Connect with us

News

അധ്യാപകദിനം: മികച്ച അധ്യാപരെ  അബുദാബി പൊലീസ് ആദരിച്ചു  

ഫസ്റ്റ് അബുദാബി ബാങ്കിന്റെ സഹകരണത്തോടെ നടന്ന ആദരിക്കല്‍ ചടങ്ങളില്‍ നിരവധി അധ്യാപകര്‍ ആദരവ് ഏറ്റുവാങ്ങി.

Published

on

അബുദാബി: ലോക അധ്യാപക ദിനത്തില്‍ മികച്ച അധ്യാപകരെ അബുദാബി പോലീസ് ആദരിച്ചു. ഫസ്റ്റ് അബുദാബി ബാങ്കിന്റെ സഹകരണത്തോടെ നടന്ന ആദരിക്കല്‍ ചടങ്ങളില്‍ നിരവധി അധ്യാപകര്‍ ആദരവ് ഏറ്റുവാങ്ങി.
വിജ്ഞാനപ്രദമായ തലമുറകളെ കെട്ടിപ്പ ടുക്കുന്നതിലും വിവിധ മേഖലകളില്‍ അവരുടെ അവബോധം ഉയര്‍ത്തുന്നതിലും അധ്യാപ കര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
 മഹത്താ യ അധ്യാപക ജീവിതം എക്കാലവും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
ഫസ്റ്റ് അബുദാബി ബാങ്ക്, ഹാപ്പിനസ് പട്രോളിന്റെ പങ്കാളിത്തത്തോടെ, അജ്വയിലെ വിശിഷ്ട അധ്യാപകര്‍ക്ക് ഉപഹാരങ്ങളും നല്‍കി. അബുദാബി പോലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലെ റൈറ്റേഴ്സ് ആന്‍ഡ് റീഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്ല അല്‍സാദി അഭിനന്ദനം അറിയിച്ചു.
ഇത്തരം മഹത്തായ സംരംഭങ്ങള്‍ നടപ്പിലാക്കുന്നതില്‍ അബുദാബി പോലീസുമായും വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പങ്കാളികളുമായും സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഫസ്റ്റ് അബുദാബി ബാങ്കിന്റെ വൈസ് പ്രസിഡന്റും കമ്മ്യൂണിറ്റി ഇനിഷ്യേ റ്റീവ്‌സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ മര്‍വ അല്‍ റഹ്‌മ പറഞ്ഞു. അധ്യാപകദിനവും അവരോടുള്ള ആദരവും അതില്‍ പ്രധാനമാണ്.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്ര്യഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്ര്യഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അഞ്ച് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

Continue Reading

kerala

‘നികൃഷടമായ പ്രസ്താവനയില്‍ ജലീല്‍ മാപ്പ് പറയണം’: പി എം എ സലാം

‘മുസ്‌ലിംകള്‍ക്കെതിരെ ജലീലിന്റെ വാക്കുകള്‍ ആര്‍എസ്എസ്സുകാര്‍ പോലും പറയാത്തത്’

Published

on

സ്വർണ്ണ കള്ളക്കടത്തുമായി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി കെ.ടി ജലീൽ എം.എൽ.എ നടത്തിയ പരാമർശങ്ങൾ ആർ.എസ്.എസ്സുകാർ പോലും പറയാത്തതാമെന്നും നികൃഷ്ടമായ ഈ പ്രസ്താവനക്കെതിരെ മാപ്പ് പറയണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം.

കുറ്റകൃത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുന്നത് വിചിത്രമായ കാര്യമാണ്. സാദിഖലി തങ്ങളെ മതശാസന പുറപ്പെടുവിക്കാനുള്ള ഔദ്യോഗിക വക്താവായി അംഗീകരിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീൽ പറഞ്ഞത്. മുസ്ലിം സമുദായത്തെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ജലീലിന്റെ ശ്രമം സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ തൃപ്തിപ്പെടുത്താനായിരിക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

ലൈംഗികാതിക്രമ കേസ്; നടന്‍ സിദ്ദിഖിനെതിരെ നീക്കവുമായി അന്വേഷണസംഘം

നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം.

Published

on

ലൈംഗികാതിക്രമ കേസില്‍ അന്വേഷണവുമായി സഹകരിക്കാമെന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരുന്നു. വിവരം ശേഖരിക്കുക എന്ന പേരില്‍ നോട്ടീസ് നല്‍കിയ പൊലീസ് ലക്ഷ്യമിടുന്നത് പ്രാഥമിക ചോദ്യം ചെയ്യലാണെന്നാണ് റിപ്പോര്‍ട്ട്. നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം. ഇതിലൂടെ മുന്‍കൂര്‍ ജാമ്യം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം.

അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ സിദ്ദിഖ് ആരോപണങ്ങളെ തള്ളുക്കളയുന്ന് തെളിവുകളുമായിട്ടായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും സാമ്പത്തിക താല്‍പര്യമാണ് പിന്നിലെന്നുമുള്ള വാദം ഉയര്‍ത്താനാണ് നടന്‍ സിദ്ദിഖ് ലക്ഷ്യം വെക്കുന്നത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പരാതിയുമായി മുന്നോട്ട് വരാന്‍ ഉണ്ടായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്.

 

 

Continue Reading

Trending