Connect with us

News

ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡിട്ട് പതിനെട്ടുകാരന്‍

ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റര്‍ ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ഷെര്‍പ്പ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

Published

on

ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് നേടി നേപ്പാള്‍ സ്വദേശി പര്‍വതാരോഹകന്‍ നിമ റിന്‍ജി ഷെര്‍പ്പ. 18 വയസ്സാണ് ഷെര്‍പ്പയ്ക്കുള്ളത്.

ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റര്‍ ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ഷെര്‍പ്പ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ 2022 സെപ്റ്റംബറില്‍ ആരംഭിച്ച പര്‍വതാരോഹണ പരമ്പര അദ്ദേഹം അവസാനിപ്പിച്ചു.

മകന്‍ നന്നായി പരിശീലിച്ചിരുന്നുവെന്നും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതില്‍ ഉറപ്പുണ്ടായിരുന്നെന്നും ഷെര്‍പ്പയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

16-ാം വയസ്സില്‍ ഷെര്‍പ്പ 8136 മീറ്റര്‍ ഉയരമുള്ള മനസ്സ്‌ലു പര്‍വതം കീഴടക്കിയിരുന്നു. ഈ വര്‍ഷം ജൂണിലാണ് തന്റെ പതിമൂന്നാം പര്‍വതമായ കാഞ്ചന്‍ജംഗ കയറിത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് കാഞ്ചന്‍ജംഗ.

 

kerala

എ.ഡി.എമ്മിന്റെ മരണം; പി.പി. ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

Published

on

എ.ഡി.എം നവീന്‍ ബാബുവിനെ യാത്രയയപ്പ് സമ്മേളനത്തില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതിനു പിന്നാലെ നവീന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

പരാതി പരിശോധിച്ച് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

സഹരപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

 

Continue Reading

Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കും

ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

Published

on

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കുമെന്നാണ് വിവരം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനം മാത്രം നേടിയാ്ണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

ന്യൂസിലാന്‍ഡനെതിരെയും ആസ്‌ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോല്‍പിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ആസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാഞ്ഞത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയെയും ചോദ്യം ചെയ്യപ്പെട്ടു. ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

Football

ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു

യൂറോ കപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ടുഹേലിന്റെ നിയമനം.

Published

on

ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു. യൂറോ കപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ടുഹേലിന്റെ നിയമനം. ഒക്ടോബര്‍ 8ന് തന്നെ ടുഹേലുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ടീമംഗങ്ങള്‍ക്കിടയില്‍ അവ്യക്തത സൃഷ്ടിക്കാതിരിക്കാനാണ് പ്രഖ്യാപനം വൈകിച്ചതെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതര്‍ പ്രതികരിച്ചു.

2015 മുതല്‍ ടുഹേല്‍ ചുമതല ഏറ്റെടുക്കും. ജര്‍മനിക്കാരനായ ടുഹേല്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, പി.എസ്.ജി, ചെല്‍സി, ബയേണ്‍ മ്യൂണിക് അടക്കമുള്ള ക്ലബുകളുടെ പരിശീലകനായിരുന്നു. 2020-21 സീസണില്‍ ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതാണ് ടുഹേലിന്റെ പ്രധാന നേട്ടം. 2022ല്‍ ചെല്‍സിയില്‍ നിന്നും ബയേണ്‍ മ്യൂണിക്കിലേക്ക് തിരിച്ചു. എന്നാല്‍ 2023-24 സീസണില്‍ ബുണ്ടസ് ലിഗ് കിരീടം നേടാനാകാത്തതോടെ ക്ലബില്‍ നിന്നും ഇറങ്ങി.

സ്വെന്‍ഗ്വരാന്‍ എറിക്‌സണ്‍, ഫാബിയോ കാപ്പല്ലോ എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ട് കോച്ചാകുന്ന ആദ്യ വിദേശിയാണ് ടുഹേല്‍.

 

Continue Reading

Trending