Continue Reading

kerala

അങ്കമാലിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

200 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം എക്സ്റ്റെസിയുമായി റൂറൽ ജില്ല ഡാൻസാഫ് ടീമിന്റെയും അങ്കമാലി പൊലീസിന്റെയും പിടിയിലായത്

Published

on

അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന മയക്കു മരുന്ന് കടത്തുന്നതിനിടെ അങ്കമാലിയിൽ യുവതിയുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരാണ് 200 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം എക്സ്റ്റെസിയുമായി റൂറൽ ജില്ല ഡാൻസാഫ് ടീമിന്റെയും അങ്കമാലി പൊലീസിന്റെയും പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറൊ വാഹനം ടിബി ജങ്ഷനിൽ പൊലീസ് സാഹസികമായി തടഞ്ഞുനിർത്തുകയായിരുന്നു. വാഹനത്തിൻ്റെ ഡ്രൈവർസീറ്റിന് പുറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

ബംഗളൂരുവിൽ നിന്നാണ് ലഹരി പദാർഥങ്ങൾ കൊണ്ടുവന്നതെന്നും, എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സെറ്റസിയെന്നും പൊലീസ് പറഞ്ഞു. ഡാൻസാഫ് ടീമും ഡി.വൈ.എസ്.പിമാരായ പി.പി ഷംസ്, ടി. ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്‌നേഷ്യസ് ജോസഫ്, പി.വി.ജയശ്രീ, സീനിയർ സി.പി. ഒ മാരായ ടി.ആർ രാജീവ്, അജിത തിലകൻ, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Continue Reading

Trending