Connect with us

kerala

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയും 3 വയസുകാരി മരിച്ചു

ഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു

Published

on

മലപ്പുറം: കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും മൂന്ന് വയസുകാരി മരിച്ചു. ചാപ്പനങ്ങാടി സ്വദേശി തെക്കത്ത് നാസറിന്‍റെ മകൾ ഇഫയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ പടപ്പറമ്പ് മൂച്ചിക്കൽ പുളിവെട്ടി ജാറത്തിനു സമീപമായിരുന്നു അപകടം.

കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മുൻസീറ്റിൽ മാതാവിന്റെ മടിയിലായിരുന്ന കുട്ടിയുടെ മുഖത്ത് എയര്‍ബാഗ് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

പ്രവാസിയായ നാസർ രണ്ടുദിവസം മുമ്പാണ് ബന്ധുവിന്‍റെ നിക്കാഹിനോട് അനുബന്ധിച്ച് നാട്ടിലെത്തിയത്. നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങിനുപോയി തിരിച്ചുവരവെയാണ് അപകടം. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. കൂടെ കാറിലുണ്ടായിരുന്ന നാസറിന്‍റെ സഹോദരിയുടെ മകൾക്ക് നിസ്സാര പരിക്കേറ്റു. മറ്റാർക്കും പരിക്കില്ല. കൊളത്തൂർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

മാതാവ്: റംഷീന കുഴിമാട്ടിൽ കളത്തിൽ (കോട്ടക്കൽ). സഹോദരങ്ങൾ: റൈഹാന, അമീൻ. മൃതദേഹം പെരിന്തൽമണ്ണ ഗവ. ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

kerala

പാപ്പിനിശേരി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം: കെ.സുധാകരന്‍ എംപി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു.

Published

on

പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ മന്ത്രാലയത്തിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കത്ത് നല്‍കി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു. ടിക്കറ്റ് വില്‍പ്പന കമ്മീഷന്‍ ഏജന്‍റ്മാര്‍ക്ക് നല്‍കിയെങ്കിലും ഏറ്റെടുക്കുവാന്‍ ആളില്ലാത്ത അവസ്ഥയിലാണ്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ച് സ്റ്റേഷന്‍ ലാഭത്തിലാക്കുവാനുള്ള നടപടികള്‍ കൈ കൊള്ളണമെന്നും, പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന്‍റെ വികസന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും അശ്വനി വൈഷ്ണവിന് നല്‍കിയ കത്തില്‍ കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Continue Reading

kerala

കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് വി.ഡി സതീശൻ

എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണ്. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.

Published

on

കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. കേസിലെ വാദിയായ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ കോടതിയില്‍ ഉന്നയിച്ചില്ല. കുഴപ്പണക്കേസിലും സുരേന്ദ്രനെ ഊരിവിട്ടില്ലേ? ബി.ജെ.പിയും സി.പി.എമ്മും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുകയാണ്. എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണ്. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.

സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി സംഘ്പരിവാര്‍ കേരളത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയിലൂടെയാണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 13-ന് മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തിന്റെ വിവരങ്ങള്‍ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഈ ലോബിയാണെന്ന് പറയുകയും ചെയ്തു. ഇതിനു പിന്നാലെ 21-ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അഞ്ച് വര്‍ഷത്തെ കള്ളക്കടത്തിന്റെ വിവരങ്ങള്‍ക്കു പകരം മൂന്നു വര്‍ഷത്തെ കണക്കുകളാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

29-ന് പി.ആര്‍ ഏജന്‍സി വഴിയുള്ള ഹിന്ദു ദിനപത്രത്തിന്റെ ഇന്റര്‍വ്യൂവിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കേരളത്തെ അപമാനിക്കാനുള്ള സംഘ്പരിവാര്‍ നറേറ്റീവിന്റെ ഭാഗമായുള്ള ഈ മൂന്നു ഡ്രാഫ്റ്റുകളും ഒരേ സ്ഥലത്താണ് തയാറാക്കിയത്. എന്നിട്ടും ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. പി.ആര്‍ ഏജന്‍സിയെ കുറിച്ചുള്ള ചോദ്യത്തിനും അവ്യക്തമായ മറുപടിയാണ്. മുഖ്യമന്ത്രി പറയാത്ത കാര്യം പത്രത്തിന് നല്‍കിയ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിച്ചിട്ടും മിണ്ടാട്ടമില്ലല്ലോ?

എം.വി ഗോവിന്ദന്‍ പറയുന്നതു പോലെ പി.ആര്‍ ഏജന്‍സി ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പി.ആര്‍ ഏജന്‍സി വഴിയാണ് ഇന്റര്‍വ്യൂവിനായി മുഖ്യമന്ത്രി സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വിശദീകരണ കുറിപ്പ് കൊടുത്തത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തവര്‍ക്കെതിരെ കേസെടുക്കേണ്ടേ? മുഖ്യമന്ത്രിയുടെ അറിവോടെയാണ് പി.ആര്‍ ഏജന്‍സി മലപ്പുറത്തിന് എതിരായ പരാമര്‍ശം എഴുതിക്കൊടുത്തത്. അതേ ഏജന്‍സിയാണ് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ എത്തിച്ചു നല്‍കിയതും. സംഘ്പരിവാര്‍ വര്‍ഷങ്ങളായി കേരളത്തെ കുറിച്ച്് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ തശൂരിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് കിട്ടിയ വോട്ട് എവിടെ പോയി? അതിനേക്കാള്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം വോട്ടുകളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത്. ആ വോട്ട് എവിടെ പോയെന്ന് ഗോവിന്ദന്‍ മാഷ് അന്വേഷിക്കട്ടെ. അല്ലാതെ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാത്രം കണ്ട റിപ്പോര്‍ട്ട് ഗോവിന്ദന്‍ മാഷ് കണ്ടിട്ടില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Continue Reading

kerala

‘പ്രായപരിധി തീരുമാനം ഇരുമ്പുലക്കയല്ല, പിണറായിക്ക് ഇളവ് നല്‍കി’; സിപിഎം നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

പ്രായപരിധി പാര്‍ട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Published

on

സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. വയസ്സായതുകൊണ്ട് മാത്രം സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്ന് ജി സുധാകരന്‍ ചോദിക്കുന്നു. പ്രായപരിധി പാര്‍ട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ലെന്നും 75ാം വയസ്സില്‍ വിരമിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെ. പ്രത്യേക സാചര്യത്തില്‍ പ്രായപരിധി കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും? ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? – ജി സുധാകന്‍ ചോദിക്കുന്നു.

പിണറായിക്ക് 75 കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള് വേണ്ടേ.? അദ്ദേഹത്തിന് ഇളവ് നല്‍കി – ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending