Connect with us

india

‘പ്രത്യേക പാർട്ടിയുണ്ടാക്കൂ, എന്നിട്ട് ബുൾ​ഡോസർ ചിഹ്നമാക്കിക്കോളൂ’..യോഗി ആദിത്യനാഥിന് മാസ്‌ മറുപടിയുമായി അഖിലേഷ് യാദവ്

ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം

Published

on

‘ബുൾഡോസർ’ വിഷയത്തിൽ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉത്തർപ്ര​ദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരാട്ടം കൊഴുക്കുന്നു. 2027ൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് തിരിക്കുമെന്ന അഖിലേഷിന്റെ പരാമർശത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം യോഗി രംഗത്തുവന്നിരുന്നു. ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം. എന്നാൽ, ഇതിനുപിന്നാലെ യോഗിക്ക് ഉരുളക്കുപ്പേരി കണക്കെ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് അഖിലേഷ്.

‘നിങ്ങളും നിങ്ങളുടെ ബുൾഡോസറും അത്രവലിയ വിജയമാണെങ്കിൽ ഒരു പ്രത്യേക പാർട്ടിയുണ്ടാക്കിക്കോളൂ. എന്നിട്ട് ബുൾ​​ഡോസർ ചിഹ്നമായി നിശ്ചയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളുടെ മിഥ്യാബോധവും അഹങ്കാരവു​മൊക്കെ തകർന്നടിയുമെന്നുറപ്പ്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിയിലാണെങ്കിൽ പോലും നിങ്ങൾ വട്ടപ്പൂജ്യമാണ്. അതിനാൽ പ്രത്യേക പാർട്ടിയുണ്ടാക്കുന്നതാവും നല്ലത്. ഇന്ന് പറ്റില്ലെങ്കിൽ നാളെയെങ്കിലും’ -സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് തിരിച്ചടിച്ചു.

കേസുകളിൽ പ്ര​തി​കളാകുന്നവരുടെ വീ​ടു​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്തു​ന്ന ബു​ൾ​ഡോ​സ​ർ രാ​ജി​നെ​തി​രെ കഴിഞ്ഞ ദിവസം സു​പ്രീം​കോ​ട​തി രംഗത്തുവന്നിരുന്നു. ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റേ​താ​യിരുന്നു ഇ​ട​പെ​ട​ൽ. ഇതിനുപിന്നാലൊയിരുന്നു അഖിലേഷിന്റെ പ്രസ്താവന. ചൊവ്വാഴ്ച പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷ് ബുൾഡോസർരാജിനെതിരെ ആഞ്ഞടിച്ചത്. 2027ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളെയും യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലേക്ക് നയിക്കുമെന്നായിരുന്നു പരാമർശം.

ഇതിന് മറുപടിയായി, അഖിലേഷിനെ ടിപ്പുവെന്ന രീതിയിൽ വിശേഷിപ്പിച്ച് ‘സുൽത്താനാകാനാണ് ടിപ്പുവിന്റെ ​ശ്രമം’ എന്നായിരുന്നു യോഗിയുടെ പ്രതികരണം. ഒരു ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് പറഞ്ഞ യോഗി, അഖിലേഷ് യാദവിന് അതില്ലെന്നും പരിഹസിച്ചു. ‘എല്ലാവരുടെയും കൈകൾ ബുൾഡോസറിൽ ഒതുങ്ങില്ല. അതിന് ഹൃദയവും മനസ്സും ആവശ്യമാണ്. ബുൾഡോസർ പോലെതന്നെ കഴിവും നിശ്ചയദാർഢ്യവുമുള്ള ഒരാൾക്ക് മാത്രമേ അത് പ്രവർത്തിപ്പിക്കാൻ കഴിയൂ.

ലഹളയുണ്ടാക്കുന്നവരുടെ മുമ്പിൽ തപ്പിത്തടയുന്നവർക്ക് ഒരു ബുൾഡോസറിന് മുന്നിൽ നിൽക്കാൻ കഴിയില്ല. സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ -എന്നിങ്ങനെയായിരുന്നു യോഗിയുടെ മറുപടി. 2017ൽ ബി​.ജെ.പി അധികാരത്തിൽ വരുംമുമ്പ് ഉത്തർപ്രദേശിൽ വ്യാപക നിയമലംഘനങ്ങളാണ് നടന്നിരു​ന്നതെന്നും അഖിലേഷ് യാദവും അമ്മാവൻ ശിവപാൽ യാദവും ചേർന്ന് തങ്ങളുടെ ഭരണകാലത്ത് പണം കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

2022ൽ ​ഡ​ൽ​ഹി ജ​ഹാം​ഗീ​ർപു​രി​യി​ലും 2023ൽ ​ഹ​രി​യാ​ന​യി​ലെ നൂഹി​ലും മു​സ്‍ലിം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്തി​യ​തി​നെ​തി​രെ ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യെ ഹി​ന്ദും ഏ​റ്റ​വു​മൊ​ടു​വി​ൽ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ റാ​ഷിദ് ഖാ​നും മ​ധ്യ​പ്ര​ദേ​ശി​ലെ മു​ഹ​മ്മ​ദ് ഹു​സൈ​നും സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ഒ​രു​മി​ച്ച് പ​രി​ഗ​ണി​ച്ചാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. ഹ​ര​ജി​ക​ൾ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കുന്നുണ്ട്. ഒ​രാ​ൾ കു​റ്റ​വാ​ളി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ​പോ​ലും വീ​ട് ഇ​ടി​ച്ചു​നി​ര​ത്താ​നാ​വി​ല്ലെ​ന്ന് ഓ​ർ​മി​പ്പി​ച്ച ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് കേ​വ​ലം പ്ര​തി​യാ​ക്കി​യ​ത് കൊ​ണ്ടു​മാ​ത്രം എ​ങ്ങ​നെ വീ​ട് ഇ​ടി​ച്ചു​പൊ​ളി​ക്കു​മെ​ന്ന് ചോ​ദി​ച്ചു.

