Connect with us

india

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം

മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

Published

on

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ നടപടിയില്‍ അന്വേഷണം. അനില്‍ അക്കരയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. തൃശൂര്‍ എസിപി നാളെ അനില്‍ അക്കരയുടെ മൊഴിയെടുക്കും. മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.

പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. ‘എന്റെ വഴി എന്റെ അവകാശമാണ്’. എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്‍ കയറിപ്പോകുയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോച്ചുകള്‍ വേര്‍പെടുത്തുന്നതിനിടെ അപകടം; ബിഹാറില്‍ റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണ് അമറിന്റെ ദാരുണമായ മരണത്തില്‍ കലാശിച്ചതെന്ന് കുടുംബം ആരോപിച്ചു.

Published

on

ബിഹാറില്‍ കോച്ചുകള്‍ വേര്‍പെടുത്തുന്നതിനിടെ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഡിവിഷനിലെ പോര്‍ട്ടര്‍ അമര്‍ കുമാര്‍ റാവുവാണ് മരിച്ചത്. ബിഹാറിലെ ബരൗണി ജങ്ഷനിലാണ് സംഭവം.

അമര്‍ കുമാറിനൊപ്പം മറ്റൊരു ജീവനക്കാരനും ഉണ്ടായിരുന്നു. ഇയാള്‍ തെറ്റായ സിഗ്‌നല്‍ നല്‍കിയതാണ് അപകടത്തിന് കാരണമായതെന്നാണ് റെയില്‍വേയുടെ വാദം. എന്നാല്‍ ലോക്കോ പൈലറ്റാണ് അപകടത്തിന് ഉത്തരവാദിയെന്നാണ് അപകടത്തിന് സാക്ഷിയായ ഈ ജീവനക്കാരന്‍ പറയുന്നത്. തന്റെ സിഗ്‌നലിന് കാത്തുനില്‍ക്കാതെ ലോക്കോ പൈലറ്റ് എന്‍ജിന്‍ തിരിച്ചുവിട്ടതാണ് അമറിന്റെ മരണത്തിന് കാരണമായതെന്നും ഇയാള്‍ പറഞ്ഞു.

അമര്‍ റാവുവിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണ് അമറിന്റെ ദാരുണമായ മരണത്തില്‍ കലാശിച്ചതെന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാരായ റെയില്‍വേ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികൃതരെ അനുവദിക്കില്ലെന്ന് കുടുംബം അറിയിച്ചു.

സോണ്‍പൂര്‍ ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വിവേക് ഭൂഷണ്‍ സൂദ് സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.

 

 

Continue Reading

india

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

Published

on

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുണ്ടായിരിക്കുക. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്ന്് നിയമബിരുദം കരസ്ഥമാക്കി. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി ആരംഭിച്ചു. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

 

 

Continue Reading

india

തമിഴ്നാട് കെഎംസിസി-യുടെ വോട്ട് വണ്ടി

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

Published

on

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജോലി, പഠനാവശ്യാർഥം കഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ആളുകൾക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി എത്താൻ സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുന്നു. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കോഡിനേറ്റർ മുസ്തഫഹാജി :9840018278.

അഷ്‌റഫ്‌ പടിഞ്ഞാറേക്കര 9562644429.

Continue Reading

Trending