Connect with us

india

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം

മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

Published

on

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ നടപടിയില്‍ അന്വേഷണം. അനില്‍ അക്കരയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. തൃശൂര്‍ എസിപി നാളെ അനില്‍ അക്കരയുടെ മൊഴിയെടുക്കും. മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.

പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. ‘എന്റെ വഴി എന്റെ അവകാശമാണ്’. എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്‍ കയറിപ്പോകുയും ചെയ്തു.

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

india

മുസ്ലിംകള്‍ക്ക് ഹോളിക്ക് വീട്ടില്‍ ഇരിക്കാം; വിദ്വേഷ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് ക്‌ളീന്‍ ചിറ്റ് നല്‍കി യുപി പോലീസ്

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു

Published

on

ഹോളി ദിനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സമ്പല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് കുമാര്‍ ചൗധരിക്ക് യു പി പോലീസ് ക്‌ളീന്‍ ചിറ്റ് നല്‍കി. മുസ്ലിംകള്‍ക്ക് ദേഹത്ത് കളര്‍ ആവുന്നത് ഇഷ്ടമല്ലെങ്കില്‍ ഹോളി ദിവസം വീട്ടിലിരിക്കാം എന്നായിരുന്നു അനൂജ് കുമാര്‍ ചൗധരിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂര്‍ ആണ് പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍, പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Continue Reading

Trending