കോ​ട​തി​ക​ൾ കു​റ്റ​വാ​ളി​ക​ളെ​ന്ന് തീ​രു​മാ​നി​ക്കും മു​മ്പ് സ​ർ​ക്കാ​റും പൊ​ലീ​സും ചേ​ർ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ‘ബു​ൾ​ഡോ​സ​ർ നീ​തി’ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബു​ൾ​ഡോ​സ​ർ രാ​ജ് ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ഹ​ര​ജി​ക്കാ​രോ​ട് ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭലിലേക്ക് പോകാൻ അനുവദിച്ചില്ല; ഡൽഹിയിലേക്ക് മടങ്ങി രാഹുൽ ഗാന്ധി

ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല.

Published

on

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്. യുപി ഡൽഹി അതിർത്തിയിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുകയും നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിച്ചു.

ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിച്ചത്.

സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആഗ്രഹിച്ചു എന്നാണ് രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി ഗാസിപ്പൂരിൽ പറഞ്ഞത്.

Continue Reading

india

‘പുരുഷന്മാര്‍ക്ക് ആര്‍ത്തവം ഉണ്ടെങ്കില്‍ അപ്പോള്‍ മനസ്സിലാകും’ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട കേസില്‍ രൂക്ഷവിമര്‍ഷനവുമായി സുപ്രീം കോടതി

ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍ കോട്ടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

Published

on

ന്യൂഡല്‍ഹി: വനിതാ ജഡ്ജിമാരെ പിരിച്ചുവിടുകയും അവരെ തിരിച്ചെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത കേസില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ജഡ്ജിമാരുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസ്സിലാക്കാതെ ജോലിയില്‍ അവരുടെ കഴിവ് നിശ്ചയിക്കാനാവില്ലെന്ന് കോടതി. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍ കോട്ടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2013ലാണ് ജൂണിലാണ് പ്രൊബേഷന്‍ സമയത്തെ പ്രകടനം മോശമെന്ന് വിലയിരുത്തി ആറ് വനിതാ ജഡ്ജിമാരെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ കോടതിയുടെ പരിഗണനയിലുള്ള കേസായിരുന്നിത്. ജഡ്ജിമാരെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇതില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്കായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്

സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കാന്‍ രണ്ട് തവണ ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ‘പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലയയ്ക്കാന്‍ എളുപ്പമാണ്. ഈ കേസിന്റെ കാര്യം തന്നെ നോക്കൂ, നമ്മളിത് എത്രനാളായി പരിഗണിക്കുകയാണ്. നാം ജോലിയില്‍ പിറകിലാണെന്ന് പറയാനാകുമോ? ശാരീരികവും മാനസികവുമായൊക്കെ ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ ജോലിയില്‍ പിന്നിലാണ് എന്ന് പറഞ്ഞ് പറഞ്ഞ് വിടുകയല്ല വേണ്ടത്, പ്രത്യേകിച്ച് സ്ത്രീകളെ. ഇതേ മാനദണ്ഡം തന്നെ പുരുഷന്മാര്‍ക്കും ബാധകമാക്കി നോക്കൂ. എന്താ സംഭവിക്കുന്നതെന്ന് കാണാം’.എന്നായിരുന്നു ജസ്റ്റിസ് നാഗരത്ന  അഭിപ്രായപ്പെട്ടത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഡിസംബര്‍ പന്ത്രണ്ടിലേയ്ക്ക് മാറ്റി.

 

 

Continue Reading

india

‘എളുപ്പവഴി’അവസാനിച്ചത് കനാലില്‍; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ കനാലില്‍ വീണു

ഉത്തര്‍പ്രദേശിലെ ബറൈലിയിലാണ് അപകടം

Published

on

ബറേലി: അറിയാത്ത വഴിയില്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത ‘എളുപ്പവഴി’യിലൂടെ സഞ്ചരിച്ച കാറും യാത്രക്കാരുടെ സംഘവും കനാലില്‍ വീണു. കനാലില്‍ വെള്ളമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായെങ്കിലും കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ചെറിയ പരിക്ക്പറ്റി. ഉത്തര്‍പ്രദേശിലെ ബറൈലിയിലാണ് അപകടം.

ബറൈലിയില്‍ നിന്ന് പിലിഭിത്തിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. ഇടയ്ക്ക് കലാപൂര്‍ ഗ്രാമത്തില്‍ നിന്ന് ഗൂഗില്‍ മാപ്പില്‍ ഒരു ഷോട്ട് കട്ട് ഓപ്ഷന്‍ കിട്ടി. മറ്റൊന്നും ആലോചിക്കാതെ ഈ വഴി തെരഞ്ഞെടുത്ത് മുന്നോട്ട് നീങ്ങിയതാണ് ഒടുവില്‍ കനാലില്‍ വീഴുന്നതില്‍ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാര്‍ അപകടത്തില്‍ പെടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചു. ട്രാക്ടറില്‍ കെട്ടിവലിച്ചാണ് കാര്‍ കനാലില്‍ നിന്ന് പുറത്തെടുത്തത്.അറിയാത്ത വഴിയിലൂടെ ഗൂഗിള്‍ മാപ്പിനെ മാത്രം വിശ്വാസത്തിലെടുത്ത് യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് മനുഷ് പരിക് പറഞ്ഞു. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു. .

 

Continue Reading

Trending