Connect with us

india

ഗര്‍ഭിണിയായ മകളെ അച്ഛന്‍ കൊലപ്പെടുത്തിയ കേസ്; വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു

2013 ജൂണ്‍ 28 നാണ് കൊലപാതകം നടന്നത്.

Published

on

ഗര്‍ഭിണിയായ മകളെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. 20 വര്‍ഷം കഠിനതടവായാണ് ഇളവ് ചെയ്തത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ഏക്നാഥ് കിസന്‍ കുഭര്‍കറുടെ വധശിക്ഷയാണ് കോടതി ഇളവ് ചെയ്തത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്.

2013 ജൂണ്‍ 28 നാണ് കൊലപാതകം നടന്നത്. മറ്റ് ജാതിയില്‍ പെടുന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് മകളെ ഏക്നാഥ് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും കേസില്‍ പ്രതിയെ ശിക്ഷിച്ചത്.

എന്നാല്‍ സുപ്രീം കോടതി ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് വിലയിരുത്തി. പ്രതി ദരിദ്ര സാഹചര്യത്തില്‍ നിന്നുള്ളയാളാണെന്നും മാതാപിതാക്കളില്‍ നിന്ന് മികച്ച പരിചരണം ലഭിക്കാതിരുന്ന ബാല്യമാണ് പ്രതിയുടേതെന്നതും കോടതി പരിഗണിച്ചു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സമയം കഴിഞ്ഞതായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

india

‘മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരും’

പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തും.

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്. ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കർ തുടങ്ങിയവരുടെ യഥാർഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാർഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പാർലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർഗെ പറഞ്ഞു.

Continue Reading

india

‘മഹാരാഷ്​ട്രയിലെ ഫലം അപ്രതീക്ഷിതം’; വിശദമായി വിശകലനം ചെയ്യും:​ രാഹുൽ ഗാന്ധി‘

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു.

Published

on

മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം അപ്രതീക്ഷിതമെന്ന്​ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി. ഫലംവിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ എക്​സിൽ കുറിച്ചു.

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു. സംസ്​ഥാനത്ത്​ മുന്നണിയുടെ വിജയം ഭരണഘടനയോടൊപ്പം വെള്ളവും വനവും ഭൂമിയും സംരക്ഷിച്ചതി​െൻറ വിജയം കൂടിയാണെന്നും രാഹുൽ പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചതിന്​ വയനാട്​ ജനതക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസം അർപ്പിച്ചതിൽ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാൻ അവൾ ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും നയിക്കുമെന്ന്​ എനിക്കറിയാം’ -രാഹുൽ ഗാന്ധി എക്​സിൽ കുറിച്ചു.

Continue Reading

india

കര്‍ണാടകയില്‍ ബി.ജെ.പിയുടെ തട്ടകങ്ങള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വന്‍ പരാജയം

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.

Published

on

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയം കൈവരിച്ചത്.

ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഭരത് ബൊമ്മൈ തന്റെ കന്നി അങ്കത്തിലും നിഖില്‍ കുമാരസ്വാമി മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. ബസവരാജ് ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും സിറ്റിങ് സീറ്റുകളിലാണ് മക്കള്‍ തോല്‍വി അറിഞ്ഞത്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 93616 വോട്ടുകളാണ് ഇ. അന്നപൂര്‍ണ നേടിയത്. 83967 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

Continue Reading

Trending