Connect with us

kerala

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു

Published

on

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ല. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളു. എന്നാൽ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫൈൻ ഈടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചിട്ടുള്ളു. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യരുത് എന്നാണ് നിയമം. അമ്മമാര്‍ കുട്ടികളെ എടുത്ത് പിന്‍സീറ്റില്‍ ഇരിക്കുക എന്നതാണ് നടക്കുന്ന കാര്യം. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മീഷണര്‍ കരുതിയിട്ടുള്ളു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റ് വയ്ക്കുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

kerala

ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും.

Published

on

നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും.

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വാദം.

ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ബോബി ചെമ്മണ്ണൂര്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉളളത്. ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് 1 ഉപവകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാത്ത രണ്ട് കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്.

ജാമ്യം നേടാനായാല്‍ ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാനാവും. ഇല്ലെങ്കില്‍ ജാമ്യം ലഭിക്കുന്നതുവരെ ജയിലില്‍ തന്നെ കഴിയണം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്.

Continue Reading

kerala

കടുവാ ഭീതിയില്‍ വയനാട്‌, ഒരാടിനെ കൂടി കൊന്നു

ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു.

Published

on

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിക്ക് സമീപം കടുവ വീണ്ടും ആടിനെ കൊന്നു. ആടിക്കൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കൊന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ ഒച്ചവെച്ചതിനെത്തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോകുകയായിരുന്നു.

ഇതോടെ കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി. ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇന്നു തന്നെ കടുവയെ പിടികുടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടുവയെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചു വരികയാണ്. എന്നാല്‍ കാപ്പിത്തോട്ടത്തിനുള്ളില്‍ വെച്ച് മയക്കുവെടി വെക്കുക ദുഷ്‌കരമാണ്. അതിനാല്‍ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം നടത്തുന്നതെന്നും ഡിഎഫ്ഒ അറിയിച്ചു.

 

Continue Reading

kerala

മസാജ് യന്ത്രത്തിൽനിന്ന് ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള മാതാവിന്‍റെ വീട്ടിൽവെച്ചാണ് സംഭവം.

Published

on

മസാജ് യന്ത്രത്തിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി.കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ്-നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള മാതാവിന്‍റെ വീട്ടിൽവെച്ചാണ് സംഭവം.

മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ.

Continue Reading

Trending